top of page

അഞ്ചപ്പം

Nov 14, 2016

1 min read

Assisi Magazine
picture of a nature

അഞ്ചപ്പം: അക്ഷരവും അന്നവും ആദരവോടെ തുല്യമായി വര്‍ണ-വര്‍ഗ-ലിംഗ വിവേചനമില്ലാതെ വിളമ്പുന്ന ഒരിടം. തികച്ചും ഇക്കണോമിക്കലായി ആര്‍ക്കും ആഹാരം കഴിക്കാന്‍ പറ്റുന്നിടം. ഇരുപത്തഞ്ചു രൂപയ്ക്ക് ഉച്ചഭക്ഷണം (അതും കാശുണ്ടെങ്കില്‍ മാത്രം), 15 രൂപയ്ക്ക് പ്രാതല്‍, വൈകുന്നേരങ്ങളില്‍ വായനക്കൂട്ടം. ഒരു ബദല്‍ സംസ്കാരത്തിന്‍റെ തുടക്കമെന്നോണം കഴിഞ്ഞ ഒക്ടോബര്‍ 9ന് കോഴഞ്ചേരിയില്‍ ആരംഭിച്ച 'അഞ്ചപ്പ'മാണിത്. ഫാ. ബോബി ജോസ് കട്ടികാടിനോടൊപ്പം ഒരു കൂട്ടം സുമനസ്സുകള്‍ ഒന്നിച്ചപ്പോള്‍ സംഭവിച്ച അത്ഭുതം. അഞ്ചപ്പത്തിലെ തന്‍റെ ആദ്യാനുഭവം ഒരു സന്ദര്‍ശക എഴുതുന്നു:


 ഒരഞ്ചപ്പനുഭവം


 ബോബിജോസച്ചന്‍റെ കൂടെ കുറെപ്പേര്‍ നില്‍ക്കുന്ന ഒരു ചിത്രം കണ്ട് ഞാനുടനെ അതയച്ച തൊമ്മനച്ചന്‍റെ മേല്‍ ചാടിവീണു. ഇതെപ്പോഴെന്ന് ചോദിച്ചു. കാടിഷ്ടപ്പെടുന്ന കാടന്‍ മനസ്സുള്ള ബോബിയച്ചനോട് എപ്പോഴും മനസ്സില്‍ ഒരു കാടന്‍ ഇഷ്ടമുണ്ടായിരുന്നു എനിക്ക്.


കോഴഞ്ചേരിയില്‍ തൊട്ടുമുന്‍പത്തെ ദിവസം തുടങ്ങിയ 'അഞ്ചപ്പ'ത്തെപ്പറ്റിയും ഉദ്ഘാടനത്തിന് വന്ന ബോബിയച്ചന്‍റെ ബ്രെയിന്‍ചൈല്‍ഡ് ആണ് 'അഞ്ചപ്പം' എന്നും അറിഞ്ഞു. wow! I was swept over the entire idea!! അപ്പോള്‍തന്നെ കാലിഡോസ്കോപ്പ് കുട്ടിപ്പട്ടാളങ്ങളോടൊപ്പം അവിടെയെത്തി. അന്നൊരു അവധിദിനമായതിനാല്‍ 125 പേര്‍ക്കേ ഭക്ഷണമൊരുക്കിയിരുന്നുള്ളൂ. പക്ഷേ 1.30 ആയപ്പോഴേയ്ക്കും ഭക്ഷണം തീര്‍ന്നു. വീണ്ടും വീണ്ടും ആളുകളെത്തിക്കൊണ്ടേയിരുന്നു. We were enthralled by the whole ambience and feel. ആ ഭംഗിയുള്ള പഴയ വീടും, അതിനുള്ളിലെ സ്നേഹം വിളമ്പുന്ന ആള്‍ക്കാരും, മനസ്സുനിറയ്ക്കാന്‍ പുസ്തകങ്ങളും. ആനന്ദലബ്ധിക്കിനിയെന്തു വേണം.


തൊമ്മനച്ചന്‍ വരാന്‍ വൈകിയതുകൊണ്ട് ഞങ്ങള്‍ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി. അച്ചന്‍ വന്നപ്പോള്‍ അവശേഷിച്ച ഭക്ഷണം എല്ലാവരും കൂടി പങ്കുവച്ചാസ്വദിച്ചു.


ചാരിറ്റി എന്നതിലും വലുതായി വിശക്കുന്ന എല്ലാവര്‍ക്കും ഭക്ഷണവും ഒരുമിച്ചുകൂടാന്‍ ഒരിടവും മനസ്സുനിറയ്ക്കാന്‍ പുസ്തകങ്ങളും ചുറ്റും ചിരിക്കുന്ന മുഖങ്ങളും... ഇതെല്ലാംകൂടിയാണ് അഞ്ചപ്പം!


അന്നത്തെ Energy rush അടുത്തദിവസത്തെ വിജയദശമി എഴുത്തിനിരുത്ത് അവിടെത്തന്നെയാകാമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്തു. നിറയെ കുട്ടികളും അച്ഛനമ്മമാരും അടുത്തദിവസവും ഭക്ഷണത്തോടൊപ്പം അവിടെ കൂടുകയും, തൊമ്മച്ചന്‍ കുഞ്ഞുകൂട്ടുകാര്‍ക്ക് തന്നിലൂടെ അറിവിനൊപ്പം ഇത്തിരി Wilderness    പകര്‍ന്നു കൊടുക്കുകയും ചെയ്തു. ചെറിയ കുട്ടികളെക്കാള്‍ ചെറിയ ഈ ഞാനും അന്നു വിദ്യാര്‍ത്ഥിയായി ഒപ്പം കൂടി, വയലിനില്‍ ആദ്യാക്ഷരങ്ങളുമായി. കതകു തുറക്കുമ്പോഴുള്ള കറകറാ ശബ്ദമാണ് ഞാന്‍ bow ഇട്ട് വയലിന്‍ ഉരച്ചപ്പോള്‍ ഉണ്ടായതെങ്കിലും എന്തൊരു പ്രോത്സാഹനമായിരുന്നെന്നോ!


എന്തായാലും hats off to the brain behind the whole Anjappam’ concept and each and every hands who works for it. We all are with the whole team.'


All the very best



Featured Posts

Recent Posts

bottom of page