top of page

ക്ലാര

Aug 1, 2015

1 min read

സി. ഫ്രാന്‍സിന്‍ FCC
St. Clara

ക്രിസ്തുവില്‍ നോക്കി ക്ലാര നമ്മോടു പറയുന്നു - സ്നേഹത്തിന്‍റെ ധൈര്യം ദൈവവുമായുള്ള ബന്ധത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയിലാണ്. അവിടുത്തെ ഹിതം വായിക്കാനുള്ള കാത്തിരുപ്പിലും ക്ഷമയിലും ആണ് എന്ന്. വി. ഫ്രാന്‍സിസ്, ദരിദ്രവും വിനീതവുമായ ജീവിതത്തിലൂടെ ലോകത്തെ കീഴടക്കി ക്രൂശിതനെ ആശ്ലേഷിച്ചെങ്കില്‍, ക്ലാര തന്‍റെ തപഃശ്ചര്യകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ലോകത്തെ സ്നേഹസ്നാനം ചെയ്ത് നേടിയെടുത്ത് ക്രൂശിതനെ ആശ്ലേഷിച്ചു.


ഫോക്കസ് നഷ്ടപ്പെടുന്ന ക്രിസ്തീയതയോട് ക്ലാരയ്ക്ക് സംവദിക്കാനുള്ളത് ഇതാണ് - "ക്രിസ്തുവിനെ ഉറ്റുനോക്കുക, ക്രിസ്തുവിനെ പരിഗണിക്കുക, ക്രിസ്തുവിനെ അനുധ്യാനിക്കുക." ഈശോയെ ഉറ്റുനോക്കി, പരിഗണിച്ച് - സ്നേഹിക്കാനായി ധൈര്യപ്പെടാന്‍ കഴിഞ്ഞെങ്കില്‍, ക്ലാരയെ ശക്തിപ്പെടുത്തിയ ആത്മാവ് നമ്മിലൂടെ തലമുറകളെ പ്രചോദിപ്പിക്കും. അതിനായി ദൈവാശ്രയത്വത്തിന്‍റെ ഭിക്ഷകൊണ്ട്, വിശ്വസ്തതയുടെ കല്ലുകള്‍കൊണ്ട്, സ്നേഹത്തിന്‍റെ സാന്‍ഡാമിയാനോ നമുക്ക് പണിതുയര്‍ത്താം. അപ്പോള്‍ മുതല്‍ നമുക്ക് 'പോര്‍സ്യുങ്കുളാ' -ചെറിയ ഇടങ്ങള്‍- മതിയെന്നാകും. മാലാഖമാര്‍ അവിടെ സംഗീതവുമായി സന്മനസ്സുള്ളവര്‍ക്ക് സമാധാനം ആശംസിക്കും.

ആഗസ്റ്റ് 11 - വി. ക്ലാരയുടെ തിരുനാള്‍

Featured Posts

Recent Posts

bottom of page