
ജിജ്ഞാസ നല്ലതല്ല എന്ന് പണ്ട് ഒരു അധ്യാപകൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തോട് യോജിക്കാൻ കഴിഞ്ഞില്ല. അറിവ് വർദ്ധിപ്പിക്കാനുള്ളതല്ലേ ജിജ്ഞാസ എന്നായിരുന്നു അന്ന് തോന്നിയത്.
ഈയ്യിടെയായി ഫോണിൽ ഗൂഗിൾ തുറന്നാൽ ഉടനെ സിനിമാ രംഗത്തു നിന്നുള്ള ചെറിയ ട്രിവിയകളാണ് (ഗോസിപ്പ് എന്നും പറയാം) വരിവരിയായി വരുന്നത്.
യൂട്യൂബ് തുറന്നാൽ ചലച്ചിത്രങ്ങളിലും ഇൻ്റർവ്യൂകളി ലും നിന്നുള്ള റീൽസ്.
ആ വഴിക്ക് കുറച്ച് ന്യൂസ് വായിക്കുകയും റീൽസ് കാണുകയും ചെയ്തതിൻ്റെ ഫലമാണ്. കറേ സമയം ആ വഴിക്ക് പോകുന്നുണ്ട് ഈയ്യിടെയായി.
ടൈറ്റിൽ എഴുതുന്നവർ വിദഗ്ദ്ധരാണ് - നമ്മുടെ ജിജ്ഞാസയെ ഉണർത്താൻ പോന്ന വിധമാണ് അവർ അത് സെറ്റ് ചെയ്യുന്നത്.
അക്കാര്യങ്ങൾ അറിഞ്ഞിട്ട് പറയത്തക്ക ഗുണമൊന്നും നമുക്ക് ഉണ്ടാകുന്നില്ല എന്ന് വ്യക്തമാണ്. അതാണ് അന്നദ്ദേഹം പറയാൻ ശ്രമിച്ച ജിജ്ഞാസ എന്നിപ്പോൾ മനസ്സിലാകുന്നുണ്ട്.
അത്തരം വാർത്തകൾ വായിച്ചിട്ട്, അഥവാ റീൽസ് കണ്ടിട്ട് നമ്മെ അത് മെച്ചപ്പെടുത്തുമോ എന്ന് മാത്രം ഒരു ശ്രദ്ധ ഉണ്ടായാൽ മതി എന്നാണ് തോന്നുന്നത്.
ജിജ്ഞാസ നല്ലതല്ല!
ലോകം പോയിട്ട്, ഒന്നുംതന്നെ നേടുന്നില്ലല്ലോ നാം ഇങ്ങനെ ജീവിതം നഷ്ടപ്പെടുത്തുമ്പോൾ!