top of page

സ്വപ്നവും ഭീതിയും

Feb 1, 2010

1 min read

വവ
Fearful soul in darkness
Fearful soul in darkness

സ്വപ്നം,

ചിത്രം വഴിയുള്ള ചിന്തയല്ലോ!

ഇരുളും വെളിച്ചവും

ആരവം മുഴക്കുന്ന

എന്‍റെ 'ചിത്ര- ചിന്ത'കളില്‍

ചിറക്  വിടര്‍ത്തിയതൊന്നുരണ്ട്

പൊലിഞ്ഞ് വീണതതേറെയുണ്ട് .


ഇന്ന്

ഭീതിയാണെനിക്ക്

സ്വപ്നം- വിടരാനോ, കൊഴിയാനോ....?

അറിയില്ല


ഭീതി:-

ശൈശവത്തിന്‍ തറവാട്ടില്‍ നിന്ന്

കൗമാരത്തില്‍ പള്ളിക്കൂടത്തില്‍ നിന്ന്

അച്ഛനില്‍ നിന്ന് , അമ്മയില്‍ നിന്ന്

സോദര- സൗഹൃദക്കൂട്ടരില്‍ നിന്ന്

അങ്ങനെ നീളുന്നതിന്നുമെന്നും.


ശൈശവ  നിര്‍മ്മലത

കൗമാരകേളികള്‍

എല്ലാമെല്ലാമെനിക്കന്യമായി

പക്ഷേ....ഭീതി....?


പരീക്ഷകളില്‍ തോല്ക്കുമോ?

-ഭീതി നടനമാടുന്നു.

കുടുംബത്തിലോ...?

രോഗം, അകാല മരണം ?

ഇല്ല, എനിക്കറിയില്ല

- ഭീതി താണ്ഡവമാടുന്നു.

ഭീതിയോടെ,

കിട്ടിയതെടുത്തു ഞാന്‍ വായിച്ചു

കോറിയിട്ടിരിക്കുന്നതിങ്ങനെ:

" ഭീതി അകാല മരണത്തിനിടയാക്കുന്നു"

എനിക്ക് വല്ലാത്ത ഭീതി



യെശയ്യ : 41:10

" ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്"

വവ

0

0

Featured Posts

bottom of page