top of page

പാപങ്ങള്‍ക്ക് പരിഹാരമായി ക്രിസ്തു
മരിച്ചുവെന്നതോ
പാവങ്ങളായ മനുഷ്യര്‍ക്കുവേണ്ടി
ജീവിച്ചുവെന്നതിനോ
വിധിക്കാനായി വീണ്ടും വരുമെന്നതിനോ
സ്നേഹമായ് ഇമ്മാനുവേലാണവനെന്നോ
കാലം തീരാറായിയെന്നതിനോ
സ്വന്തം കാലമവസാനിക്കും മുമ്പ് നന്നായി
ജീവിച്ചു തുടങ്ങണമെന്നതോ
മരിക്കുമ്പോള്‍ സ്വര്‍ഗ്ഗം പൂകാന്‍
പുണ്യം ചെയ്യണമെന്നതോ
ജീവിക്കുമ്പോള്‍ തനിക്കു ചുറ്റുമൊരു
ദൈവരാജ്യം പണിയേണ്ടതുണ്ടെന്നതോ
ഇവിടെയുള്ള ജീവിതത്തിനോവരും ജീവിതത്തിനോ
ഇപ്പോള്‍ നമുക്കുള്ളതീ ജീവിതമല്ലേ
നിത്യത ഇവിടെ തുടങ്ങുന്നതല്ലേ
ഇതും നിത്യജീ വന്റെ ഭാഗമല്ലേ
നിത്യത നാളെ തുടങ്ങുന്നയൊന്നാകാന്‍
വഴിയില്ലല്ലോ.
Featured Posts
Recent Posts
bottom of page