top of page

സമാധാനം

Dec 15, 2024

1 min read

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
a lamp

2024 ഉം കടന്നുപോകുന്നു. സാങ്കേതികവിദ്യയുടെ അത്യതിശയകരമായ കുതിച്ചുചാട്ടം മനുഷ്യജീവിതത്തെയാകെ മാറ്റിമറിച്ച വര്‍ഷങ്ങളാണ് നാം പിന്നിട്ടത്. നൂറ്റാണ്ടുകള്‍കൊണ്ട് മനുഷ്യകുലം നേടിയ പുരോഗതിയെ പതിന്മടങ്ങ് പിന്നിലാക്കിയിരിക്കുന്നു പോയ ഏതാനും വര്‍ഷങ്ങള്‍. സാങ്കേതികവിദ്യ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ അനായാസമാക്കിക്കൊണ്ടിരിക്കുന്നു. അടുക്കളയിലെ ഉപകരണങ്ങള്‍ മുതല്‍ അതിനൂതന കമ്പ്യൂട്ടറുകള്‍വരെ, വമ്പന്‍ നിര്‍മ്മാണ യന്ത്രങ്ങള്‍ മുതല്‍ നിര്‍മ്മിത ബുദ്ധിവരെ ആയാസരഹി തമായൊരു ജീവിതത്തിലേക്ക് മനുഷ്യനെ കൈപിടിച്ചു നടത്തുന്നു. ഇന്‍റര്‍നെറ്റ് എന്ന വലയില്‍ ലോകമൊന്നാകെ കണ്ണി ചേര്‍ന്നിരി ക്കുന്നു. ആകാശത്തിനപ്പുറം അത്യാധുനിക ഉപഗ്രഹങ്ങള്‍

സദാ സമയം ഉണര്‍ന്നിരുന്നു റോന്തുചുറ്റുന്നു. മൊബൈലും ഐപാഡും ലാപ്ടോപ്പും നിത്യോപയോഗ സാധനങ്ങളായി. സാധന സാമഗ്രികള്‍ വീട്ടിലെത്തി, സേവനങ്ങള്‍ വിരല്‍ത്തുമ്പിലും.


ലോകം ഔന്നത്യത്തിലാണ് ഈ കാഴ്ചപ്പാടില്‍. ദുഃഖങ്ങളും ദുരിതങ്ങളും അല്ലലുകളുമൊഴിഞ്ഞിരിക്കുന്നുവെന്ന് പുറംകാഴ്ച കള്‍ നമ്മോട് നിരന്തരം പറയുന്നുമുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി വിശ്വാസവും സമാധാനവും പ്രത്യാശയും പാഴ്വാക്കുകളല്ലെന്ന് ആണയിടുന്നവരുമുണ്ട്. അത്രയൊക്കെ ആശാവഹമോ കാര്യങ്ങള്‍ എന്ന് അല്‍പ്പമൊന്ന് ചുഴിഞ്ഞാലോചിക്കുന്നവര്‍ നെറ്റിചുളിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിലപ്പെട്ട ജീവനു കള്‍ കവര്‍ന്നെടുത്ത് ഉക്രെയ്നിലും പലസ്തീനിലും തുടരുന്ന യുദ്ധം ലോക സമാധാനത്തിന് ഭീഷണിയായിരിക്കുന്നു. വര്‍ഗീയതയും വംശീയതയും ദേശീയതയും ലോക ജനതയെ വിഭജിക്കുന്നു. അധി കാരക്കൊതിയും ധനാര്‍ത്തിയും ഭോഗാസക്തിയും മനുഷ്യജീവി തത്തെ നാരകീയമാക്കുന്നു. സാങ്കേതികവിദ്യയെ അതിനൊക്കെയും കൂട്ടുപിടിക്കുന്നു. എന്നത്തേയും പോലെ ഇന്നും ശാസ്ത്രത്തിന്‍റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കായല്ല മനുഷ്യദ്രോഹത്തിനായത്രേ ഉപയോഗിക്കപ്പെടുക. കാലം ചെല്ലുന്തോറും കുടുംബം എന്ന ആശയത്തിനും മൂല്യ ച്യുതി സംഭവിക്കുന്നു. സാങ്കേതികമായി നിലനില്‍ക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ ഛിദ്രവാസനകള്‍ കുടുംബങ്ങളിലേക്കും അതിക്രമിച്ചു കയറുന്നു.


സമാധാനം എന്ന വാക്കിന്‍റെ അതിഗഹനമായ അന്തരാര്‍ത്ഥ ങ്ങള്‍ പലവുരു നമ്മെ ഓര്‍മ്മപ്പെടുത്തിയ യേശുദേവന്‍റെ പിറവി ത്തിരുനാളും പുത്തനാണ്ടും സമാധാനം സംസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത നമ്മോട് വിളിച്ചു പറയുന്നു. സിനര്‍ജി ഹോംസ് അത്തര മൊരു ഉദ്യമമാണ്. ആക്രമണോല്‍സുകതയുടെ സമകാലത്തിന് സമാധാനത്തിന്‍റെ ഒരു ബദല്‍ സംസ്കാരം.


സമത്വത്തിന്‍റെ സംസ്കാരം. ഭിന്നതകള്‍ വെടിഞ്ഞ് സഹോ ദരര്‍ ഒന്നുചേരുമ്പോള്‍ സ്വര്‍ഗം സന്തോഷിക്കുന്നു. ജീവിതസായാ ഹ്നത്തിലെത്തിയ 30 ദമ്പതിമാര്‍ (കുടുംബങ്ങള്‍) ഒന്നു ചേര്‍ന്ന് ഒരേ മനസോടെ വസിക്കും ഇടമാണ് സിനര്‍ജി ഹോംസ്. പുതുവര്‍ ഷത്തിലെ ആ സന്തോഷവര്‍ത്തമാനം ഡോ. സി തോമസ് എബ്ര ഹാമും വിനായക് നിര്‍മ്മലും നിങ്ങളോട് ഈ ലക്കത്തില്‍ പങ്കു വയ്ക്കുന്നു.

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

0

3

Featured Posts

Recent Posts

bottom of page