top of page

കരയുന്ന ഭാണ്ഢം

Jan 1, 2015

1 min read

ഡോ. ജോണ്‍ സാവിയോ
An Indian village street vendor lady.

നടന്നുവില്‍പ്പനക്കാരിയുടെ

ചുണ്ടത്ത്

പതിവ് പുഞ്ചിരി

വിരിയുമ്പോഴും

ഭാണ്ഡം കരയുന്നു,

മൂക്കട്ടം പരന്നുണങ്ങിയ

നീലിച്ച കവിള്‍കുമ്പിള്‍ തടത്തിലൂടെ

കുഴിഞ്ഞമിഴിയില്‍ നിന്നടര്‍ന്ന് വീണ

നീര്‍ത്തുള്ളി പൂച്ചുണ്ട്

മുത്തികുടിച്ച്,

വെയില്‍ തഴക്കുന്ന

തെരുവോരത്തവളുടെ

തോളില്‍ വിശന്ന്

തളര്‍ന്ന് തൂങ്ങുന്ന

മുഷിഞ്ഞ് മെലിഞ്ഞുണങ്ങിയ

ഭാണ്ഡം, മുലകുടിക്കാന്‍

വെമ്പിക്കരയുന്ന

പിഞ്ചുഭാണ്ഡത്തിന്‍

വനരോദനം കേള്‍ക്കാതെ

ഉച്ച ഉച്ചീലെത്തീട്ടും

നടന്നുവില്‍പ്പനക്കാരിയും

കരയുന്നു

ചാമീപാസിമാലൈ

ചാമിയോതുളസിമാലൈ.

ഡോ. ജോണ്‍ സാവിയോ

0

0

Featured Posts

Recent Posts

bottom of page