
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ 'എ റിവർ റൺസ് ത്രൂ ഇറ്റ്' എന്ന സിനിമയെക്കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങൾ എഴുതിയിരുന്നു.
റവ. മക്ലീന് രണ്ട് ആൺമക്കളായിരുന്നു: നോർമനും പോളും. നോർമൻ തന്റെ പിതാവിന്റെ എല്ലാ നിർദ്ദേശങ്ങളും ഇഷ്ടങ്ങളും പാലിച്ച് ജീവിച്ചു. അതേസമയം പോൾ കൂടുതൽ സ്വച്ഛന്ദപറവയായിരുന്നു. ഒടുവിൽ ഇളയ മകൻ പോൾ ഒരു പബ്ബിൽ വച്ച് കൊല്ലപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് റവ. മക്ലീൻ ഒരിക്കലും അതിൻ്റെ ആഘാതത്തിൽനിന്ന് കരകയറിയില്ല. കാലം കടന്നുപോക േ, പിടിച്ചുനിൽക്കാൻ അദ്ദേഹം കൂടുതൽ ബുദ്ധിമുട്ടി. പോളിനെ കുറിച്ച് അറിയാവുന്നതെല്ലാം തന്നോട് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹം മൂത്ത മകൻ നോർമനോട് ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ നോർമൻ തന്റെ പിതാവിനോട് ഇങ്ങനെ പറയുന്നു: "ഒരുപക്ഷേ പോളിനെക്കുറിച്ച് എനിക്ക് ശരിക്കും അറിയാവുന്നത് അവൻ ഒരു നല്ല മീൻപിടുത്തക്കാരനായിരുന്നു എന്നതാണ്."
"അല്ല. നിനക്ക് അതിലും കൂടുതലറിയാം"
റവ. മക്ലീൻ പറയുന്നു, "അവൻ സുന്ദരനായിരുന്നു."
നോർമൻ കഥ ഇങ്ങനെ വിവരിക്കുന്നു: "അപ്പൻ പോളിനെക്കുറിച്ച് അവസാനമായി സംസാരിച്ചത് അതായിരുന്നു. എന്നാൽ, പരോക്ഷമായി പോൾ എപ്പോഴും അപ്പന്റെ മനസ്സിൽ ഉണ്ടായിരുന്നു.'
ഈ സിനിമയെക്കുറിച്ച് എഴുതിയപ്പോൾ ഞാൻ കുറിച്ചിരുന്നു: ഒരു നഷ്ടപുത്രൻ്റെ (തിരിച്ചുവരാത്ത ധൂർത്തപുത്രൻ) കഥ ഇത്രയും നന്നായി അനുഭവിപ്പിക്കാൻ ഈ ചിത്രത്തോളം സഹായിക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ലെന്ന്.
അല്ലെങ്കിൽ, തന്റെ പ്രിയപ്പെട്ട കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അതിന്റെ മരണത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വികാരം വിശദീകരിക്കാൻ ഇതിലും നല്ലതായി മറ്റെന്തുണ്ട്?!