top of page

ഫിലിപ്പീനോസ് പൊതുവേ സുഗന്ധവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് മുളകും മറ്റും ഉപയോഗിക്കാറില്ല. കുറച്ചുകാലം അവിടെ ആയിരുന്നപ്പോൾ എൻ്റെ സുഹൃത്ത് ഒത്തിരി ബന്ധങ്ങളുള്ളയാളായിരുന്നു. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൽ (ADB) ജോലിചെയ്യുന്ന കൊറിയക്കാരി ഒരു മേരി (ചേച്ചി) അദ്ദേഹത്തെ ADB യിൽ ലഞ്ചിന് ക്ഷണിച്ചു. ഞങ്ങൾ രണ്ടുപേരും പോയി. ചേച്ചിയുടെ ഭർത്താവ് ജോസഫും വന്നിരുന്നു. വെള്ളിയാഴ്ച ബാങ്കിൻ്റെ ഡൈനിങ് ഹാളിൽ കുടുംബക്കാരെയോ കൂട്ടുകാരെയോ കൊണ്ടുവരാം. ലോകത്തിൻ്റെ എല്ലാ കോണുകളിലും നിന്നുള്ള വിഭവങ്ങൾ അവിടെയുണ്ട്. ഫ്രീയായി എടുത്ത് കഴിക്കാം. ഒന്നുരണ്ടു വർഷം കൂടിയാണ് നല്ല പൊറോട്ടയും ബീഫും കിട്ടുന്നത്. ആസ്വദിച്ച് കഴിച്ചു. കുറച്ച് ഫ്രൈഡ് റൈസും.
പിന്നീട് ഞാൻ അതേക്കുറിച്ച് ആലോചിച്ചു. എന്തൊരു വിഡ്ഢിയായിരുന്നു ഞാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചി വൈവിധ്യങ്ങൾ ഉണ്ടായിരുന്നിട്ട്, പൊറോട്ടയും ബീഫും കഴിച്ച് പോന്ന മണ്ടൻ!
നമ്മൾ മിക്കവരും അങ്ങനെയാണ്. ശീലിച്ചത് ഇഷ്ടപ്പെടുന്നു. ശീലങ്ങളിൽ നിന്ന് പുറത്തു കടക്കാൻ ബുദ്ധിമുട്ടുമാണ്.
1988 -ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചിത്രമാണ് 'ദി ആക്സിഡൻ്റൽ ടൂറിസ്റ്റ് ' ( യാദൃശ്ചിക സഞ്ചാരി ). അതിൽ ഇങ്ങനെ ഒരു വാക്യം നാം കേൾക്കും.
"ചാരുകസേര-യാത്രക്കാർ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത് സ്വപ്നം കാണുമ്പോൾ, യാത്രക്കാരായ ചാരുകസേരകൾ പുറത്തിറങ്ങാതിരിക്കുന്നത് സ്വപ്നം കാണുന്നു."
മറ്റൊരിടത്ത് ഇങ്ങനെയും നാം കേൾക്കും:
"അത്ഭുതകരവും ആകർഷകവുമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും ഒരിക്കലും അവിടങ്ങളാൽ സ്പർശിക്കപ്പെടാതിരിക്കാനും, (വീട്ടിൽനിന്ന്) ഒരു വ്യത്യാസവും തോന്നാത്തവിധം എങ്ങനെ യാത്ര ചെയ്യാമെന്നും നിർദ്ദേശിക്കുന്ന പുസ്തകങ്ങൾ നിങ്ങൾ എഴുതുന്നു എന്നത് വെറും യാദൃശ്ചികതയല്ല. വീട് വിട്ടുപോയതായി അവർക്ക് ഒരിക്കലും തോന്നരുത്. ആ സഞ്ചരിക്കുന്ന ചാരുകസേര നിങ്ങളുടെ ലോഗോ മാത്രമല്ല. അത് നിങ്ങൾ തന്നെയാണ് "
Featured Posts
bottom of page