top of page

ജീവിതത്തെക്കുറിച്ച്

Sep 8, 2009

1 min read

സഇ

ബോധം

ഒരു അസ്ഥിയോ

നീളന്‍ എല്ലിന്‍ കൂടോ

ഒരു തുണ്ട് മാംസമോ

ഇല്ലാതെ

എത്രകാലം നിനക്ക്

ഇങ്ങനെ ജീവിക്കാനാവും

ചൂണ്ട

വെളിച്ചത്തിന്‍റെ വിരലുകളില്‍

മുറുകെ പിടിച്ചാണ്

മത്സ്യങ്ങള്‍ മരണത്തിനിരയാകുന്നത്

കെണിയാണെന്നറിഞ്ഞിട്ടും

ചൂണ്ടയെ......

ആരും രാത്രി ചൂണ്ടയിടാറില്ലല്ലോ.....

ഊന്നുവടി

ഭൂമി എന്‍റെ പാദങ്ങള്‍

പിഴുതെറിഞ്ഞതില്‍

പിന്നെയാണ്

വടി

എനിക്കുവേണ്ടി

നിലത്തൂന്നി

നടക്കാന്‍ തുടങ്ങിയത്

കണ്ണ്

അവയവങ്ങളുടെ

ഉള്‍നാടുകളെ

പകര്‍ത്തുന്ന

ഏറ്റവും പ്രായം കുറഞ്ഞ

ഒറ്റുകാരന്‍

ഗെറ്റ് ഔട്ട്

ജീവിതം ആദ്യം കത്തുന്നത്

കണ്ണിലാണ്.

പതുക്കെ പതുക്കെ

പുറത്താക്കപ്പെടുകയാണ്

ഇറക്കം

ഓര്‍മ്മകളുടെ

വയറുവീര്‍ത്തിട്ടും

തിളയ്ക്കുന്ന നിനവുകളുടെ

ആല്‍ബം

ഭ്രൂണമായി തിരിച്ചിറങ്ങുന്നു.

സഇ

0

0

Featured Posts

bottom of page