top of page

വ്യക്തത

5 hours ago

1 min read

ജോര്‍ജ് വലിയപാടത്ത്

കഴിഞ്ഞ സെപ്റ്റംബർ ആദ്യ പകുതിയിൽ കപ്പൂച്ചിൻ സന്ന്യാസ സമൂഹത്തിന്റെ ജനറൽ ചാപ്റ്റർ നടക്കുകയുണ്ടായി. ഫ്രാൻസിസ്കൻ ഒന്നാം സമൂഹം മൂന്ന് ശാഖകളായാണ് ചരിത്രത്തിൽ വളർന്നുവന്നത്. ഇതിൽ അവസാനത്തേതാണ് കപ്പൂച്ചിൻ സമൂഹം എന്ന് അറിയപ്പെടുന്നത്. ആഗോള ശുശ്രൂഷക്കായി ശുശ്രൂഷകനെ തെരഞ്ഞെടുക്കുന്നതിന് പ്രവിശ്യകളിലെ ശുശ്രൂഷകർ ഒത്തുചേരുന്നതിനെയാണ് ചാപ്റ്റർ എന്ന് വിളിക്കുന്നത്. റോമിൽ വച്ച് നടന്ന ചാപ്റ്ററിനിടയിൽ, ഫ്രാൻസിസ് പാപ്പയുമായി ഒരു സദസ്സ് അനുവദിക്കപ്പെട്ടിരുന്നു. ഈ സന്ന്യാസ നേതൃത്വത്തിന് ഒരു സന്ദേശം അഥവാ ഉപദേശം നൽകാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. അദ്ദേഹം അവർക്ക് നൽകിയ സന്ദേശത്തിൽ നിന്നുള്ള ഒരു ഭാഗം ഞാനിവിടെ ഉദ്ധരിക്കാം.

"അതിനാൽ, നിങ്ങളുടെ കൂടിവരവുകളിൽ, സാമ്പത്തിക വിഭവങ്ങളോ, മാനുഷിക കണക്കുകൂട്ടലുകളോ അല്ലെങ്കിൽ മറ്റ് അത്തരം യാഥാർത്ഥ്യങ്ങളോ ഒരിക്കലും പ്രധാന മുൻഗണനയായി മാറാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഞാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ഇവയെല്ലാം ശ്രദ്ധിക്കപ്പെടേണ്ട ഉപയോഗപ്രദങ്ങളായ ഉപകരണങ്ങൾ മാത്രമാണ്. അവയെപ്പോഴും മാർഗങ്ങളാവാനേ പാടുള്ളൂ, ഒരിക്കലും ലക്ഷ്യങ്ങളായിക്കൂടാ. മുൻഗണന മനുഷ്യർക്കായിരിക്കണം. ഒപ്പം ജീവിക്കാൻ കർത്താവ് നിങ്ങൾക്ക് തന്നിട്ടുള്ളവരും, നിങ്ങൾ ആരിലേക്ക് അയക്കപ്പെട്ടിരിക്കുന്നുവോ അവരും: അവരുടെ നന്മയും രക്ഷയും. ഒറ്റവാക്കിൽ പറഞ്ഞാൽ, സാഹോദര്യത്തെ നിങ്ങളുടെ മുൻഗണനയാക്കുക. നിങ്ങളുടെ അനുശീലന ഭവനങ്ങളിലും, വിശാലമായ ഫ്രാൻസിസ്കൻ കുടുംബത്തിലും, സഭയിലും, നിങ്ങൾ പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും സാഹോദര്യത്തിനു തന്നെയാവണം മുൻഗണന. സാഹോദര്യത്തിനു വേണ്ടി മറ്റ് തരത്തിലുള്ള പദ്ധതികളും നേട്ടങ്ങളും ഉപേക്ഷിക്കേണ്ടി വരികയാണെങ്കിൽപ്പോലും അങ്ങനെ ചെയ്യുക. സാഹോദര്യമാണ് ആദ്യം വരേണ്ടത്. പ്രാഥമികമായി നിങ്ങൾ സന്ന്യാസിമാരാണ്. "പക്ഷേ, ഞാൻ ഒരു വൈദികനാണല്ലോ!" അതയേതെ, പക്ഷേ അത് പിന്നീടാണ് വരിക.

സുപ്രധാനമായ കാര്യം നിങ്ങൾ സന്ന്യാസിമാരാണ് എന്നതാണ്. നീ ഒരു വൈദികനാണ് അല്ലെങ്കിൽ ഡീക്കനാണ്, അല്ലെങ്കിൽ നീ എന്തുതന്നെയാണെങ്കിലും, ആദ്യമായി ഒരു സന്ന്യാസിയാണ്: അതാണ് അടിസ്ഥാനം."


സമർപ്പിതജീവിതത്തിൽ നമുക്ക് ഉണ്ടായിരിക്കേണ്ട മുൻഗണനാക്രമങ്ങളെക്കുറിച്ച് പോലും അദ്ദേഹം എത്രത്തോളം വ്യക്തതയുള്ളവനായിരുന്നു എന്നുകാണുമ്പോൾ ആശ്ചര്യം തോന്നുന്നു. സാഹോദര്യത്തിനാണ് മുൻഗണന. സാഹോദര്യം: എന്നുവച്ചാൽ, മനുഷ്യർക്കാണ് പ്രഥമത!

ജോര്‍ജ് വലിയപാടത്ത�്

0

2

Featured Posts

Recent Posts

bottom of page