top of page

വിദ്യാസമ്പന്നര്‍പോലും പലപ്പോഴും തെറ്റിക്കാറുള്ള ഒരു പ്രയോഗമാണിത്.
"വളരെ ആസ്വാദ്യകരമായ ഗാനം", "തിരുവോണസ്സദ്യ വളരെ ആസ്വാദ്യകരമായിരുന്നു" എന്നൊക്കെ എഴുതുന്നവരും പറയുന്നവരും ഉണ്ട്. പക്ഷേ, തെറ്റാണ് ആ പ്രയോഗം.
ആസ്വദിക്കുക എന്ന ക്രിയയുടെ വിശേഷണമായി ഉപയോഗിക്കേണ്ടത് 'ആസ്വാദ്യം' ആണ്. അതിനോട് 'കരം' ചേര്‍ക്കേണ്ട ആവശ്യമില്ല.
ഡോ. അയ്യപ്പപ്പണിക്കരെക്കുറിച്ച്, പണ്ഡിതനായ ഒരാള്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെയൊരു വാക്യം വായിക്കാനിടയായി:
"ജോണും സംവിധായകന്‍ അരവിന്ദനും കണ്ടുമുട്ടുമ്പോഴുള്ള സംഭാഷണങ്ങള്‍ ആസ്വാദ്യകരം. അരവിന്ദന്‍റെ മറുപടികള്‍ മിക്കവാറും, മൂളലുകള്‍ മാത്രമായിരുന്നു".
അറിവുണ്ടെന്നു നാം ധരിച്ചിട്ടുള്ളവര്‍ പറയുന്നതും എഴുതുന്നതുമെല്ലാം ശരിയാണെന്നു കരുതുന്നത് അബദ്ധമാണ്. വികലമായ ഭാഷാപ്രയോഗങ്ങള്‍ എവിടെയും പ്രതീക്ഷിക്കാം! ശരിയായ അറിവിലുമേറെ അനുകരണവാസനയാണ് പലപ്പോഴും നമ്മെ വഴിതെറ്റിക്കുന്നത്.
-മേല്‍പ്പറഞ്ഞ 'ആസ്വാദ്യ' പ്രയോഗത്തോട് 'കരം' കൂടി ചേര്‍ക്കണമെന്നു നിര്‍ബന്ധമുളളവര്‍ക്ക് ചെറിയ ഒരു മാറ്റത്തോടെ അതാവാം; 'ആസ്വാദകരം' എന്നു പ്രയോഗിക്കണമെന്നേയുള്ളു. വ്യാകരണശുദ്ധമാണ് 'ആസ്വാദകരം', എങ്കിലും അങ്ങനെ ആരുംതന്നെ പറയാറോ എഴുതാറോ ഇല്ല.
ഇനി നമുക്ക് ഇങ്ങനെ എഴുതാം, പറയാം: "വളരെ ആസ്വാദ്യമായ ഗാനം", "തിരുവോണസ്സദ്യ വളരെ ആസ്വാദ്യമായിരുന്നു".
Featured Posts
Recent Posts
bottom of page