top of page

'മാന്യരേ,'
സംബോധനകള്‍ എപ്പോഴും ദീര്‍ഘസ്വരത്തിലേ അവസാനിക്കാവൂ എന്ന് മുന്‍പൊരു ലക്കത്തില്‍ കുറിച്ചിരുന്നു.
സ്നേഹിതരേ, അധ്യക്ഷാ, സഹോദരാ, പ്രഭാഷകരേ, സഭാംഗങ്ങളേ - എന്നിവയെപ്പോലെത്തന്നെ ദീര്‍ഘസ്വരത്തില്‍ അവസാനിക്കേണ്ട പദമാണ് 'മാന്യരേ'യും.
എഴുത്തുഭാഷയിലും അച്ചടിഭാഷയിലും പക്ഷേ, പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല.
സംബോധനയായിട്ടല്ലാതെയും ഈ പദം ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്.
"ഞാനിവിടെ അഭിസംബോധന ചെയ്യുന്നത് മാന്യരെയാണ്, തെമ്മാടികളെയല്ല" - എന്ന് ഒരു പ്രഭാഷകന്‍ അല്പം ക്ഷോഭത്തോടെ പറഞ്ഞെന്നുവരാം!
പ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്യയമായ 'എ' ഇവിടെ ഉപയോഗിച്ചിട്ടുള്ളത് സംബോധന ചെയ്യാന്‍ അല്ലല്ലോ. സംബോധനയ്ക്കേ പദം ദീര്‍ഘസ്വരാന്തമാക്കേണ്ടതുള്ളു എന്നു സാരം.
***
പ്രതിനിധാനം ചെയ്യുക
ജില്ലാതലസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് പഞ്ചായത്ത് സെക്രട്ടറിയാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എന്‍.ജനറല്‍ അസംബ്ലിയില്‍ ബഹു. ഉപരാഷ്ട്രപതി പങ്കെടുത്തു.
-ഇത്തരം വാക്യങ്ങളില്‍ 'പ്രതിനിധീകരിക്കുക എന്നല്ല, പ്രതിനിധാനം ചെയ്യുക എന്നാണ് പറയേണ്ടത്. എഴുത്ത്, അച്ചടി എന്നിവയിലും ഇങ്ങനെയേ പ്രയോഗിക്കാവൂ.
8-ാം വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി. രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന ഉപരാഷ്ട്രപതി - എന്നതാണ് ശരിയായ പ്രയോഗം.
'പ്രതിനിധീകരിക്കുക' എന്നാല്‍, സ്വന്തം പ്രതിനിധിയാക്കുക എന്നാണര്‍ഥം; represent ചെയ്യുക എന്നല്ല!
Featured Posts
Recent Posts
bottom of page