top of page

ബൈബിളിലെ പല ഭാഗങ്ങളും, പ്രത്യേകിച്ച് പുതിയ നിയമത്തിലെ പല സന്ദർഭങ്ങളും മനസ്സിലാവണമെങ്കിൽ ചില പ്രധാനപ്പെട്ട താക്കോൽ പദങ്ങൾ എന്താണ് എന്നറിയേണ്ടതുണ്ട്. അതിലൊന്ന് "ഹൃദയം" എന്നത് തന്നെയാണ്.
നമ്മുടെ കാലഘട്ടത്തിൽ നാം ആയിരിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തിൽ ഹൃദയം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ചിലർ കരുതും അത് നമ്മുടെ നെഞ്ചിനകത്ത് ഉള്ള ഒരു അവയവം ആണെന്ന്. ചിലർ കരുതും അത് സ്നേഹത്തിന്റെ ഇര ിപ്പിടം ആണെന്ന്. ചിലർ കരുതും അത് നമ്മുടെ വൈകാരികത ഉൾക്കൊള്ളുന്ന ഇടമാണ് എന്ന്. അതുകൊണ്ടുതന്നെ, തല /ബുദ്ധി എന്നത് യുക്തിയുടെ ഇരിപ്പിടം ആണെന്നും അതിൽ നിന്ന് തുലോം വ്യത്യസ്തമായ ഹൃദയം വൈകാരികതയുടെയും സ്നേഹത്തിന്റെയും ലോലഭാവങ്ങളുടെയും ഇരിപ്പിടം ആണെന്നും ചിലർ കരുതും. ഹൃദയം ശരിക്കും നമ്മുടെ രക്തചക്രമണം നടത്തുന്ന അവയവം മാത്രമാണ് എന്ന് ഗ്രഹിക്കുന്നവർ, മറ്റുള്ളവർ ഹൃദയം എന്ന് പറയുന്നത് കാവ്യാത്മകമായ, റൊമാന്റിക്കായ ഒരു രൂപകം മാത്രമാണ് എന്ന് മനസ്സിലാക്കും.
സത്യത്തിൽ ബൈബിൾ ഹൃദയം എന്ന പറയുമ്പോൾ അവിടെ ഉദ്ദേശിക്കുന്നത് ഇപ്പറഞ്ഞത് ഒന്നുമല്ല.
ബൈബിളിന്റെ ഭാഷയിൽ ഹൃദയം എന്നാൽ ഒരാളുടെ അന്തരിക വ്യക്തിത്വമാണ്. അതിൽ അയാളുടെ ചിന്തയും വികാരങ ്ങളും ആലോചനകളും പ്രവർത്തികളും (വാക്കുകളും) ഇച്ഛയും സ്വഭാവവും ഉൾപ്പെടും.
( ആത്മാവിന്റെ ഇരിപ്പിടമായാണ് അത് മനസ്സിലാക്കപ്പെടുന്നത്).
"ഹൃദയമാണ് കീറേണ്ടത് "; "നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ"; "ഹൃദയത്തിൽ നിന്ന് വരുന്നവയാണ് ഒരാളെ അശുദ്ധമാക്കുന്നത് ";
വചനം: "നിൻ്റെ അധരത്തിലും ഹൃദയത്തിലും അതുണ്ട് ";
"ഹൃദയംകൊണ്ട് വിശ്വസിച്ചാൽ നിങ്ങൾ രക്ഷ പ്രാപിക്കും" എന്നിങ്ങനെയുള്ള എല്ലാ വചനങ്ങളും ഒരാളുടെ പൂർണ്ണമായ ആന്തരിക സത്തയെ ആണ് ഉദ്ദേശിക്കുന്നത്.
ഇതിൻ്റെ പേരിൽ ചരിത്രത്തിൽ ഒത്തിരി തെറ്റിദ്ധാരണകൾ ഉ ണ്ടായിട്ടുണ്ട്.
Featured Posts
bottom of page