
പല അവസരങ്ങളിലും ഉപയോഗിച്ചിട്ടുള്ളതാണ് 104 -ാം സങ്കീർത്തനം. സീറോ മലബാർ സഭയുടെ പ്രഭാത പ്രാർത്ഥനയുടെ ഭാഗമായും അത് വരുന്നുണ്ട്. സൃഷ്ടിയുടെ ക്രമത്തെയും സൗന്ദര്യത്തെയും വർണ്ണിക്കുകയും സ്രഷ്ടാവിൻ്റെ മഹത്വത്തെ വാഴ്ത്തിപ്പാടുകയും ചെയ്യുകയാണ് സുന്ദരമായ ഈ കവിത.
"മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു, പ്രകാശത്തെ മേലങ്കിയാക്കിയിരിക്കുന്നു.
മേലാപ്പ് എന്നപോൽ ആകാശത്തെ വിരിച്ചിരിക്കുന്നു;
അങ്ങയുടെ മന്ദിരത്തിൻ്റെ തുലാങ്ങൾ വെള്ളത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു;
മേഘങ്ങളെ രഥങ്ങളാക്കി അങ്ങ്
കാറ്റിൻ്റെ ചിറകുകളിൽ സഞ്ചരിക്കുന്നു.
കാറ്റുകളെ അങ്ങ് ദൂതരും ജ്വലിക്കുന്ന അഗ്നിയെ സേവകരും ആക്കിയിരിക്കുന്നു." എന്നൊക്കെ വായിക്കുമ്പോൾ ഒരു സയൻസ് ഫിക്‌ഷൻ കാണുന്ന ഫീലാണ്.
മന്ദിരത്തിൻ്റെ തുലാങ്ങൾ ഉറപ്പിച്ചിരിക്കുന്നത് വെള്ളത്തിന്മേലാണ് എന്നു വായിക്കുമ്പോൾ വലിയൊരു മുഴക്കം കേൾക്കും മനസ്സിൽ!
ആകാശം കൊണ്ട് നമുക്കായി ഒരു കല്യാണപ്പന്തൽ കെട്ടി തന്നിരിക്കുകയാണ്.
സെമിനാരിയിൽ വന്ന ആദ്യ വർഷം രാത്രിയിൽ ഒരു ഭജൻ പാടുമായിരുന്നു :
"എൻ ദൈവമേ നിൻ നാമം ശ്രവിച്ചിടുന്നു ഞാൻ സകലിടത്തും ..."