
ദൈവത്തിൻ്റെ ചില സ്വഭാവങ്ങൾ ഉൾക്കൊള്ളുന്നുണ്ട്ദൈവം സൃഷ്ടിച്ച പ്രകൃതിയും.
തന്നിൽ നിന്ന് വെള്ളം കുടിക്കാനെത്തുന്ന സിംഹത്തോടും ചോദിക്കില്ല മാൻകിടാവിനോടും ചോദിക്കില്ല കാട്ടാറ്, നീ ശത്രുവോ മിത്രമാേ എന്ന്.
ദുഷ്ടനെയും ശിഷ്ടനെയും ഒരുപോലെ തഴുകിപ്പോകുന്നുണ്ട് ഇളംതെന്നൽ.
കള്ളനും കാവലാളിനും ഒരുപോലെ നിലാവേകുവോ ൾ അമ്പിളിക്കല.
പുഴുവിനും പൂമ്പാറ്റക്കും ഒരുപോലെ സുഗന്ധം ഏകുന്നുണ്ട് പനിനീർപ്പൂവ്.
കുയിൽ പാടുമ്പോഴും മയിൽ ആടുമ്പോഴും നാദവും ദൃശ്യവും ആർക്കുമാർക്കും പരിമിതപ്പെടുത്തുന്നില്ല.
മാവ് മാമ്പഴം പൊഴിക്കുന്നതും പ്ലാവ് തണൽ വിരിക്കുന്നതും നട്ടവനും വെട്ടുന്നവനും ഒരുപോലെതന്നെ.
മാനത്തിൻ പ്രഭയും മാരിവില്ലിൻ കാന്തിയും ഏവർക്കും ഒരുപോലെ സ്വന്തം.
ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ തൻ്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ തൻ്റെ മഴ പെയ്യിക്കുകയും ചെയ്യുന്നവൻ ദൈവം.
അൻപ് സ്വഭാവമാവുമ്പോൾ ഉയിർക്കുന്ന യാൾ മാനവൻ.