top of page

ഇവിടെ ഒരു അപ്പാപ്പൻ ഉണ്ട് . പേര് ആഡംസ്. ഒരു 60 വയസിനു മുകളിൽ പ്രായം വരും. അപ്പാപ്പൻ ഒരു ഷുഗർ patient ആണ്. വെറുതെ സാധാരണ ഷുഗർ അല്ല. നല്ല കൂടിയ ഇനം ആണ്. അതു പറയാൻ കാരണം പുള്ളിയുടെ രണ്ട് കാലും മുറിച്ചു മാറ്റിയെക്കുന്നത് ആണ്. മുറിവ് ഇപ്പഴും ഉണ്ട്. അതു മൊത്തം ഉണങിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു തവണ എല്ലാവരും പറഞ്ഞിട്ട് ആശുപത്രിയിൽ ഞാൻ പോയി രോഗിലേപനം ഒക്കെ കൊടുത്തായിരുന്നു. അന്ന് എല്ലാരും ഓർത്തു ഇപ്പൊ പോകും എന്ന്. But പോയില്ല guys പോയില്ല. അപ്പാപ്പൻ ഇപ്പോഴും ഉണ്ട്.
പഞ്ചാര കൂടി അവസ്ഥ ഇങ്ങനെ ഒക്കെ ആണേലും വെള്ളി ശനി ഞായർ ദിവസങ്ങളിൽ പുള്ളി പള്ളിയിൽ ഉണ്ട്. (ഈ മൂന്നു ദിവസമേ ഇവിടെ കുർബാന ഉള്ളു). പള്ളിയിൽ നിന്ന് ഒരു ഒന്നര കിലോമീറ്റർ അകലെ ആണ് അപ്പാപ്പൻ്റെ വീട്. പുള്ളി സ്വയം ഡ്രൈവ് ചെയ്ത് വരും. തെറ്റിദ്ധരിക്കല്ലേ അപ്പാപ്പനു ഉള്ള വണ്ടി government കൊടുത്ത വീൽ ചെയർ ആണ്. കുർബാന ഉള്ള ദിവസങ്ങളിൽ ഒന്നര കിലോമീറ്റർ സ്വയം തള്ളി അപ്പാപ്പൻ സമയത്തിന് മുന്നേ പള്ളിയിൽ എത്തും. ചിലപ്പോൾ കൊച്ചു മക്കൾ വണ്ടി തള്ളി കൊണ്ട് വരുന്നതും കാണാം.
ഞാൻ ഓർക്കുവായിരുന്നു എന്തെല്ലാം ഒഴിവ് പറയാം അദ്ദേഹത്തിന്. രണ്ടു കാല് ഇല്ല, ഷുഗർ patient ആണ്, പ്രായം ആകുന്നു എന്നാല് ഇതൊന്നും അദ്ദേഹത്തിന് പള്ളി മുടക്കാൻ ഉള്ള കാരണം ആകുന്നില്ല.

ആഴ്ചയിൽ ഒന്നു പള്ളിയിൽ പോകാതിരിക്കാൻ നമുക്ക് എന്തു കാരണം ആണ് വേണ്ടത്. ഇനി പോയാൽ തന്നെ താമസിച്ചു ചെല്ലാൻ എന്തൊക്കെ കാരണം നമ്മൾക്ക് പറയാൻ ഉണ്ട്. മഴ, വെയില്, തണുപ്പ്, മഞ്ഞു, മൂഡ്, ക്ഷീണം, വഴിയിൽ വച്ച് കൂട്ടുകാരനെ കണ്ട്, കൊച്ചു ഭക്ഷണം കഴിച്ചില്ല, ചെരുപ്പ് കണ്ടില്ല, വണ്ടിയുടെ താക്കോൽ കണ്ടില്ല, അച്ഛൻ്റെ ബോറ് കുർബാനയും പ്രസംഗവും, ആകാശത്ത് കൂടെ വിമാനം പോയി, ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചു, എന്ന് വേണ്ട, താമസിക്കാനും പോകതിരിക്കാനും നിരത്താൻ ഒരു പിടി കാരണം നമുക്ക് ഉണ്ട്. But എൻ്റെ വീൽ ചെയർ അപ്പാപന് പള്ളിയിൽ വരാനും താമസിച്ചു ചെല്ലാതിരിക്കാനും ഒരേ ഒരു കാരണമേ ഉണ്ടാവുള്ളൂ. ഈശോ. അല്ലാതെ വേറെ എന്ത്.
ഇനി പറ പള്ളിയിൽ പോകാൻ നിങ്ങടെ ശരിക്കും ഉള്ള കാരണം എന്താ???
Featured Posts
Recent Posts
bottom of page