top of page

ഇരുട്ട് ഒരു അവസാനമല്ല. ജീവിതത്തിന്‍റെ ഇരുണ്ട നാളുകള്‍ അവസാനമല്ല. ചരിത്രം പോലും ഇരുണ്ട നാളുകളില്‍ അവസാനിച്ചിട്ടില്ല. പ്രകാശ ത്തിന്‍റെ ഒരു ഏട് വരിക തന്നെ ചെയ്യും. നിരാശ യുടെ ഇരുട്ടില്‍ പ്രകാശം വിരിയും. തകര്‍ച്ചയുടെ ഇരുട്ടില്‍ പ്രത്യാശ തെളിയും. ഏകാന്തതയുടെ മരുഭൂമിയില്‍ പ്രതീക്ഷ പച്ച പുതയ്ക്കും.
അന്ധകാരത്തില്‍ കഴിഞ്ഞ ജനം ഒരു വലിയ പ്രകാശം കണ്ടു എന്നതിനെക്കാള്‍ മനോഹരമായി എങ്ങനെയാണ് ക്രിസ്തുമസിനെ വര്‍ണിക്കാനാ വുക.! ഏറ്റവും കൂടുതല്‍ പ്രകാശം കൊളുത്തി ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഉത്സവവും ഈ തിരുപ്പിറവി തന്നെ.
ക്രിസ്തുമസിലെ 'കീ - വേഡു'കള്‍ (key words) രക്ഷയും സമാധാനവുമാണ്. ആരാണ് രക്ഷയും സമാധാനവും ആഗ്രഹിക്കാത്തത്! നോമ്പ് എടുക്കലും നോമ്പു വീടലുമായി, കരോളും പൂത്തിരികളുമായി മറ്റൊരു ക്രിസ്തുമസ് കടന്നു വരുമ്പോള്‍, രക്ഷയും സമാധാനവും ആഗ്രഹി ക്കുന്ന കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് കാലം നല്‍കുന്ന സന്ദേശങ്ങള്‍ എന്താണ്?
1). നിശ്ചയമില്ലാതെ വരുന്ന അവസ്ഥ ജീവിതത്തിലുണ്ടാകും. ഗ്യാരന്‍റി (guarantee ) എന്ന വാക്കു വേണമെങ്കില്‍ പകരം വച്ചു വായിക്കാം. ഒരു വിവാഹ ആലോചനയാണ് ഒരു കുടുംബം തുടങ്ങു ന്നതിന്‍റെ ആദ്യ പടി. പെണ്ണും ചെറുക്കനും അന്വേ ഷിക്കുന്നത് ഗ്യാരന്‍റിയാണ്. അഥവാ ഒരു ഉറപ്പാണ്. നാം അന്വേഷിക്കുന്ന ഗ്യാരന്‍റികള്‍ കൂടുതലും, ഉറ പ്പുള്ള വരുമാനം, ഉറപ്പുള്ള വീട്, ഉറപ്പുള്ള കരിയര്‍ എന്നിവയാണ്. വിവാഹമുറപ്പിക്കുന്ന ജോസഫിന്‍റെ ഉറപ്പ് മറിയത്തിന്‍റെ ഹൃദയനിഷ്കളങ്കതയിലും ദൈവാശ്രയ ബോധത്തിലുമാണ്. മറിയമാകട്ടെ അഭയമുറപ്പിക്കുന്നത് ഏതു അരക്ഷിതത്വത്തിലും പലായനത്തിലും തന്നെ ചേര്‍ത്തു പിടിക്കുന്ന അയാളുടെ കരുതലില്‍ തന്നെയാണ്. യഥാര്‍ത്ഥ ത്തില്‍ പുരുഷന്‍ സ്ത്രീയുടെയും, സ്ത്രീ പുരുഷ ന്‍റെയും ഹൃദയത്തില്‍ കണ്ടെത്തുന്ന ഗ്യാരന്‍റിയോളം വലിയ ഉറപ്പ് മറ്റൊന്നിനും നല്‍കാനാവില്ല. സാമ്പ ത്തിക സാഹചര്യങ്ങള്‍ മാറാം. ജോലി നഷ്ടപ്പെടാം. രോഗം വരാം. ഇതിനെക്കാള്‍ തികഞ്ഞ മറ്റൊരാളെ കണ്ടു മുട്ടാം. എന്തൊക്കെ വന്നാലും ഇയാളില്‍ നിന്ന് എന്‍റെ ഹൃദയമിളകില്ല എന്നു പരസ്പരം ഉറപ്പായാല്‍ ആ കുടുംബം രക്ഷയുടെ വഴിയിലാണ്.
2). ഒരുമിച്ചു ചേര്‍ത്തത് ദൈവമാണ് എന്ന് ഉറപ്പിക്കാതെ ഒരു കുടുംബത്തിനും മുന്നോട്ടു പോകാനാകില്ല. അത് ദൈവത്തിലുള്ള മനസ് ഉറപ്പി ക്കലാണ്. ദൈവമാണ് ഒരുമിച്ചു ചേര്‍ത്തത് എങ്കില്‍ മുന്നോട്ടു പോകാനുള്ള വഴിയും വെളിച്ചവും അവിടന്ന് തരും. സെറ്റിലായില്ല (unsettled) എന്നു വിലപിച്ചു നടക്കുന്നവര്‍, സെറ്റിലാക്കിത്തരുന്ന ഒരു ദൈവത്തിന്‍റെ കരങ്ങളില്‍ തങ്ങളെ തന്നെ ഏല്‍ പ്പിച്ചു കൊടുക്കാന്‍ ധൈര്യം കാട്ടണം. അത് കൈ വിട്ട ഒരു ചാട്ടമാണ്. ജോസഫിന്‍റെയും മറിയ ത്തിന്‍റെയും ദാമ്പത്യവും ക്രിസ്തുവിന്‍റെ പിറവിയും എല്ലാം സംഭവിക്കുന്നത് തികച്ചും 'അണ്‍ സെറ്റി ല്‍ഡ്' ആയ സമയത്താണ്. തങ്ങള്‍ക്ക് നിശ്ചയമി ല്ലാത്ത കാര്യങ്ങള്‍ ദൈവത്തിനു നിശ്ചയമുണ്ട് എന്ന് കണ്ണും പൂട്ടി വിശ്വസിക്കുകയാണ് രണ്ടു പേരും ചെയ്തത്. മറിയത്തെ സ്വീകരിക്കാന്‍ എടുക്കുന്ന തീരുമാനം മുതല്‍ കൈക്കുഞ്ഞുമായുള്ള പലായനങ്ങളില്‍ ഉള്‍പ്പെടെ അവരെ നയിക്കുന്ന ചിന്ത ഞങ്ങള്‍ എന്നു സെറ്റിലാകും എന്നതല്ല. മറിച്ച് ഇതൊക്കെ ദൈവത്തിനു നിശ്ചയമുണ്ട് എന്നതില്‍ തന്നെയാണ്. ശരിക്കും ദൈവം സഹാ യിക്കുമോ, സമയത്ത് കൈവിട്ടു കളയുമോ എന്ന് പേടിച്ചും സംശയിച്ചും അവിടുത്തെ സമീപിക്കുന്ന വര്‍ക്ക് ആ കരുതലും സംരക്ഷണവും തിരിച്ചറിയാ നാകില്ല. സംശയത്തിന്‍റെ ഇരുട്ടില്‍ കിടന്ന് ഉഴറും. ദൈവത്തിന്‍റെ കരങ്ങളിലേക്ക് സ്വയം വിട്ടുനല്‍കുന്ന തിനെക്കാള്‍ രക്ഷയും സമാധാനവും നല്‍കുന്ന മറ്റൊരു വഴിയില്ല.
3). പൊരുത്തപ്പെടല്‍ ഒരു വലിയ വാക്കല്ല, ആശ യമാണ്. നാം ജീവിക്കുന്ന കാലം ഒരിക്കലും പൂര്‍ ണമല്ല. അതിന്‍റെ രാഷ്ട്രീയം ഒരിക്കലും പൂര്‍ണ തയുള്ളതല്ല. നാം പിറന്ന കുടുംബമോ, ചെന്നു കയറുന്ന കുടുംബമോ പൂര്‍ണതയുള്ളതല്ല. നാം കൈ പിടിച്ച വ്യക്തിയും അയാളുടെ അഭിരുചികളും പൂര്‍ണതയുള്ളതല്ല. നമ്മുടെ ജോലിയിടം പൂര്‍ണ്ണ തയുള്ളതല്ല. സഹപ്രവര്‍ത്തകരും സഹയാത്രികരും പൂര്‍ണതയുള്ളവരല്ല. അവരെല്ലാവരും നമ്മെ നോക്കുമ്പോള്‍ നാമും അപൂര്‍ണരാണ്. അപൂര്‍ണത നിറഞ്ഞ ഈ ചുറ്റുവട്ടങ്ങളില്‍ സ്വസ്ഥതയും സമാധാനവും കണ്ടെത്തുന്നത് അതിനോട് പൊരുത്തപ്പെട്ടു കൊണ്ടാണ്. എന്നു വച്ചാല്‍ എല്ലാ ശരികേടുകള്‍ക്കും കൂട്ട് നില്‍ക്കണം എന്നല്ല. നമുക്ക് ജയിക്കാനാകാത്ത യുദ്ധങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുക എന്നാണ്. ചിലതൊക്കെ സാരമില്ല എന്ന് തള്ളിക്കളയാനാണ്. ചില പ്രതികരണങ്ങളെക്കാള്‍ മൗനം പാലിക്കാനാണ്. ചില ഇല്ലായ്മകളെ പരാതിയില്ലാതെ സഹിക്കാനാണ്. ഒരു റാന്തലിന്‍റെ ഇത്തിരി വെട്ടത്തില്‍ ഒരു തൊഴുത്തിന്‍റെ കോണില്‍ ഭാര്യയെയും ശിശുവിനെയും കരുതി കാവലായി നില്‍ക്കുന്ന ആ പുരുഷനെ നോക്കൂ. ആ ചിത്രമില്ലാതെ ഒരു ക്രിസ്തുമസ് കാര്‍ഡ് പോലും പ്രിന്‍റ് ചെയ്തിട്ടില്ല. തങ്ങളുടെ ഇല്ലായ്മയോട്, കാലം തങ്ങളോട് ചെയ്ത അനീതിയോട് പരാതിയില്ലാതെ നില്‍ക്കുന്ന ഒരു കുടുംബത്തെ അവിടെ കാണാം. അപൂര്‍ണരായവരോട് പൊറുക്കുക, പൊരുത്തപ്പെടുക. സമാധാനത്തി ന്‍റെയും രക്ഷയുടെയും മറ്റൊരു വഴി.
4). സിനിമാ തിയറ്റര്‍ വിട്ടു പൊയ്ക്കഴിഞ്ഞ് പിന്നീട് കൂട്ടു വട്ടത്തിലിരുന്ന് കഥകളും സംഘര്‍ ഷവും സംഘട്ടനങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മെ പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ളത് നായകനല്ല, നായകനു വേണ്ടി പലതും ഏറ്റെടുത്തു ചെയ്തി ട്ടുള്ള 'ഡ്യൂപ്പ്'(dupe) ആണ്. മുഖമില്ലാത്ത ഒരാള്‍.! നായകനു പകരം വണ്ടിയോടിച്ചതും നീന്തിക്കയറി യതും തല്ലു വാങ്ങിയതും അയാളാണത്രേ.! ക്രിസ്തുമസില്‍ പക്ഷേ, കഥ വ്യത്യസ്തമാണ്. മനുഷ്യനെ അറിയാന്‍, കൂടെ നടക്കാന്‍ ദൈവം അമിക്കസ് ക്യൂറിയെയോ (Amicus Curie) ഡ്യൂപ്പി നെയോ അയച്ചില്ല. പകരം നേരിട്ടു വന്നു. നേരിട്ടു കണ്ടു. നേരിട്ടു കൂടെ നടന്നു. ജീവിതത്തെയും സഹനത്തെയും സ്വന്തമായി നേരിട്ടു. കുടുംബ ജീവി തമുയര്‍ത്തുന്ന വെല്ലു വിളികളും സഹനങ്ങളും കൂടെ നടന്നു കാണാന്‍ ഒരു അമിക്കസ് ക്യൂറിയില്ല. പകരക്കാരനാകാന്‍ ഒരു ഡ്യൂപ്പില്ല. സങ്കടങ്ങള്‍ പറഞ്ഞു കേള്‍ക്കാന്‍ പോലും ആരുമുണ്ടാകില്ല. ഒരു ഒറ്റ വഴി. ഒരു തനിയെ നടപ്പ്. തനിച്ചുള്ള നെടുവീര്‍പ്പു കള്‍. ധീരമായുള്ള ആ തനിച്ചു നടപ്പിലെവിടെ നിന്നോ ആണ് ദൈവം കയറി വന്ന് കൂടെ നടക്കുക. ധീരനായിരിക്കുകയെന്ന്, തനിയെ നേരിടുകയെന്ന് ക്രിസ്തുമസ് പറയുന്നു. ദൈവം കൂടെ വന്നോളും. അവിടുത്തേക്ക് വരാതിരിക്കാനാവില്ല. അവിടുന്ന് ഉഴറിപ്പോകുന്നവരുടെയും സങ്കടപ്പെടുന്നവരുടെയും ദൈവമാണ്.
5). ശാരീരികാസ്വസ്ഥതകള്‍ പെരുകി ഡോക്ടറെ കണ്ട് ചികില്‍സയും ഉറപ്പിച്ചു കഴിഞ്ഞും നമുക്ക് കിട്ടുന്ന ഉപദേശം ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ (second opinion) എടുക്കാനാണ്. ജീവിതത്തിന്‍റെ നിര്‍ണായക സന്ധികളിലും ഇതു നല്ലതാണ്, ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ തേടുക എന്നത്. മറിയത്തെ ഉപേക്ഷിച്ചാലോ എന്ന ചിന്തയില്‍ നില്‍ക്കുന്ന ജോസഫിന് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ (ദൈവ സ്വരം) കിട്ടുന്നുണ്ട്. ഹേറോദേസിന്‍റെ കൊട്ടാരം വഴി പുല്‍ക്കൂട്ടിലെത്തിയ ജ്ഞാനികള്‍ക്ക് മടങ്ങി പ്പോകാനുള്ള വഴിയെക്കുറിച്ചും കിട്ടുന്നുണ്ട് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍. വല്ലാതെ ഇടറി നില്‍ക്കു മ്പോള്‍ തീരുമാനമെടുക്കാന്‍ ആകാതെ വരുമ്പോള്‍ ദൈവത്തില്‍ നിന്നും ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ കാത്തിരിക്കുക.
സമാധാനം നിങ്ങളോടു കൂടെ.
ഹാപ്പി ക്രിസ്മസ്.
Featured Posts
Recent Posts
bottom of page