top of page

ഭാവി

5 days ago

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Poster of movie the Pianist

1

പിയാനിസ്റ്റ് ഒരു must watch പടമാണ്. നാസി ഭീകരതയെ അതിജീവിച്ച പോളീഷ് ജൂതനായ Wladyslaw Zpilman എന്ന സംഗീതജ്ഞന്‍റെ അതേ പേരിലുള്ള ആത്മകഥയില്‍ നിന്നാണ് ആ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.


വാഴ്സ റേഡിയോയില്‍ തന്‍റെ ജോലിയില്‍ ഏര്‍ പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങളെല്ലാം തകിടം മറിയുന്നത്. നിരത്തുകളില്‍ മൃതശരീരങ്ങള്‍ തട്ടി വീഴുന്ന വിധത്തില്‍ പക അതിന്‍റെ രുദ്രതയാടു കയായിരുന്നു. കുടുംബം ചിതറപ്പെടുന്നു. തകര്‍ന്ന നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ഒളിച്ചു പാര്‍ക്കുകയായിരുന്നു അയാളുടെ വിധി.


ഉടഞ്ഞുപോയൊരു വീടിന്‍റെ കബോര്‍ഡില്‍ നിന്ന് ഒരു അച്ചാര്‍ഭരണി തുറക്കാനുള്ള ശ്രമത്തിനിട യില്‍ അയാളെ ഒരു മിലിട്ടറി ഓഫീസര്‍ കണ്ടെ ത്തുന്നു. അനുഭാവത്തിന്‍റെ ചില കണികകള്‍ അയാ ളിലിനിയും ശേഷിച്ചിരുന്നു. ഒരു പിയാനിസ്റ്റാണ് അയാളെന്ന് മനസ്സിലാക്കിയ ആ ഓഫീസര്‍ ഒരു പിയാനോ കാട്ടിക്കൊടുക്കുന്നു. അവിടെ അയാള്‍ എല്ലാം മറന്ന് തന്‍റെ മാന്ത്രിക സംഗീതം വായിക്കുക യാണ്. അവിടെ ഒളിച്ചു പാര്‍ക്കാനുള്ള സാഹചര്യ ങ്ങള്‍ ആ ജര്‍മന്‍ ഓഫീസര്‍ ഒരുക്കുന്നു. കഥ കുറേ ക്കൂടി മുന്‍പോട്ടു പോകണം. കാഴ്ചയെ കാല്പനി കമാക്കുന്നത് പോര്‍വിമാനങ്ങള്‍ തലയ്ക്ക് മുകളി ലൂടെയും ടാങ്കറുകള്‍ നിരത്തിലൂടെയും പാഞ്ഞു പോകുമ്പോള്‍, ജാലകത്തിന് വെളിയില്‍ മൃതശരീ രങ്ങള്‍ അട്ടിയായി കിടക്കുമ്പോള്‍, അതിനിടയില്‍ നിന്ന് സംഗീതത്തിന്‍റെ സാന്ത്വനം സൃഷ്ടിക്കുന്ന അയാളുടെ ദൃശ്യമാണ്. ഇത് പഴഞ്ചൊല്ലിലെ നീറോ യുടെ വീണവായനയല്ല. മറിച്ച് മറ്റൊരു ലോകത്തിന് വേണ്ടിയുള്ള ഒരാളുടെ ഗീതാഞ്ജലിയാണ്.


പൂപ്പാത്രം പോലെ ചിതറിയ ലോകത്തിന് ഒരു വീണ്ടെടുപ്പ് സാധ്യമാണ്. ദുഃഖവും രോഗവും അനീതിയും യുദ്ധവുമെല്ലാം കടന്നുപോകുന്ന ഒരു നാള്‍ വരും. അങ്ങ് ആദിയില്‍ വിഭാവനം ചെയ്ത ആ ലോകത്തിലേക്ക് ഞങ്ങള്‍ കൈകോര്‍ത്ത് തിരികെ നടക്കും. മുന്‍പോട്ടുള്ള ചുവട്, അഗാധ ഗര്‍ത്തമാണ്.


2

ചെറിയ ചുവടുകള്‍ കൊണ്ടാണ് മാനവരാശി അതിന്‍റെ എല്ലാ കുതിച്ചുചാട്ടങ്ങളും നടത്തിയിട്ടു ള്ളത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വണ്‍ ലൈനര്‍ ആണത്-"That's one small step for man, one giant leap for mankind.' നീല്‍ ആംസ്ട്രോങ് മിസ്ക്വോട്ട് ചെയ്യപ്പെടുകയായിരുന്നെന്ന് ഒരു പക്ഷ മുണ്ട്. അപ്പോളോ 11-ലെ ആ സഞ്ചാരി എന്താണു പറയുന്നതെന്നറിയാന്‍ ലോകം കാതു കൂര്‍പ്പിക്കുക യായിരുന്നു. അന്നുതൊട്ട് ഇന്നോളം ആ വാചകം ഭൂമിയില്‍ ഘോഷിക്കപ്പെടുന്നു. എന്നാല്‍ ആംസ് ട്രോങ് താന്‍ മന്ത്രിച്ചത് 'a man' എന്നാണെന്ന് പല യാവര്‍ത്തി തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എണ്‍പത്തി രണ്ടാം വയസില്‍ (1930 2012) അയാള്‍ മരിക്കു വോളം ആ തിരുത്ത് അത്ര പ്രധാനപ്പെട്ടതായി ആരും ഗണിച്ചതുമില്ല.


അതിലെന്താണിത്ര വ്യത്യാസം എന്നാവും ചിന്തിക്കുന്നത്. അതിലാണ് വ്യത്യാസം. Man എന്ന പദത്തിന് humankind / മനുഷ്യരാശി എന്നാണ ര്‍ത്ഥം.A man എന്നത് തികച്ചും വൈയക്തികമായ സൂചനയാണ്. ഒരു പാവം പിടിച്ച ആര്‍ട്ടിക്ക്ള്‍ പോലും എന്തൊരു വ്യത്യാസമാണുണ്ടാക്കുന്നത്! സംഘനൃത്തമല്ല മാനവചരിത്രം, ഓരോരുത്ത രുടേയും ചുവടുകളെ സംഘാതമായി എണ്ണാന്‍ കഴിയുമെങ്കില്‍പ്പോലും. ചുരുക്കത്തില്‍ ഒറ്റയൊറ്റ മനുഷ്യരുടെ ദൃഢമായ ചുവടുവയ്പ്പുകളിലൂടെ യാണ് മനുഷ്യവംശത്തിന്‍റെ ചാരുത സംഭവിക്കു ന്നത്. മനുഷ്യരുടെ കഥകള്‍ കേള്‍ക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു ജാലകമുണ്ടെങ്കില്‍ നിങ്ങള്‍ക്കത് സ്വയമേ ബോധ്യപ്പെടാവുന്നതാണ്.


ഒക്കെ ഭാവനയുടെ അഭാവമാണ്. പുതിയൊരു ഭാവനയ്ക്ക് ഇടം കൊടുക്കാനാവത്ത വിധം ഉറച്ചുപോയതാണ് നമ്മുടെ നടപ്പുരീതികള്‍. ഒരു കെട്ടിടം കായലിലേക്ക് തള്ളിനിന്നു എന്ന കാരണം കൊണ്ട് അതിനെ ധൂളിയാക്കുമ്പോള്‍ ഭാവനയ്ക്കും ആര്‍ദ്രതയ്ക്കും ഇടമില്ലെന്നുതന്നെയാണ് തെളിയി ക്കപ്പെടുന്നത്. നിറയെ മരങ്ങളും ചെടികളും കൊണ്ട് ആ കെട്ടിടത്തെ അലങ്കരിക്കാമായിരുന്നു എന്നും പരിസ്ഥിതിയുടെ സൗമ്യമായി ഓര്‍മ്മപ്പെടുത്തലായ അതു നഗരത്തില്‍ എന്നുമുണ്ടായേനെ എന്നും പറഞ്ഞുതരുന്നത് 12 വയസുള്ള ഒരു കുട്ടിയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് അവന്‍ പാര്‍ത്തിരുന്ന ഇടം പൊടിഞ്ഞുപോകുന്നതു കാണാന്‍ ദൗര്‍ഭാഗ്യമു ണ്ടായ ഒരു കുഞ്ഞാണതു പറഞ്ഞതെന്നോര്‍ക്കു മ്പോള്‍ നമുക്ക് ലജ്ജിക്കുവാന്‍ പുതിയൊരു കാരണം കൂടി ഉണ്ടാവുന്നു.


സുവിശേഷപഠനങ്ങളിലൊക്കെ പറയുന്ന പ്രതി വിജ്ഞാനീയം - counter epistemology എന്ന് അതിനെ പരാവര്‍ത്തനം ചെയ്യാമെന്നു തോന്നുന്നു. ഒരു ചായക്കട നടത്തുമ്പോള്‍പ്പോലും അങ്ങനെ യൊരു പ്രശ്നമുണ്ട്. ഇന്നു രാവിലെ പുട്ടു കുത്തുക എന്നതിന്‍റെ അര്‍ത്ഥം ഇന്നലെ കടല വെള്ളത്തിലിടുക എന്നതുതന്നെയാണ്; അവര്‍ ഇരട്ടസഹോദരങ്ങളാണെന്നപോലെ. മാറിയൊരു ചുവട്, ഭേദപ്പെട്ട ഒരു ഭാവന ഒക്കെ അസാധ്യമാക്കും വിധത്തില്‍ നമ്മള്‍ കുരുങ്ങിപ്പോയി. ഗുരുക്കന്മാര്‍ ചെയ്തിരു ന്നത് അതായിരുന്നു. അവര്‍ ഇങ്ങനെ പറഞ്ഞാണ് നമ്മുടെ ബോധത്തിലേക്ക് പ്രവേശിച്ചത്: നിങ്ങള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങ ളോടു പറയുന്നു, അതിന്‍റെ അര്‍ത്ഥം വ്യത്യസ്ത മായ ഒരു പ്രതലത്തില്‍ നിന്ന് ജീവിതത്തെ കാണാ നും അങ്ങനെ പ്രകാശിക്കാനും ഞാന്‍ നിങ്ങളെ സഹായിക്കാം എന്നു തന്നെയാണ്.


ഐന്‍സ്റ്റീന്‍ എത്ര ശരിയാണ്. അയാള്‍ ഭ്രാന്തിനെ - insanity ഇങ്ങനെയാണ് നിര്‍വചിച്ചത്: The definition of insanity is doing the same thing over and over again, but expecting different results. ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തിട്ട് ഭേദപ്പെട്ട ഫലങ്ങള്‍ ലഭിക്കുമെന്ന ആ തെറ്റായ സങ്കല്പത്തിനാണ് അടിയന്തിരചികിത്സ ആവശ്യമുള്ളത്

ഫാ. ബോ��ബി ജോസ് കട്ടിക്കാട്

0

5

Featured Posts

bottom of page