top of page

ടീഷേർട്ടുകളിലും തൊപ്പികളിലും മുദ്രണം ചെയ്യുന്നതരം വിശ്വാസപ്രഖ്യാപനപരമായ പിടിച്ചുനിർത്തൽ-വാചകങ്ങളിൽ , "ഏഴു ദിനങ്ങളിൽ ഒത്തിരിക്കാര്യങ്ങൾ സംഭവിക്കാം"; "മൂന്നുദിവസത്തിൽ ഒത്തിരി കാര്യങ്ങൾ സംഭവിക്കാം" എന്നീ ക്യാപ്ഷനുകളോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെനിക്ക്.
'രഹസ്യം' എന്നാൽ മനുഷ്യന് ഒരിക്കലും പൂർണമായി ഗ്രഹിക്കാൻ ആവാത്തത് എന്നാണല്ലോ. ആ മഹാ രഹസ്യം കുറച്ചെങ്കിലും ചുരുളുനിവർത്തുന്ന വലിയ ആഴ്ച ആരംഭിക് കുകയായി.
തൻ്റെ പ്രിയ സുതനെ മർത്ത്യനാവാൻ അനുവദിച്ചും, കിരാതമായ പീഡനങ്ങളും കുരിശിലെ മരണവും ഏറ്റെടുക്കാൻ അനുവദിച്ചും, തന്റെ സ്വഭാവം സ്നേഹമാണെന്നും, അതും, എത്രകണ്ട് എളിമപ്പെടാനും സ്വയം ഇല്ലാതാവാനും മടിക്കാത്ത തരം സ്നേഹമാണെന്നും വെളിപ്പെടുത്തിയ ഒരു പിതൃസ്വരൂപത്തെ വെളിപ്പെടുത്തുന്ന നാളുകൾ!
മാനവികതയും ദൈവികതയും ഒരേക്ഷണം പൂകാനുള്ള ഏക മാർഗ്ഗം എളിമയിൽ ആവിഷ്കൃതമാകുന്ന സ്നേഹത്തിൻ്റേതാണ്.
അതേയതേ.
"ഏഴ് ദിനങ്ങളിൽ ഒത്തിരിക്കാര്യങ്ങൾ സംഭവിക്കാം"
Featured Posts
Recent Posts
bottom of page