top of page

'പരാഹ്ന'ജീവികളോ?

Dec 4, 2024

1 min read

ചാക്കോ സി. പൊരിയത്ത്




സോഷ്യല്‍ മീഡിയയുടെ ഭാഗമായ ഫെയ്സ്ബുക്കില്‍, 'പരാഹ്നജീവികള്‍' എന്നൊരു പ്രയോഗം ഈയിടെ കാണാനിടയായി.

മറ്റൊരാളുടെ അന്നം (ചോറ്) കൊണ്ട് ഉപജീവനം നിര്‍വഹിക്കുന്നയാള്‍ എന്ന അര്‍ത്ഥത്തില്‍ പണ്ടേ ഒരു പ്രയോഗം മലയാളത്തിലുണ്ട്. പരാന്നഭോജി എന്നാണത്. മറ്റുള്ളവരെക്കൊണ്ട് ഉപജീവനം നിര്‍വഹിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍, പരാന്നജീവികള്‍ എന്നു പ്രയോഗിക്കുന്നതും ശരിതന്നെ.

'പരാഹ്നം' പക്ഷേ, തെറ്റുതന്നെ. അഹ്നം, അഹ്ണം-എന്നീ പദങ്ങള്‍ക്കര്‍ഥം പകല്‍ എന്നാണ്. മധ്യാഹ്നം, അപരാഹ്നം, സായാഹ്നം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമുക്കു പരിചിതമാണ്. മറ്റൊരാളുടെ പകല്‍, എന്നേ 'പരാഹ്ന'ത്തിന് അര്‍ഥം പറയാനാവൂ. എന്നാല്‍, അങ്ങനെയൊരു പ്രയോഗനം കവിതയിലൊക്കെയേ സാധുവാകൂ. ഇങ്ങനെ പ്രയോഗിച്ചയാള്‍ ഉദ്ദേശിച്ചത് പരാന്നജീവികള്‍ എന്നാവാം. ഒരക്ഷരമേ തെറ്റിയുള്ളു! എന്നാല്‍ നിസ്സാരമല്ലാത്ത തെറ്റാണത്.

ചാക്കോ സി. പൊരിയത്ത്

0

3

Featured Posts

Recent Posts

bottom of page