top of page

അടിവാരം

2 days ago

1 min read

ജോര്‍ജ് വലിയപാടത്ത്

മലയാളം പരിഭാഷയിൽ അതത്ര വ്യക്തമല്ല. ഒരുപക്ഷേ, യേശുവിൻ്റേതായി നാം കാണുന്ന ഏറ്റവും സാഹസികതയാർന്ന പ്രസ്താവങ്ങളിലൊന്നാണത്. "...അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാനുണ്ട് " എന്നാണ് മലയാളത്തിൽ. "ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു, അബ്രാഹം ഉണ്ടായിരുന്നതിനു മുമ്പ് ഞാൻ ആകുന്നു" എന്ന് പറയുന്നതാവും കൂടുതൽ യഥാർത്ഥമായ ഭാഷാന്തരം. "ഞാൻ ആകുന്നു" എന്നത് ദൈവത്തിൻ്റെ തിരുനാമമാണ്. അതങ്ങനെതന്നെ നോക്കിയാൽ അതിൽ വലിയ പുതുമയൊന്നുമില്ല. അബ്രാഹത്തിൻ്റെയും കർത്താവാണ് ദൈവം എന്നത് സത്യസന്ധമായ പ്രസ്താവമാണ്. അങ്ങനെ പറയുമ്പോൾ അതിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകേണ്ടതുമല്ല. എന്നിട്ടും, യേശു അങ്ങനെ പറയുമ്പോൾ പെട്ടെന്നുതന്നെ അവർ കുപിതരായി അവനെ എറിയാൻ കല്ലുകളെടുക്കുകയാണ്. അതിനർത്ഥം, യേശു ദൈവനാമം തന്നിൽതന്നെ ആരോപിച്ചു എന്നതാണ്. ഈ പ്രസ്താവത്തിൽ അബ്രാഹം ഭൂതകാലത്തിലും, താൻ നിദാന്തമായ വർത്തമാനത്തിലുമാണ്.


ആരായിരുന്നു അബ്രാഹം? ഇസ്രായേല്യരുടെയും ഇഷ്മായേല്യരുടെയും ഏദോമ്യരുടെയും സമറായരുടെയും പൊതുവായ പൂർവ്വപിതാവ്! (അബ്രാഹത്തിൻ്റെ ആദ്യപുത്രനാണ് ഇഷ്മയേൽ. ഇഷ്മയേലിൻ്റെ സന്തതിപരമ്പരകളാണ് ഇഷ്മായേല്യർ. അബ്രാഹമിൻ്റെ രണ്ടാമത്തെ മകനാണ് ഇസഹാക്ക്. ഇസഹാക്കിൻ്റെ പിന്മുറക്കാരാണ് ഇസ്രായേല്യർ. ഇസഹാക്കിൻ്റെ മൂത്ത മകനായ ഏസാവിൻ്റെ സന്തതിപരമ്പരയാണ് ഏദോമ്യർ. യാക്കോബിൻ്റെ ഇഷ്ടപുത്രനായ ജോസഫിൻ്റെ മക്കളായ എഫ്രായിമിൻ്റെയും മനാസ്സെയുടെയും സന്തതി പരമ്പരകളാണ് സമറായർ.)


2019 -ൽ ഫ്രാൻസിസ് പാപ്പാ യു.എ.ഇ. സന്ദർശിച്ചതിനുശേഷം അവിടെ കിളിർത്തുവന്ന ഒരു പുതിയ ദൈവികവയലാണ് 'അബ്രാഹാമിക് ഫാമിലി ഹൗസ് '. മൂന്ന് വിശുദ്ധകൂടാരങ്ങൾ ഒരേ വലിപ്പത്തിൽ ഒരേ അകലത്തിൽ ഒരേ ത്രികോണത്തിൻ്റെ മൂന്ന് കോണുകൾ പോലെ: ഒന്ന് ഒരു സിനഗോഗും ഒന്ന് ഒരു പള്ളിയും ഒന്ന് ഒരു മോസ്ക്കും. 30 മീറ്റർ വീതം നീളം-വീതികളുള്ള മൂന്ന് സമചതുരക്കട്ടകൾ പോലെ - ഇന്നത്തെ അബ്രാഹമിൻ്റെ തറവാട്!


ഈ അബ്രഹാമിക് മതങ്ങൾ ഉണ്ടാകുന്നതിനും മുമ്പ്, അബ്രാഹം തന്നെ ഉണ്ടായിരുന്നതിനുമുമ്പ് "ഞാൻ ആകുന്നു" എന്നാണ് ദൈവനാമത്തിൽ യേശു പറയുന്നത്.


വരൂ, കല്ലുകളെടുക്കൂ. നമുക്കവനെ കൊല്ലാം!


To read the English Version click here

ജോര്‍ജ് വലിയപാടത്ത�്

0

37

Featured Posts

Recent Posts

bottom of page