top of page

ലഹരിയും കുട്ടികളും : മാതാപിതാക്കള്‍ അറിയാന്‍

Nov 3, 2022

2 min read

ലത

A picture of different types of drugs

മയക്കുമരുന്നിന്‍റെ ഉപയോഗത്തെപ്പറ്റി അടുത്തനാളുകളായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വളരെ പേടിപ്പെടുത്തുന്നതാണ്.  കുട്ടികളെയും യുവജനങ്ങളെയും ഇല്ലാതാക്കാന്‍ ശക്തിയുള്ള ലഹരി മാഫിയകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. പണ്ട്  മദ്യവും പുകയില പദാര്‍ത്ഥങ്ങളും ലഹരിയായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ന് അതില്‍നിന്നും വ്യത്യസ്തമായി വളരെ പെട്ടെന്നുതന്നെ മാനസിക വിഭ്രാന്തിയിലേക്കെത്തിക്കുന്ന തരത്തിലുള്ള marijuana, cocaine, LSD, MDMA, INHALANTS, OPIUM, SEDATIVE ഡ്രഗ്സ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്. നമ്മുടെ കുട്ടികള്‍ സ്കൂള്‍ തലം മുതല്‍ അഭി മുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ പ്രശ്നമായി ഇതു വളരുന്നു.

ജീവിതത്തെ ബാധിക്കുന്ന തരം പരിണതഫലങ്ങളുളവാക്കുന്ന ചില നിയന്ത്രിത വസ്തുക്കള്‍ ഉപയോഗിക്കുന്നതു തുടരുകയോ ചില സ്വഭാവങ്ങള്‍ തുടര്‍ന്നും പ്രകടിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് അഡിക്ഷന്‍ എന്നു പറയുന്നത്.  അഡിക്ഷന്‍ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതുകൊണ്ടുതന്നെ ലഹരി ഉപയോഗിക്കുന്നവരുടെ വൈകാരികതയെയും തീരുമാനമെടുക്കാനും ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള കഴിവിനെയും, ശരിയേത്  തെറ്റേത്  എന്നു മനസ്സിലാക്കാനുള്ള കഴിവിനെയും ബാധി ക്കുന്നു.

"എന്‍റെ കുട്ടിയെ എനിക്കറിയാം, അവന്‍ അങ്ങനെ ചെയ്യില്ല", പലപ്പോഴും മാതാപിതാക്കള്‍ നല്‍കുന്ന ഉത്തരമാണിത്. എന്‍റെ കുട്ടിയെ എനിക്കറിയാം, എത്രമാത്രമറിയാം? എന്‍റെ ചിന്തകള്‍ക്കുമപ്പുറത്തേക്ക് അവന്‍ അല്ലെങ്കില്‍ അവള്‍ വളര്‍ന്നു കഴിഞ്ഞോ, എല്ലാ മാതാപിതാക്കളും ഒന്നവലോകനം ചെയ്യുന്നത് നല്ലതാണ്. ഇന്‍റര്‍നെറ്റും മറ്റു ആധുനിക സൗകര്യങ്ങളും, വലവിരിച്ചു കാത്തിരിക്കുന്ന ലഹരിമരുന്ന് മാഫിയയും അവരെ നമ്മളറി യാതെ, നമ്മളറിയാത്ത ഒരു ലോകത്തിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ആയതിനാല്‍ കരുതിയിരിക്കുക.


ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

*പ്രത്യേകിച്ച് കാരണമില്ലാതെ പഠന നിലവാരത്തില്‍ പിന്നോട്ട് പോവുക.

*പഠനം ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുക.

*രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വഭാവം.

*അവരുടെ മുറിക്കകത്ത് അസാധാരണമായ ഗന്ധം അനുഭവപ്പെടുക.

*കൂടുതല്‍  പോക്കറ്റ് മണി ആവശ്യപ്പെടുക.

*വീടുകളില്‍ നിന്ന് പൈസകളവു പോകുക.

*ഉറക്കക്കൂടുതല്‍/ഉറക്കക്കുറവ്.

*പെട്ടെന്ന് ദേഷ്യം വരിക.

*അപരിചിതരോ പ്രായത്തില്‍ മുതിര്‍ന്നവരോ ആയ പുതിയ സുഹൃത് ബന്ധങ്ങള്‍.

*കൈകളിലോ ദേഹത്തോ കുത്തിവെപ്പിന്‍റെ പാടുകള്‍.

*കണ്ണ് കുഴിഞ്ഞിരിക്കുക.

*വായ്നാറ്റം അനുഭവപ്പെടുക.

*അനുയോജ്യമല്ലാത്ത വസ്ത്രധാരണം.

*ഒറ്റക്കിരിക്കുന്ന സ്വഭാവം.

*പെരുമാറ്റത്തില്‍ വ്യത്യാസം വരിക.

*പെട്ടെന്നു ഭാരം കുറയുക.

*വൃത്തിയില്ലായ്മ.

*സാമൂഹിക വിരുദ്ധ സ്വഭാവം.

*ലഹരി ആസക്തരാകാന്‍ സാധ്യതയുള്ളവര്‍

*തകര്‍ന്ന കുടുംബാന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍.

*തെറ്റായ അനുകരണങ്ങള്‍ നടത്തുന്നവര്‍.

*ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതോ, മാനസികപ്രശ്നമുള്ളതോ ആയ  കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നവര്‍.

*മോശം കൂട്ടുകെട്ടുകള്‍ ഉള്ളവര്‍.

*വേര്‍പിരിഞ്ഞു ജീവിക്കുന്ന മാതാപിതാക്കളുടെ മക്കള്‍.


എനിക്ക് സംശയമുണ്ട് ഞാന്‍ എന്താണ് ചെയ്യേണ്ടത്?

എന്‍റെ കുട്ടിയുടെ ഏറ്റവും നല്ല വിധികര്‍ത്താവ് ഞാന്‍ (പിതാവ്/മാതാവ്) തന്നെയാണ്. കുറ്റപ്പെടുത്താതിരിക്കുക, തുറന്നു സംസാരിക്കുക. ഒറ്റപ്പെടുത്താതിരിക്കുക, കൂടെയുണ്ട് എന്ന ധൈര്യം നല്കുക. പേടിപ്പിക്കാതിരിക്കുക, എന്തിനും പരിഹാരമുണ്ട് എന്ന ബോധ്യം നല്കുക. കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കുക, ലഹരി ഉപയോഗമുണ്ട് എന്നു ബോധ്യപ്പെട്ടാല്‍ അതിന്‍റെ തുടക്കവും സാഹചര്യവും കാരണവും മനസ്സിലാക്കുക. സ്വയം സാധിക്കുന്നില്ലെങ്കില്‍ അധ്യാപകര്‍, കൗണ്‍സിലേഴ്സ്, മനശ്ശാസ്ത്രവിദഗ്ദ്ധര്‍ എന്നിവരുടെ സഹായം തേടുക.  അവര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ ഗ്ഗങ്ങള്‍ സ്വീകരിക്കുക.

ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിലും എളുപ്പം ഉപയോഗം തടയുകയാണ്(Prevention is better than cure)

കുട്ടികളോടൊത്ത് ദിവസവും സമയം ചെലവഴിക്കുക, അവരെ മനസ്സിലാക്കുക, അവരെന്താണ് എന്ന് അറിയാത്ത ഒരു അപ്പനും അമ്മയ്ക്കും സ്വഭാവത്തിലെ ചെറിയ വ്യതിയാനങ്ങള്‍ എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും.

കുട്ടികളുടെ പ്രായമനുസരിച്ച്, അവര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ഡ്രഗ്സിനെക്കുറിച്ച് സംസാരിക്കുക. പ്രത്യേകിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ അവരുമായി തുറന്ന് സംസാരിച്ച്, അവരെ അതിന്‍റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. അവര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. അവരെ സ്വാതന്ത്ര്യം നല്കി വളര്‍ത്തുക, അത് ദുരുപ യോഗിക്കാന്‍ ഇടയാക്കാത്ത വിധത്തില്‍ നിയന്ത്രിക്കുക. കുട്ടികളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്നും, എങ്ങനെയുള്ളവരാണെന്നും മനസ്സിലാ ക്കിയിരിക്കുക. എന്തും നിങ്ങളോട് തുറന്നു പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അവര്‍ക്കു നല്കുക.

വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ്. നേരത്തേ മനസ്സിലാക്കി, തിരുത്തി കൈപിടിച്ചു നടത്തുക. സര്‍വ്വോപരി അവര്‍ക്ക് ഉത്തമ മാതൃകയായിരിക്കുവാന്‍ ശ്രദ്ധിക്കുക. ദൈവം നമുക്കു നല്കിയിരിക്കുന്ന ഏറ്റവും അമൂല്യമായ സമ്മാനവും ഉത്തരവാദിത്തവുമാണ് നമ്മുടെ കുഞ്ഞുങ്ങള്‍. പലപ്പോഴും അവര്‍ പോലുമറിയാതെ ചെന്നുപെടുന്ന ലഹരിയുടെ കെണികള്‍ ഒഴിവാക്കാന്‍ അവരുടെ കൂടെ, അവരെ മനസ്സിലാക്കി നമുക്കും ദൈവാശ്രയബോധത്തില്‍ അടിയുറച്ചു നടന്നു നീങ്ങാം.

ഈ കാലഘട്ടത്തില്‍ ലഹരിക്കടിമപ്പെട്ട ആളുകള്‍ക്ക് രക്ഷപെടാന്‍ ധാരാളം ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാണ്. പ്രൈവറ്റ് ഡി അഡിക്ഷന്‍ സെന്‍ററുകള്‍, സൗജന്യ IRCA ചികിത്സ സംവിധാനങ്ങള്‍, വിമുക്തി സേവനങ്ങള്‍ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്താം. അതോടൊപ്പം കേരളത്തിലുള്ള മിക്ക  ഡി അഡിക്ഷന്‍ സെന്‍ററുകളിലും ചികിത്സ തേടുന്ന ലഹരി ആസക്തരില്‍ കൂടുതല്‍ പേരും കുട്ടികളും യുവാക്കളുമാണ്(ഏകദേശം 30% ആളുകള്‍). അവരു പയോഗിക്കുന്നതും മാരകമായ ലഹരി പദാര്‍ഥ ങ്ങളാണ്. ഇപ്പോള്‍   18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലഹരി ആസക്തി ചികിത്സ നല്‍കുന്ന ധാരാളം ആശുപത്രികളും കേരളത്തിലുണ്ട്.


Featured Posts

bottom of page