
ഒരാളിൽനിന്ന് യേശു ഊമനായ ഒരു ദുരാത്മാവിനെ പുറത്താക്കുമ്പോൾ ചിലർ അവനെതിരെ ഒരു പ്രത്യേക ആരോപണം ഉന്നയിക്കുന്നുണ്ട്. ദുരാത്മാക്കളുടെ തലവനായ ബീൽസ്ബൂലിനെക്കൊണ്ടാണ് അവൻ ദുരാത്മാക്കളെ പുറത്താക്കുന്നത് എന്നാണ് അവരുടെ ആരോപണം. അതിന് യേശു അവരോട് കാര്യകാരണ സഹിതം മറുപടി പറയുന്നുണ്ട്.
"ആടിനെ പട്ടിയാക്കുക" എന്നൊരു പ്രയോഗം ഞങ്ങളുടെ നാട്ടിൽ കേട്ടിട്ടുണ്ട്. ആടിനെ പട്ടിയാക്കിയാലേ പിന്നെയതിനെ പ േപ്പട്ടിയാക്കാനാവൂ. പേപ്പട്ടിയാക്കിയാലേ അതിനെ തല്ലിക്കൊല്ലാനാവൂ, തല്ലിക്കൊല്ലുമ്പോഴും നമ്മുടെ പ്രവൃത്തിക്ക് ന്യായീകരണം ഉണ്ടാവൂ എന്നതാണ് അതിന്റെ സ്വാരസ്യം.
മറ്റുള്ളവരെ പൈശാചികവൽക്കരിക്കുക എന്നത് ആളുകൾ പലപ്പോഴും ചെയ്തുപോരുന്നതാണ്. ആളുകൾ ചെയ്തു പോരുന്നു എന്ന് കരുതി അതിനെ ന്യായീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണത തന്നെയാണത്. നാമും ചിലപ്പോഴെങ്കിലും മറ്റുള്ളവരെ പൈശാചികവൽക്കരിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടാവും.
ഉണ്ടെന്നുവരികിൽ എല്ലാവരിലും പൈശാചികമായ സ്വാധീനങ്ങൾ ഉണ്ടാവണം. മറ്റൊരാളിൽ പിശാചുണ്ട് എന്നുപറഞ്ഞ് നാം അയാളെ ടാർഗറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ, ഓർക്കണം - നാം ച ൂണ്ടുന്ന ആ വിരൽ ദൈവത്തിൻ്റെതാവില്ല. നമ്മിൽത്തന്നെയാവണം പിശാചും പരിവാരങ്ങളും !