top of page

സാഹോദര്യത്തിന്‍റെ സംവാദം

Feb 8, 2022

2 min read

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Francis Assisi visit sultan of Egypt

ഫ്രാന്‍സിസിനെ മനസ്സിലാക്കണമെങ്കില്‍ ഫ്രാന്‍സിസിന്‍റെതന്നെ രചനകളുടെ കേന്ദ്രതത്വം മനസിലാക്കുകയാണു മാര്‍ഗം. ഡാമിയേറ്റയില്‍ നടന്ന ഫ്രാന്‍സിസ്-സുല്‍ത്താന്‍ സംഗമത്തെ ഇന്നു ചുരുക്കം ചിലരെങ്കിലും കുരിശുയുദ്ധത്തിന്‍റെ കണ്ണിലൂടെ കാണുന്നതുകൊണ്ട്, ഏറ്റവും ഉചിതം ഫ്രാന്‍സിസിന്‍റെതന്നെ രചനകളിലൂടെ ഫ്രാന്‍സിസിനെ കണ്ടെത്തുക എന്നതാണ്. കാരണം ഫ്രാന്‍സിസ്-സുല്‍ത്താന്‍ സംഗമത്തെക്കുറിച്ചുള്ള സമകാലിക വിധിതീര്‍പ്പുകള്‍ എല്ലാംതന്നെ മറ്റുള്ളവരുടെ പ്രസ്താവനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാ യിരുന്നു എന്നതാണ് ഇതിനെ തല്പരമായ തീര്‍പ്പുകളിലേക്കും ചായ്വുകളിലേക്കും നയിക്കുന്നത്. അതുകൊണ്ടു തന്നെ നിഗമനങ്ങള്‍ പലവിധവും. എന്നാല്‍ ഫ്രാന്‍സിസിന്‍റെ തന്നെ രചനയായ, ക്രിസ്തുവര്‍ഷം 1221-ലെ Regula non Bullata എന്ന നിയമാവലിയിലെ മിഷനറി അധ്യായം (പതിനാറാം അധ്യായം) ഫ്രാന്‍സിസ്- സുല്‍ത്താന്‍ സംഗമത്തെ അതിന്‍റെ സമഗ്രതയിലും വ്യക്തതയിലും കാണാന്‍ നമ്മെ സഹായിക്കും എന്നു മാത്രമല്ല ഫ്രാന്‍സിസിനെക്കുറിച്ചുള്ള ചിലരുടെയെങ്കിലും ദോഷൈകദൃഷ്ടിയെ തിരുത്താനും കാരണമായേക്കും. ഫ്രാന്‍സിസിന്‍റെ രചനകള്‍ ഫ്രാന്‍സിസിന്‍റെ ആധികാരികതയുടെ ഉരകല്ലാ ണെന്നു ഫ്രാന്‍സിസിന്‍റെ നിയമാവലികളെക്കുറിച്ചു പഠിച്ച  F. C. Burkitt നിരീക്ഷിക്കുന്നുണ്ട്. ഫ്രാന്‍സിസ്കന്‍ നിയമാവലിയുടെ വ്യതിരിക്തത വെളിവാകുന്നത്, ഫ്രാന്‍സിസ് തന്‍റെ അനുയായികളായ സഹോദരന്മാരുടെ സ്വഭാവവും പ്രവൃത്തികളും കര്‍ത്താവിന്‍റെ സമാധാനത്തിന്‍റെ വഴികളുമായി ചേര്‍ന്നുപോകുന്ന വിധത്തില്‍ രൂപീകരിക്കാന്‍ ആഗ്രഹിച്ചു എന്നതിലാണ്. അതുകൊണ്ടുതന്നെ ഈ നിയമാവലി മധ്യകാലത്തിലെ രക്തരൂക്ഷിതമായ കുരിശുയുദ്ധത്തിന്‍റെ രീതികള്‍ക്കു നേരെ വിപരീതവുമാണ് എന്ന് 'ക്രിസ്തീയ സമാധാനവും അഹിംസയും' എന്ന പുസ്തകത്തിന്‍റെ രചയിതാവായ Michael G. Long അഭിപ്രായപ്പെടുന്നുണ്ട്. Jacques Dupuis S. J. എന്ന ഈ നൂറ്റാണ്ടിലെ ധീരനായ ദൈവശാസ്ത്രജ്ഞന്‍ (ബെല്‍ജിയത്തില്‍ ജനിച്ചു, പതിറ്റാണ്ടുകളോളം ഇന്ത്യയില്‍ ദൈവ ശാസ്ത്രം പഠിപ്പിക്കുകയും ചെയ്തിട്ടുള്ള ജെസ്വിറ്റ് വൈദികനാണിദ്ദേഹം. Toward A Christian Theology of Religious Pluralism എന്ന പുസ്തകം വളരെയേറെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ക്കു കാരണ മായതാണ്). ഫ്രാന്‍സിസിന്‍റെ നിയമാവലിയെ സത്യമായും പ്രവചനപരമായാണ്(truly prophetic) കാണുന്നത്. Dupuis (ഴാക് ഡ്യൂപി) യുടെ നിരീ ക്ഷണത്തില്‍ ഫ്രാന്‍സിസ് മുസ്ലിംകളെ ശത്രുക്ക ളായല്ല മറിച്ചു മിത്രങ്ങളായാണ് കണ്ടത്. ഡ്യൂപി യുടെ തന്നെ വാക്കുകളില്‍' 'മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍, സഭയുടെ ചരിത്രത്തിലാദ്യമായി, സുവിശേഷത്തിന്‍റെ ആത്മാവിനാല്‍ പൂര്‍ണമായും പ്രചോദിതമായി, മുസ്ലിംകളോടുള്ള ഒരു സമീപന ത്തെക്കുറിച്ചു വ്യക്തമായ ഒരു രീതി രൂപവത്കരി ക്കപ്പെട്ടു. വീണ്ടും ആദ്യമായിത്തന്നെ ഒരു സന്യാസ സഭയുടെ നിയമാവലിയില്‍, ഒരു പ്രത്യേക അധ്യായം തന്നെ മുസ്ലിംകളോടുള്ള സുവിശേ ഷവത്കരണത്തെക്കുറിച്ചും അവരോടു കാണിക്കേണ്ട സമീപനത്തെക്കുറിച്ചും വ്യക്തമാക്കപ്പെട്ടു. ക്രിസ്ത്യാനികളും അവരുടെ മുസ്ലിം സഹോദരങ്ങളും തമ്മിലുള്ള മനസ്സിലാക്കലിനും, അനുരഞ്ജനത്തിനും ഉള്ള ഫ്രാന്‍സിസിന്‍റെ ഈ ക്ഷണം തീര്‍ച്ചയായും പ്രവചനപരമാണ്, എന്നു മാത്രമല്ല രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ഇതിനു ഫലം കാണുകയും ചെയ്തു.'

സമകാലിക ലോകത്തെ മുഖവിലക്കെടുത്ത കൗണ്‍സിലാണ് രണ്ടാം വത്തിക്കാന്‍ സൂനഹ ദോസ്. 'മഹറോന്‍ ചൊല്ലലിന്‍റെ' ഭീഷണികളില്ലാതെ സമകാലിക ജീവിതത്തെയും, ആധുനിക ലോകത്തെയും യാഥാര്‍ഥ്യങ്ങളെയും തുറന്ന സമീപനത്തോടെ സ്വീകരിച്ച കൗണ്‍സില്‍. 'നവീക രണം' ആയിരുന്നു കൗണ്‍സിലിന്‍റെ മുഖ്യ ലക്ഷ്യം. ഇതര മതങ്ങളോടുള്ള സമീപനത്തിലും സഭയു ടേതു തുറന്ന മനസ്സായിരുന്നു. 'കത്തോ ലിക്ക-മുസ്ലിം' എന്നു വിളിക്കപ്പെട്ടിരുന്ന ലൂയിസ് മാസിഗ്നോന്‍ (Louis Massignon  1883 1962) ഒരു ഫ്രഞ്ച് ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗവും (franciscan tertiary), ഭാവി പാപ്പായായ (Pope) Cardinal Montini (Pope Paul VI) യുടെ നല്ല സുഹൃത്തും ആയിരുന്നു. ഫ്രാന്‍സിസ്-സുല്‍ ത്താന്‍ സംഗമത്തില്‍ ആകൃഷ്ടനായാണ് മാസി ഗ്നോന്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും മുസ്ലിമുകളുടെ ഇടയില്‍ ജീവിക്കുകയും ചെയ്തത്. തീര്‍ച്ചയായും മാസിഗ്നോന്‍ ഇസ്ലാമിന്‍റെ നന്മകളെ ക്കുറിച്ച് പോള്‍ ആറാമന്‍ പാപ്പയോടു സംവദിച്ചി ട്ടുണ്ട്. ഒരു പക്ഷെ ഈ സൗഹൃദ സംഭാഷണങ്ങള്‍ ഇസ്ലാമിനെക്കുറിച്ചു നിഷേധാത്മകമല്ലാത്ത പ്രസ്താവന (positive statement) രണ്ടാം വത്തി ക്കാന്‍ കൗണ്‍സിലിന്‍റെ അക്രൈസ്തവ മതങ്ങളെ ക്കുറിച്ചുള്ള പ്രഖ്യാപനമായ "Nostra Aetate' (In Our Time) ല്‍ രേഖപ്പെടുത്താന്‍ ഇടയാക്കിയേക്കാം എന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ലൂയിസ് മാസിഗ്നോണിന്‍റെ സംഭാവനകളെക്കുറിച്ചു പഠിച്ച് Christian S. Krokus അഭിപ്രായപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ സൂനഹദോസിനു ഇതര മതങ്ങളെ ക്കുറിച്ചുള്ള വീക്ഷണം മനസിലാക്കുന്നത് സംശയ ത്തോടും വെറുപ്പോടും പരസ്പരം നോക്കുന്ന സമകാലിക പശ്ചാത്തലത്തില്‍ ഉചിതമായിരിക്കു മെന്നു കരുതുന്നു.'ഇസ്ലാംമതവുമായുള്ള ബന്ധത്തെക്കുറിച്ച് കൗണ്‍സില്‍ ആദരപൂര്‍വ്വമാണ് സംസാരിച്ചിട്ടുള്ളത്. മുസ്ലീങ്ങള്‍ ക്രിസ്തുവിനെ ദൈവമായി അംഗീകരി ക്കുന്നില്ലെങ്കിലും അവിടുത്തെ പ്രവാചകനായി വണങ്ങുന്നുണ്ടെന്നും പരിശുദ്ധ കന്യാമറിയ ത്തോടു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പിതാക്കന്മാര്‍ അനുസ്മരിക്കുന്നു. ഏകദൈവത്തിലും അന്ത്യവിധി യിലും ഉയര്‍ത്തെഴുന്നേല്പ്പിലും വിശ്വസിക്കുന്ന മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ശത്രുതമറന്ന് യോജിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് കൗണ്‍സില്‍ പറയുന്നു: 'കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുഹമ്മദീയരും തമ്മിലുണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണ മെന്നാണു പരിശുദ്ധ സൂനഹദോസിന്‍റെ ആഹ്വാനം. മാത്രമല്ല, പരസ്പരധാരണ സൃഷ്ടിക്കുന്നതിന് ഇരുകൂട്ടരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നു മാണു സൂനഹദോസ് എല്ലാവരെയും ഉദ്ബോധിപ്പി ക്കുന്നത്. അതോടൊപ്പംതന്നെ മാനവസമുദായത്തി നുവേണ്ടി സാമൂഹ്യനീതിയും ധാര്‍മ്മികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവുമെല്ലാം ഇരുകൂട്ടരും യോജിച്ചുനിന്നു സംരക്ഷിക്കുകയും പ്രാവര്‍ത്തിക മാക്കുകയും വേണം' (അക്രൈസ്തവമതങ്ങള്‍, 3). '(catholicmalayalam.org)' ഇതരമതങ്ങളുടെ രക്ഷാകരമൂല്യത്തെ അംഗീകരിച്ചുകൊണ്ട് കൗണ്‍ സില്‍ രേഖ തുടരുന്നു. ഈ മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസഭ തിരസ്കരിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാ ണങ്ങളും സിദ്ധാന്തങ്ങളും തിരുസഭ വിശ്വസി ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം സര്‍വ്വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്‍റെ രശ്മി അവയിലെല്ലാം പ്രതിബിംബി ക്കുന്നുണ്ട് (അക്രൈസ്തവമതങ്ങള്‍, 2). ഇതരമത ങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളി ലും സത്യത്തിന്‍റെ രശ്മി - ക്രിസ്തു സാന്നിദ്ധ്യം - ഉണ്ടെന്ന ഈ പ്രഖ്യാപനം മതാന്തര ദൈവശാ സ്ത്രത്തിനു വിപ്ലവകരമായ പ്രവര്‍ത്തനോര്‍ജ്ജ മാണ് പകര്‍ന്നത്.'    

 

(തുടരും)

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍

0

0

Featured Posts

bottom of page