top of page

പഠനവൈകല്യമുള്ളവരുടെ
വെല്ലുവിളികള്‍

Nov 11, 2024

5 min read

വിനോദ് നെല്ലക്കല്‍

വിനോദ് നെല്ലക്കല്‍


'പഠിക്കാന്‍ കഴിവില്ലാത്തവര്‍' എന്ന വിശേ ഷണം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിഭാഗം വിദ്യാ ര്‍ഥികള്‍ എക്കാലവുമുണ്ട്. പലപ്പോഴും അത്തരക്കാര്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും പിന്തള്ളപ്പെടുകയുമാണ് പതിവ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്ഥമായി പഠന വൈകല്യങ്ങളെക്കുറിച്ചും പഠനപിന്നോക്കാ വസ്ഥയെക്കുറിച്ചുമുള്ള പഠനങ്ങളും അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളും ആധുനിക സമൂഹത്തിന് പരിചിതമായിരിക്കുന്ന സാഹച ര്യത്തിലും അത്തരം വിദ്യാര്‍ഥികള്‍ വിവേചനവും അനീതിയും നേരിടുന്നു എന്നുള്ളതാണ് വാസ്ത വം. സര്‍ക്കാരുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും വേണ്ടവിധത്തിലുള്ള ശാസ്ത്രീയവും സമഗ്രവുമായ പരിഗണനയും ശ്രദ്ധയും അവര്‍ക്ക് പലപ്പോഴും നല്‍കുന്നില്ല. ഗൗരവശ്രദ്ധ ആവശ്യമുള്ള ഒരു വിഷയമായി ഇത് ഇന്നും നമുക്ക് മുന്നില്‍ അവശേഷിക്കുകയാണ്.

ഹാരിപോട്ടറിനെ വെള്ളിത്തിരയില്‍ അവത രിപ്പിച്ച് ശ്രദ്ധേയനായ ഡാനിയല്‍ റെഡ്ക്ളിഫും പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ക്രൂസും മുതല്‍ ശാസ്ത്ര ചരിത്രത്തെ രണ്ടായി ഭാഗിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വരെ പ്രശസ്തരായ പലരും പഠന വൈകല്യത്തിന്‍റെ ഭാഗമായ വൈഷമ്യങ്ങള്‍ അനുഭവിച്ചിരുന്നവരാണ്. പഠനത്തില്‍ പിന്നോക്കമാ കുന്നത് ബുദ്ധിയിലോ കഴിവിലോ ആ വ്യക്തി പിന്നിലാണ് എന്നതിന്‍റെ സൂചനയായി കരുതാനാ വില്ല എന്നതിന്‍റെ തെളിവുകളായി ഇത്തരത്തില്‍ എണ്ണമറ്റ വ്യക്തികള്‍ നമുക്ക് മുന്നിലുണ്ട്. പത്താം ക്ലാസില്‍ കുറഞ്ഞമാര്‍ക്കില്‍ വിജയിക്കുകയും പിന്നീട് സിവില്‍സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുകയും ചെയ്തയാളാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ അല്‍ഫോന്‍സ് കണ്ണന്താനം. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ആദ്യം പരാജയപ്പെടുകയും പിന്നീട് സിവില്‍സര്‍വീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ ഗുജറാത്ത് അഡീഷണല്‍ ചീഫ്സെക്രട്ടറി ആയിരിക്കുന്ന അഞ്ജു ശര്‍മ്മ. ഇത്തരത്തില്‍ സ്കൂള്‍ തലത്തില്‍ പരാജിതരുടെ ഗണത്തില്‍ എണ്ണ പ്പെടുകയും പിന്നീട് വലിയ വിജയം നേടുകയും ചെയ്തവര്‍ മാതൃകകളായി നമുക്ക് മുന്നിലുണ്ടെ ങ്കിലും ഭൂരിപക്ഷത്തിനും അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാതെ പോകുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്.


അശാസ്ത്രീയ സമീപനങ്ങള്‍

UNISEF (United Nations Children's Fund) ന്‍റെ കണക്കുകള്‍ പ്രകാരം പഠനവൈകല്യമുള്ള 24 കോടി കുട്ടികളാണ് ലോകമെമ്പാടും ഉള്ളത്. കേരളത്തില്‍ പത്തുമുതല്‍ പന്ത്രണ്ട് ശതമാനം വരെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ തരത്തിലുള്ള പഠനവൈകല്യങ്ങള്‍ മൂലമുള്ള വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവരാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരങ്ങളെ വിശകലനം ചെയ്യു ന്നതിലുള്ള മസ്തിഷ്കത്തിന്‍റെ കഴിവിലെ വ്യതിയാനങ്ങള്‍, ആശയവിനിമയത്തിലുള്ള കഴിവു കുറവ്, കേഴ്വി, കാഴ്ച തുടങ്ങിയവയുമായി ബന്ധ പ്പെട്ട വൈകല്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാ നത്തില്‍ രൂപപ്പെടുന്ന വിവിധ തരം വൈകല്യങ്ങള്‍ പൊതുവായി പഠനവൈകല്യം (Learning Disability - LD) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പഠന വൈകല്യങ്ങള്‍ക്കതീതമായി സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ പഠന പിന്നോക്കാവസ്ഥയിലായിരിക്കുന്ന മോശമ ല്ലാത്ത ഒരു വിഭാഗം വിദ്യാര്‍ഥികളും നമുക്കിടയി ലുണ്ട്. ഈ രണ്ടു വിഭാഗങ്ങളെ വേര്‍തിരിച്ചു മനസി ലാക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

പഠനവൈകല്യങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഡിസ്ലെക്സിയ (Dyslexia) വിവിധ രീതികളിലുള്ള വിശദീകരണ ങ്ങള്‍ പലപ്പോഴായി മനഃശാസ്ത്രലോകം ഈ അവസ്ഥയ്ക്ക് നല്‍കിയിട്ടുണ്ട്. ബുദ്ധിമാന്ദ്യമോ, മസ്തിഷ്കത്തിന്‍റെ തകരാറുകളോ, ബുദ്ധിസാമര്‍ ഥ്യകുറവോ അല്ല, മറിച്ച്, ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ ശരിയായ രീതിയില്‍ വിശകലനം ചെയ്ത് ഉള്‍ക്കൊള്ളാനുള്ള ശേഷിക്കു റവാണ് ഡിസ്ലെക്സിയയിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധി. ഡിസ്ഗ്രാഫിയ(Dysgraphia), ഡിസ്കാല്‍കുലിയ (Dyscalculia), ഡിസ്പ്രാക്സിയ (Dyspraxia) തുടങ്ങി നിരവധി മറ്റ് അവസ്ഥകളും വിദ്യാര്‍ത്ഥികളെ പഠനവൈകല്യ ത്തിലേയ്ക്ക് നയിക്കുന്നു. വ്യക്തമായ ലക്ഷണ ങ്ങള്‍ പ്രകടമായിട്ടുള്ളവരും തിരിച്ചറിയാന്‍ ബുദ്ധി മുട്ടുള്ള വിധത്തില്‍ ലക്ഷണങ്ങള്‍ അത്ര പ്രകടമല്ലാ ത്തവരുമായി വിവിധ തരത്തില്‍ അവര്‍ കാണപ്പെ ട്ടേക്കാം. പാഠ്യേതര വിഷയങ്ങളില്‍ വലിയ മികവ് പ്രകടിപ്പിക്കുന്നവരും ഒന്നിലും താല്പര്യമില്ലാത്തവ രായി കാണപ്പെടുന്നവരും അവരിലുണ്ടാകാം. ചില വിഷയങ്ങളില്‍ മികവ് പുലര്‍ത്തുകയും ചിലവയില്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്യുന്നവരുമുണ്ടാകാം.

പഠനവൈകല്യമുള്ളവരില്‍ ബഹുഭൂരിപ ക്ഷത്തെയും മറ്റു ഭിന്നശേഷി വിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്ന ചില ഘടകങ്ങളുണ്ട്. പരമ്പരാ ഗതമായ അധ്യാപന ശൈലിയോട് പൊരുത്തപ്പെടാ നുള്ള കഴിവുകുറവാണ് പ്രധാനമായും പഠനവൈകല്യങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ ക്കുള്ളത്. അത് തിരിച്ചറിഞ്ഞ് പ്രത്യേക പരിഗണന ലഭിക്കാത്തപക്ഷം പഠനത്തില്‍ വളരെ പിന്നോക്ക ക്കാരായി മാറുകയും ചുറ്റുമുള്ളവരുടെ സമീപന ങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങളിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യും. തുടര്‍ന്ന് അവരില്‍ ബഹു ഭൂരിപക്ഷവും തങ്ങളെത്തന്നെ 'ഒന്നിനും കൊള്ളാ ത്തവര്‍' എന്ന് വിലയിരുത്തുകയും വ്യക്തിത്വ രൂപീകരണത്തെതന്നെ അത് മോശമായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യും.


കേരളത്തില്‍ സംഭവിക്കുന്നത്

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പഠന വൈകല്യങ്ങളെക്കുറിച്ചുള്ള കൂടിയ അവബോധം സമൂഹത്തിനും അധ്യാപകര്‍ക്കുമുണ്ട്. പുതിയ പാഠ്യപദ്ധതികളില്‍ അത്തരക്കാര്‍ക്ക് അനുയോജ്യമായ സമീപനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതിയും കടന്നുവന്നിട്ടുണ്ട്. എന്നാല്‍ മറ്റുചില ദുഷ്പ്രവണതകളും അനാരോഗ്യകരമായ കാഴ്ചപ്പാടുകളും വിദ്യാഭ്യാസമേഖലയില്‍ കടന്നു വന്നിട്ടുള്ളതിന് ഈ വിദ്യാര്‍ഥികള്‍ ഇരകളാകു ന്നുണ്ട്. വിജയശതമാനത്തിന്‍റെ കണക്കുകളും അതുമായി ബന്ധപ്പെട്ട ദുരഭിമാന ചിന്തകളും അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നുവന്നിട്ടുള്ളത് പരോക്ഷമായ രീതിയില്‍ ഇവര്‍ക്ക് അത്യന്തം ദോഷകരമായി മാറിയിട്ടുണ്ട്.

നിലവില്‍ പത്താംക്ലാസില്‍ അവസാനിക്കുന്ന സെക്കന്‍ഡറി വിദ്യാഭ്യാസപദ്ധതി പ്രകാരം, കഴിഞ്ഞ പത്തൊമ്പത് വര്‍ഷങ്ങളായി ഗ്രേഡ് അടി സ്ഥാനത്തിലുള്ള മൂല്യനിര്‍ണ്ണയമാണ് നടന്നു വരുന്നത്. അക്കാലംമുതല്‍ നടപ്പാക്കിയ നിരന്തര സമഗ്ര മൂല്യനിര്‍ണ്ണയം (Continues and Comprehensive Evaluation - CCE) അനുസരിച്ച്, 20 ശതമാനം മാര്‍ക്കുകള്‍ എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയ്ക്ക് പുറമെയാണ്. കുട്ടിയുടെ ഒരുവര്‍ഷം മുഴുവനുമുള്ള പാഠ്യ - പഠ്യേതര പ്രകടനത്തിനനുസരിച്ചാണ് ആ മാര്‍ക്ക് നല്‍കേണ്ടത്. ആരംഭഘട്ടങ്ങളില്‍ ശരിയായ രീതിയില്‍ സ്കൂളുകള്‍ CCE മാര്‍ക്കുകള്‍ നല്‍കി യിരുന്നെങ്കില്‍, ക്രമേണ ഏതുവിധേനയും വിദ്യാര്‍ഥികളെ പരീക്ഷയില്‍ ജയിപ്പിക്കാനും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കാന്‍ സഹായിക്കാനുമുള്ള എളുപ്പവഴിയായി അതുമാറി. പത്താംക്ലാസില്‍ വിജയിക്കാന്‍ കേവലം പത്തു ശതമാനം മാര്‍ക്ക് മാത്രം ഓരോ വിഷയത്തിനും പരീക്ഷയില്‍നിന്ന് ലഭിച്ചാല്‍ മതി എന്നുവന്നത് പഠനത്തിന്‍റെ ഗൗരവ സ്വഭാവം നഷ്ടപ്പെടുത്തി.

മറ്റൊന്നാണ് സ്ക്രൈബ് ((Scribe സ്വന്തമായി പരീക്ഷയെഴുതാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്കുള്ള സഹായി) അനുമതിയുടെ ദുരുപയോഗംRights of persons with Disabilities Act 2016 ന്‍റെ പിന്‍ബല ത്തില്‍ ഫിസീഷ്യന്‍റെ ശുപാര്‍ശയില്‍ ബുദ്ധിപരിമിതി യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷകളില്‍ സ്ക്രൈബ് ഉപയോഗിക്കാം. പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പരാജയപ്പെടുകയും സ്കൂളിന്‍റെ വിജയശതമാനത്തെ അത് ബാധിക്കുകയും ചെയ്യും എന്ന ഭയത്താല്‍ ഒട്ടേറെ സ്കൂളുകള്‍ നിയമ വിരുദ്ധമായി സ്ക്രൈബ് പ്രോത്സാഹിപ്പിക്കുന്ന തായി റിപ്പോര്‍ട്ടുകളുണ്ട്. പഠനവൈകല്യമുള്ള കുട്ടി കള്‍ക്ക് മാത്രമല്ല, മറ്റുകാരണങ്ങളാല്‍ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളും സ്ക്രൈബ് ഉപയോഗത്തിലൂടെ പരീക്ഷയെ നേരിടാന്‍ നിര്‍ബ്ബ ന്ധിതരാകുന്നുണ്ട്. അത്തരത്തില്‍ പരീക്ഷയെഴു തിയ കുട്ടികളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ ഥികള്‍ പോലുമുണ്ട് എന്നാണ് നിരീക്ഷണം.

മേല്‍പ്പറഞ്ഞ രണ്ട് പ്രവണതകള്‍ ഏറ്റവും ദോഷകരമായി മാറുന്നത് കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ പഠനവൈകല്യം അഭിമുഖീകരിക്കു ന്നതും പഠനപിന്നോക്കാവസ്ഥ നേരിടുന്നതുമായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്കാണ്. പഠനത്തെ ഗൗരവ മായെടുക്കേണ്ടതില്ല എന്ന മനോഭാവം വിദ്യാര്‍ഥിക ളിലും അവര്‍ക്ക് കാര്യമായ ശ്രദ്ധ നല്‍കണമെന്ന ചിന്ത അധ്യാപകരിലും ഇല്ലാതാകാന്‍ ഈ സാഹചര്യങ്ങള്‍ വഴിയൊരുക്കുന്നു. മൂല്യാധിഷ്ഠി തവും സമഗ്രവുമായ വിദ്യാഭ്യാസം വിദ്യാര്‍ത്ഥിക ള്‍ക്ക് ലഭിക്കണമെന്ന അടിസ്ഥാന കാഴ്ചപ്പാടിന്‍റെ അഭാവം പൊതുവിദ്യാഭ്യാസ രംഗത്തുനിന്ന് അപ്രത്യക്ഷമാകുന്നതിന്‍റെ പരിണിതഫലംകൂടി യാണ് ഇത്. പലപ്പോഴായി പരിഷ്കാരങ്ങള്‍ പലതും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗി കതലത്തില്‍ അവയൊന്നുംതന്നെ പ്രകടമാകു ന്നില്ല. ശാസ്ത്രീയ സമീപനങ്ങള്‍ ഉറപ്പുവരുത്തുന്ന വിധത്തിലുള്ള സുസ്ഥിരമായ ഭരണകൂട ഇടപെട ലുകള്‍ ഇവിടെ അനിവാര്യമാണ്. പൊതുവിദ്യാഭ്യാ സരംഗത്ത് സംഭവിക്കുന്ന അപചയങ്ങളുടെ ഭാഗമായി ഈ വിഷയത്തെ കാണുമ്പോള്‍ തന്നെ, ഇത്തരം അപചയങ്ങള്‍ക്ക് പ്രധാന ഇരകളായി മാറുന്ന ഒരു ചെറുതല്ലാത്ത വിഭാഗമാണ് ഈ വിദ്യാര്‍ഥിസമൂഹമെന്ന വലിയ യാഥാര്‍ഥ്യത്തെ ഉറക്കെ പറയേണ്ടതും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.


പ്രതിസന്ധിയും പരിഹാരവും

പഠനവൈകല്യം മൂലമുള്ള വൈഷമ്യങ്ങളുടെ തോതിന്‍റെ ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും വിദ്യാര്‍ഥിയുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയുന്ന തിനെ സങ്കീര്‍ണമാക്കി മാറ്റുന്നത്. ലഭ്യമായ കണ ക്കുകള്‍ പ്രകാരം ഓരോ സാധാരണ സ്കൂളിലെയും നൂറു കുട്ടികളില്‍ പത്തുമുതല്‍ പന്ത്രണ്ടു പേര്‍ വരെ ചെറുതും വലുതുമായ രീതിയില്‍ പഠന വൈകല്യ ങ്ങളുടെ വിവിധങ്ങളായ തലങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ഇതില്‍ ഏറിയപങ്കും രൂക്ഷമായ (severe) പഠനവൈകല്യം അഭിമുഖീകരിക്കുന്ന വരാവില്ല. ലക്ഷണങ്ങളിലും ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളുമുണ്ടായിരിക്കും. കയ്യക്ഷരം വളരെ മോശവും കൂടിയ അളവില്‍ അക്ഷരപ്പിശകുകള്‍ സ്ഥിരം വരുത്തുന്ന പ്രകൃതക്കാരനുമാണ് വിദ്യാര്‍ഥി യെങ്കില്‍, ഡിസ്ഗ്രാഫിയയോ ഡിസ്ലെക്സിയയോ ആയിരിക്കാം കാരണം. മറ്റെല്ലാ വിഷയങ്ങളിലും ശരാശരിക്ക് മുകളിലെങ്കിലും ഗണിതത്തില്‍ ഒരു വിധേനയും വിജയിക്കാനാവുന്നില്ലെങ്കില്‍ ഡിസ്കാല്‍കുലിയ എന്ന അവസ്ഥ ആ വിദ്യാര്‍ത്ഥി ക്കുണ്ടാകാം. എഴുത്തു മുതലായ വിവിധ പ്രവൃത്തി കളില്‍ (Motor Skills) പിന്നോക്കം പോകുന്ന വിദ്യാര്‍ഥികള്‍ ഡിസ്പ്രാക്സിയ എന്ന വൈഷമ്യം നേരിടുന്നവരായിരിക്കാം.

പഠനവൈകല്യം സംബന്ധിച്ച ഏതുവിധത്തി ലുള്ള അവസ്ഥകളെയും പരിശ്രമത്തിലൂടെ അതിജീവിക്കാനും ജീവിതവിജയം കൈവരി ക്കാനും ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും കഴിയും. പ്രധാനമായ ആവശ്യം അധ്യയനാരംഭ ത്തില്‍ തന്നെ അവരുടെ അവസ്ഥ വ്യക്തമായി തിരി ച്ചറിയുകയാണ്. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. കുട്ടി പഠനത്തില്‍ പിന്നോക്കം പോകുന്നത് 'മണ്ടനായതു കൊണ്ടോ', 'ഉഴപ്പനായതുകൊണ്ടോ' ആണെന്ന മുന്‍ധാരണയ്ക്ക് ഒരിക്കലും ഇടംകൊടുക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥി അഭിമുഖീകരിക്കുന്ന വൈഷ മ്യത്തിന്‍റെ രൂക്ഷതയ്ക്കനുസരിച്ച് കൂടിയ ശ്രദ്ധ ആരംഭത്തില്‍ അവന് ആവശ്യമായി വന്നേക്കും. അത് ഉറപ്പുവരുത്തുകയാണ് പരമപ്രധാനം. രക്ഷിതാക്കള്‍ക്ക് അവിടെ ഒരുപടികൂടി കടന്നുള്ള ഉത്തരവാദിത്വമുണ്ട്. അതേസമയം, അധ്യാപകരും സ്കൂള്‍ മാനേജ്മെന്‍റും ഇത്തരം കുട്ടികളുടെ പരിശീലനകാര്യത്തില്‍ അനുഭാവപൂര്‍ണ്ണവും ശാസ്ത്രീയവുമായ സമീപനം ഉറപ്പുവരുത്തണം.

എന്നാല്‍, പഠനവൈകല്യങ്ങളുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊ ള്ളാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയാതെപോകുന്നത് ഈ കാലഘട്ടത്തിലും വെല്ലുവിളിയാകുന്നതായി ഈ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. പാഠ്യപദ്ധതി പ്രകാരം ആവശ്യമായ പിന്തുണ ഏതു വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണെങ്കില്‍ തന്നെയും ചെറിയ പ്രായത്തില്‍ കുട്ടികള്‍ പഠനസംബന്ധമായി നേരിടുന്ന വൈഷമ്യങ്ങള്‍ തിരിച്ചറിയാനും ശാസ്ത്രീയമായി അപഗ്രഥിക്കാനും പരിഹാരം കണ്ടെത്താനും നിലവിലുള്ള സംവിധാ നങ്ങള്‍ക്ക് കഴിയാതെപോകുന്നുണ്ട്. ഇത്തരത്തില്‍ പരിമിതിയുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് ആവശ്യ മായ പരിഗണനയും പിന്തുണയും നല്‍കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് കരാര്‍ അടിസ്ഥാന ത്തില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആ പദ്ധതിയും വേണ്ടവിധത്തില്‍ ഫലപ്രദമാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പഠനവൈകല്യം തിരിച്ചറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിക്കുന്ന ഘട്ടത്തില്‍ അതുള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയാതെപോകുന്നതും തെറ്റിദ്ധരിക്ക പ്പെടുന്നതും പ്രതിസന്ധികള്‍ക്ക് കാരണമായി മാറുന്നുണ്ട്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഫലപ്രദമായ ബോധവല്‍ക്കരണവും ഈ മേഖലയില്‍ ആവശ്യമുണ്ട് എന്നതിന്‍റെ സൂചനയാണിത്.

വിദ്യാഭ്യാസപദ്ധതികള്‍ പ്രകാരം ഇത്തരത്തില്‍ ചെറുതും വലുതുമായ വൈഷമ്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് സഹായകമായ ചില മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങള്‍ തത്വത്തില്‍ പലപ്പോഴായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ മാറ്റങ്ങളുണ്ടാകാത്തത് പഠനവൈകല്യ ത്തിന്‍റെ വിഷമതകളിലൂടെ കടന്നുപോകുന്ന വിദ്യാര്‍ഥികളുടെ പഠനസാഹചര്യങ്ങള്‍ മാറ്റമി ല്ലാതെ തുടരാനിടയാക്കിയിട്ടുണ്ട്. പഠനം പോലുമി ല്ലാതെ പരീക്ഷ പാസാകാമെന്ന സാഹചര്യം ഇക്കാലത്ത് രൂപപ്പെട്ടിരിക്കുന്നത് വാസ്തവത്തില്‍ കൂടുതല്‍ ദോഷകരമാണ്. ഉപരിപഠന സാദ്ധ്യതകള്‍ ഉപയോഗിക്കാനാവാതെയോ, അതില്‍ വിജയിക്കാ നാകാതെയോ പഠനം അവസാനിപ്പിക്കേണ്ടിവരുന്ന വരുടെ എണ്ണം വര്‍ധിക്കാന്‍ ഇത് വഴിയൊരുക്കിയി ട്ടുണ്ട്.

ആധുനിക പഠനപദ്ധതി അനിവാര്യം

ഓരോ വിദ്യാര്‍ഥിക്കും പ്രത്യേക പരിഗണനല്‍ കുന്നതിനേക്കാള്‍, എല്ലാ വിഭാഗം വിദ്യാര്‍ഥികളു ടെയും വൈഷമ്യം ഉള്‍ക്കൊണ്ടുകൊണ്ട് അതിനെ അതിജീവിക്കാന്‍ സഹായിക്കുന്ന പഠനരീതിയാണ് ഉറപ്പുവരുത്തപ്പെടേണ്ടത്. ലോകം മുഴുവന്‍ അംഗീ കരിച്ചുകഴിഞ്ഞിരിക്കുന്ന Universal Design for Learning (UDL) ഒരു മികച്ച മാതൃകയാണ്. വാസ്ത വത്തില്‍DPEP (District Primary Education Programme) എന്ന പേരില്‍ കേരളത്തില്‍ വര്‍ഷങ്ങ ള്‍ക്ക് മുമ്പും സര്‍വശിക്ഷാ അഭിയാന്‍ (SSA) എന്ന പേരില്‍ കേന്ദ്ര തലത്തില്‍ നിലവിലുള്ളതുമായ പാഠ്യപദ്ധതികള്‍ UDL മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ ഒരുപരിധിവരെയെങ്കിലും ഉള്‍ക്കൊണ്ട് തയ്യാറാക്കിയവയാണ്. പ്രയോഗികതലത്തിലുള്ള പരാജയമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. അതേസമയം, ദേശീയ തല ത്തിലും കേരളത്തില്‍ത്തന്നെയും Universal Design for Learning മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതുണ്ട്.

പരമ്പരാഗതമായ, ക്ലാസ്റൂം അഥവാ പാഠ പുസ്തക കേന്ദ്രീകൃത വിദ്യാഭ്യാസസമ്പ്രദാ യത്തില്‍നിന്ന് മാറി പഠനത്തിനും പ്രകടനത്തിനും അവതരണങ്ങള്‍ക്കും സാധ്യമായ എല്ലാ സങ്കേത ങ്ങളും ഉപയോഗപ്പെടുത്തുകയാണ് UDL മുന്നോ ട്ടുവയ്ക്കുന്ന ആശയം. സാങ്കേതികവിദ്യകളുടെ ഫലപ്രദമായ ഉപയോഗത്തിനാണ് UDL ഏറ്റവു മധികം ഊന്നല്‍ നല്‍കുന്നത്. പഠിപ്പിക്കുക എന്ന തിനേക്കാള്‍ പഠനത്തിനുള്ള മികച്ച സാഹചര്യം ഒരുക്കി നല്‍കുന്ന ശൈലിയുമാണ് അത്. അറിവ് സമ്പാദനത്തിന് ലക്ച്ചറിനും പാഠപുസ്തകത്തിനും അതീതമായി ഓഡിയോ വിഷ്വല്‍ മെറ്റീരിയലുകള്‍ ഉപയോഗിക്കുക, വിദ്യാര്‍ത്ഥി മനസിലാക്കിയ കാര്യങ്ങള്‍ പരീക്ഷകളിലൂടെ എന്നതിനൊപ്പം പ്രോജക്ടുകളിലൂടെയും ആര്‍ട്ട് വര്‍ക്കുകളിലൂടെയും മറ്റും അവതരിപ്പിക്കാനുള്ള സാധ്യതകള്‍ തുറന്നുനല്‍കുക, വിദ്യാര്‍ഥികളില്‍ താല്‍പ്പര്യം ജനിപ്പിക്കാനുതകുന്ന അസൈന്‍മെന്‍റുകളും മറ്റും നല്‍കുക എന്നിങ്ങനെ, ഏതു വിഷയവും ഏതു വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും ഉള്‍ക്കൊ ള്ളാനും പരിചയപ്പെടാനും ഇഷ്ടപ്പെടാനും കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് UDL ഊന്നല്‍ നല്‍കുന്നു.

സാമ്പ്രദായികമായ പരീക്ഷാ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുണ്ടെ ങ്കില്‍ അവര്‍ക്ക് അനുയോജ്യമായ രീതികള്‍ ആവി ഷ്കരിക്കാനും നാം തയ്യാറാകേണ്ടതുണ്ട്. പഠന വൈകല്യങ്ങള്‍ മൂലം പരീക്ഷയോടുള്ള ഭയവും അനുബന്ധ പ്രശ്നങ്ങളും പരാജയവും നേരിടേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജീവിതത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കാലെടുത്തുവയ്ക്കാനുള്ള പരിശീലനം ലഭ്യമാകേണ്ടതുണ്ട്. ഗുരുതരമായ രീതി യില്‍ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് മാത്രം പ്രത്യേകതരം വൈഷമ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങുന്ന വിധ ത്തില്‍ അറിവും കഴിവും ആര്‍ജ്ജിക്കാനുള്ള അവ സരം ഒരുക്കി നല്‍കാനും പരിശ്രമം ആവശ്യമാണ്. വ്യക്തിപരമായ ശ്രദ്ധ ആവശ്യമുള്ള പക്ഷം അതും ഉറപ്പുവരുത്താന്‍ അധ്യാപകര്‍ തയ്യാറാകണം. ഇത്ത രത്തില്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്തൊരുമിച്ച് ഈ വിഷയത്തെ ഗൗരവമായി സമീ പിക്കാന്‍ തയ്യാറായാലേ യഥാര്‍ത്ഥ പരിഹാര ത്തിലേയ്ക്കെത്താന്‍ കഴിയൂ.

Featured Posts

Recent Posts

bottom of page