top of page
വികസനം എന്നത് മോശപ്പെട്ട കാര്യമല്ല. ഏതൊരുരുജനസമൂഹത്തിന്‍റെയും വളര്‍ച്ചയുടെ അവിഭാജ്യഘടകമാണത്. സാമൂഹികക്രമങ്ങളിലും ഭൗതികസംവിധാനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ കൈവരിക്കുന്ന സമൂഹങ്ങള്‍ക്കു മാത്രമേ ചലനാത്മക സമൂഹമെന്ന വിശേഷണത്തിനര്‍ഹതയുള്ളൂ. ചിന്തയില്‍, സാമൂഹികാനുഷ്ഠാനങ്ങളില്‍, വ്യവഹാരങ്ങളില്‍, മനുഷ്യോപകാരപ്രദമായ സൗകര്യസൃഷ്ടിയില്‍ എല്ലാം ഈ ചലനാത്മകത കൈവരിക്കാനാകാത്ത സമൂഹങ്ങളും ജനതയും കാലക്കുരുക്കില്‍ അകപ്പെടുകയും തങ്ങളെക്കാള്‍ മികച്ച ജനസമൂഹങ്ങളുമായി ഏറ്റുമുട്ടാനോ മല്‍സരിക്കാനോ കെല്‍പ്പില്ലാതെ തങ്ങളുടെതന്നെ നിലനില്‍പ്പുറപ്പിക്കാനാകാതെ പതിയെ പെട്ടുപോകുകയും ചെയ്യും. ജനപദങ്ങളുടെയും നാഗരികതകളുടെയും ഉയര്‍ച്ചതാഴ്ചകള്‍ ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഇതുപോലെ തന്നെയാണ് അതിവികസനത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുന്ന സമൂഹങ്ങളുടെയും ഗതി. വികസനത്തിന്‍റെ നീതിയുക്തമായ വഴികളിലാരംഭിച്ച് പതിയെ ഹൃദയശൂന്യതയിലേക്ക് സഞ്ചരിക്കുന്ന നാഗരികതകളുടെയും ജനപദങ്ങളുടെയും ഗതി നാശത്തിലേക്കുതന്നെ. മനുഷ്യചരിത്രത്തിന്‍റെ ഇന്നലകളെ മറക്കുന്നവര്‍ക്ക് അത് മനസിലാകുന്നില്ലെന്നുന്നു മാത്രം. കേരളം ഇന്ന് എത്തിനില്‍ക്കുന്നത് ആ വഴിത്തിരിവിലാണ്.
കേരളത്തിനിത് വരള്‍ച്ചയുടെ കാലം. വരള്‍ച്ച എന്നു പറയുമ്പോള്‍ അത് ജലദൗര്‍ലഭ്യത്തിന്‍റെ പ്രശ്നം മാത്രമല്ല. ഒരു സമൂഹത്തിന് നഷ്ടമാകുന്ന ഹൃദയനനവിന്‍റെ പ്രശ്നം കൂടെയാണത്. വേനലൊന്നുന്നു കടുക്കുമ്പോഴും മഴയൊന്നുന്നു കനക്കുമ്പോഴും അയ്യോ! കാലാവസ്ഥാവ്യതിയാനം 'എന്ന വിവരക്കേട് എഴുന്നള്ളിക്കുകയും 'മരമില്ലാത്ത കടലില്‍ മഴ പെയ്യുന്നുണ്ടെങ്കില്‍ നാട്ടിലെന്തിനു മരം?' എന്ന ചോദ്യത്തിനുനു മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഒരുരു സമൂഹത്തിന് അത് മനസ്സിലാവാത്തതില്‍ അദ്ഭുതമില്ല. ജലദൗര്‍ലഭ്യമെന്നത് ഈ വരള്‍ച്ചയുടെ ഒരുരു മുഖം മാത്രം. ഒരുരുപക്ഷേ ഏറ്റവും ഭീഷണമായ മുഖം. അതിനുമപ്പുറത്ത് കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉര്‍വ്വരതകളെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം തിരിച്ചറിയപ്പെടുകയെങ്കിലും വേണ്ടത്. ചെറിയഭീതികള്‍ വലിയ ദുരന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ക്കുമേല്‍ മറപാകുകയും അങ്ങിനെ പൊതുവായ സാമൂഹികസമ്മതിയോടെ വികസനത്തിന്‍റെ താങ്ങാനാവാത്ത പുതിയ ഭാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരുരു സമൂഹമാണ് നാം. സാമൂഹികവ്യക്തിയുടെ ആകാംക്ഷകളും സ്വകാര്യവ്യക്തിയുടെ ഭയാശങ്കകളൂം പിന്നെ അതിനെ കവച്ചുവയ്ക്കുന്ന മോഹങ്ങളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയിലെങ്കിലും സമാനതകളില്ലാത്ത ഒരവസ്ഥ.
വലിയ തോതില്‍ തൊഴില്‍ നല്‍കാനും മിച്ചമൂല്യം സൃഷ്ടിക്കാനും കെല്‍പ്പുള്ള വ്യവസായങ്ങളില്ലാത്ത, ജനസംഖ്യയിലെ വലിയൊരുരു വിഭാഗത്തെ ഉള്‍ക്കൊണ്ടിരുന്ന കൃഷിയോട് എന്നേ വിടപറഞ്ഞ കേരളത്തില്‍, ഇന്ന് തഴച്ചുവളരുന്ന ഒരേയൊരുരു വ്യവസായം നിര്‍മാണരംഗമാണ്. പ്രധാനമായും വാസസമുച്ചയങ്ങള്‍. പിന്നെ പുതിയ പാതകള്‍, പാലങ്ങള്‍, പ്രത്യേകസാമ്പത്തികമേഖലാസ്വഭാവമുള്ള കെട്ടിടക്കാടുകള്‍, ഷോപ്പിംഗ് മോളുകള്‍, വിമാനത്താവളങ്ങള്‍, മെട്രോ റെയില്‍ സംവിധാനങ്ങള്‍. പരസ്യത്തില്‍ പറയുംപോലെ നമ്മുടെ നാടും വികസിക്കുന്നു! ഇതിലെത്ര നമുക്ക് വേണമെന്ന ചോദ്യമുന്നയിക്കുന്നത് തന്നെ തെറ്റാവാം. കാരണം ഇങ്ങിനെയൊരുരു ചോദ്യമുന്നയിക്കാന്‍ അര്‍ഹതയുള്ളവര്‍ കേരളത്തില്‍ ചുരുങ്ങുമെന്നതു തന്നെ. ഒരുരുതരത്തിലല്ലെങ്കില്‍ മറ്റൊരുരു തരത്തില്‍ ഈ നിര്‍മാണകോലാഹലത്തില്‍ പങ്കാളികളാണ് നാമെല്ലാം. അതിനാല്‍ നമ്മില്‍ പാപം ചെയ്യാത്തവരില്ല. എന്നാലും ഒരുരു ചോദ്യം ചോദിക്കാതിരിക്കാന്‍ വയ്യ: ഇതിലെത്രമാത്രം നമുക്ക് താങ്ങാനാവും? പ്രകൃതിക്ക് ഇന്നത്തെ വികസനപ്രക്രിയകള്‍ ഏല്‍പ്പിക്കുന്ന പരുക്കുകള്‍ ചെറുതല്ലെന്ന് ഇന്ന് കുകുറേപ്പേരെങ്കിലും തിരിച്ചറിയുന്നുണ്ട്. അവര്‍ നാറാണത്ത് ഭ്രാന്തനെപ്പോലെ മലമുകളില്‍ കയറി ഇതെല്ലാം വിളിച്ചുപറഞ്ഞിട്ടും വലിയ പ്രയോജനമുണ്ടായിട്ടില്ലെങ്കില്‍ അതിനൊരുരു കാരണമേയുള്ളൂ: ഇനിയും ഇത്തരം വികസനത്തിനുള്ള സാമൂഹികാഗ്രഹത്തിന് അറുതിയായിട്ടില്ല.
സൂക്ഷിച്ച് നോക്കിയാല്‍ 'ഉറപ്പ്' 'വേഗം' എന്നീ രണ്ട് ആശയങ്ങളാണ് വികസനത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നതെന്ന് കാണാം. സ്വന്തമായി ഒന്നും അതിലധികവും വീടുവയ്ക്കാനുള്ള മലയാളിയുടെ വ്യഗ്രതയുടെ അടിയില്‍ ജീവിതം ഉറപ്പിച്ച് നിര്‍ത്താനുള്ള വ്യഗ്രത പ്രകടമാണ്. സ്വന്തമായൊരുരു കൂര എന്ന ആ പഴയ മോഹം ഇന്ന് "ഞാനിതാ ഇവിടെ നില്‍ക്കുന്നത് കണ്ടില്ലേ?" എന്ന ചോദ്യമാക്കി മാറ്റിയതിന്‍റെ കഥയാണ് ലക്ഷങ്ങളില്‍നിന്ന് കോടികളിലേക്ക് കുകുതിക്കുന്ന ഭവനനിര്‍മാണച്ചെലവിന്‍റേത്. കേരളത്തില്‍ ഇന്ന് ആള്‍താമസമില്ലാത്ത പതിനൊന്നുലക്ഷത്തോളം വീടുകളും ഫ്ളാറ്റുകളുമുണ്ടെന്ന് എവിടെയോ വായിച്ചത് ശരിയെങ്കില്‍ കേരളം വളരെ വേഗത്തില്‍ സഞ്ചരിച്ചെത്താന്‍ പോകുന്നത് ഒരുരു 'ഭവനനിര്‍മാണക്കുമിള'യിലേക്കല്ലേ എന്ന് തോന്നിപ്പോകുന്നു. സ്വയം താമസിക്കാത്ത നിര്‍മിതികളുടെയെല്ലാം വില എന്നോ കാശാക്കാവുന്ന ഒരുരു കൈച്ചീട്ട് മാത്രമാണ്. അങ്ങിനെ വിറ്റ് കാശാക്കാന്‍ കഴിയും മുന്‍പ് ഒരുരു ചീട്ടുകൊട്ടാരംപോലെ കേരളത്തിലെ ഭവനനിര്‍മാണരംഗം സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാനതത്വങ്ങളായ 'സപ്ലൈ'യുടെയും 'ഡിമാന്‍ഡി'ന്‍റെയും തത്വങ്ങള്‍ക്ക് വിധേയമാവില്ലെന്ന് ആര് കണ്ടു?
ആറന്മുളയില്‍ വയല്‍ നികത്തി പുതിയ വിമാനത്താവളം പണിയുമ്പോഴും സാറ്റലൈറ്റ് ഇമേജറി വഴി കേരളത്തിലെ ആള്‍പ്പാര്‍പ്പ് കുകുറഞ്ഞ ഇടങ്ങള്‍ കണ്ടെത്തി അവയെ കീറിമുറിച്ച് തെക്ക്-വടക്ക് റെയില്‍ ഇടനാഴി സൃഷ്ടിക്കാനൊരുമ്പെടുമ്പോഴും നാമിത്തരം ചില സന്ദേഹങ്ങളുന്നയിക്കേണ്ടതുണ്ട്. അവ നിര്‍മിക്കാനുള്ള പണമെവിടെനിന്ന് വരുമെന്നല്ല, അവ ഉപയോഗിക്കാന്‍ പാങ്ങുള്ള ഒരുരു ജനത ഇവിടെ ഉണ്ടാവുമോ എന്നതാവും ആ ചോദ്യം. ആഗോളവിപണിക്ക് അടിപ്പെട്ടുനില്‍ക്കുന്ന ഒരുരു നാണ്യവിള സമ്പദ്ഘടനയും തൊഴില്‍നിയമങ്ങളില്‍ ഇനി വരാനിരിക്കുന്ന, അനിവാര്യമെന്നുന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഗള്‍ഫ് മേഖലയില്‍നിന്നുന്നു വരുന്ന പണത്തില്‍ ഊന്നിയുള്ള പൊതുസമ്പദ്ഘടനയുമുള്ള കേരളത്തിന് ഈ രണ്ട് രംഗങ്ങളില്‍ ഏതിനേല്‍ക്കുന്ന പ്രഹരവും, കഠിനമാവും. ഇന്നത്തെ ഉറപ്പുകള്‍ ഇടറിവീഴുകയും ഇന്ന് നാം സ്വപ്നം കാണുന്ന വേഗങ്ങള്‍ അനാവശ്യമാകുകയും ചെയ്യില്ലെന്നുണ്ടോ? ഒരുരുപക്ഷേ ഇത്തരം ചിന്തകളെ 'വികസനവിരുദ്ധത' എന്ന് കനിവോടെയും ലോകാവസാനപ്രഖ്യാപനം എന്ന് കടുപ്പിച്ചും വിമര്‍ശിക്കുന്നവരുണ്ടാകാം. ഒരുപക്ഷേ, അവര്‍ പറയുന്നത് ശരിയുമാകാം. എന്നാല്‍, സമ്പദ്ഘടനയില്‍ ഉണ്ടാവുന്ന ഇടിവ് മധ്യവര്‍ഗഭവനങ്ങള്‍ ആറ്റുനോറ്റ് ഉണ്ടാക്കുന്ന സമ്പത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ഇടിവ് എത്ര വലുതാവും എന്നോര്‍ക്കുമ്പോള്‍ ഇങ്ങിനെ ചില സംശയങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ വയ്യ എന്നുന്നു മാത്രം.
ഇന്നിനും ഇത്തരം ഒരുരു അവസ്ഥയുണ്ടായാല്‍ അതിനൂമിടയില്‍ നല്‍കേണ്ട വിലകളാണ് നാമിന്നുന്നു നല്‍കുന്നത്. അതാണ് ഇന്ന് നാമനുഭവിക്കുന്ന ജലക്ഷാമമെന്ന വരള്‍ച്ചയുടെ കാരണം. ദിനം പ്രതിയെന്നോണം മലകള്‍ നിരത്തപ്പെടുകയും മരങ്ങള്‍ വെട്ടി നീക്കപ്പെടുകയും ജലാശയങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തി പുത്തന്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കുകയും കാലുകുത്താന്‍പോലും മണ്ണവശേഷിപ്പിക്കാതെ കോണ്‍ക്രീറ്റ് തറകള്‍ ഇത്തരം നിര്‍മിതികള്‍ക്ക് ചുറ്റുമൊരുക്കുകയുമൊക്കെ ചെയ്ത് നമ്മള്‍ നമ്മുടെ ജീവിതം 'വെടിപ്പാക്കുക'യാണ്. വലിയ കെട്ടിടങ്ങളുടെ അതിരും ഉയരവുമെല്ലാം നിര്‍ണ്ണയിക്കുന്ന അധികാരികളുടെയും നിര്‍മാതാക്കളുടെയും കൂട്ടുകച്ചവടത്തില്‍ അവര്‍ക്ക് പൊലിക്കുന്നത് കോടികളാണ്, നമുക്കു പൊലിയുന്നത് ജീവന്‍ നിലനിര്‍ത്താനുള്ള നനവും. നഗരങ്ങളിലെ പൈപ്പുകളെല്ലാം ചേര്‍ന്നൊന്ന് പൊട്ടട്ടെ, റോഡില്‍ കൊണ്ടു വന്ന് വണ്ടിക്കടിക്കുന്ന പുഴുത്തവെള്ളം പതിനേഴാംനിലയിലേക്ക് ചുമക്കേണ്ട കാലം വരട്ടെ, അപ്പോള്‍ മനസിലാകും വിഴിഞ്ഞത്തും ചെല്ലാനത്തുമെല്ലാം വെള്ളത്തിനായി മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്ന അമ്മമാമാരുടെ സങ്കടം. ഒരുരു കാര്യം: അന്നുന്നു നമുക്കൊക്കെ സെക്രട്ടേറിയറ്റിനു മുന്നിലെത്തി സമരം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ല, അതിവേഗ ട്രെയിന്‍ അപ്പോള്‍ നമ്മളെ കാത്ത് സൗത്ത് റെയില്‍വേസ്റ്റേഷനില്‍ ചൂളംവിളിച്ച് നില്‍പ്പുണ്ടാവുമല്ലോ?
Featured Posts
bottom of page