
നമ്മുടെ കേരളത്തിലെ ജനവാസമില്ലാത്ത ചുരങ്ങളിലേയും ഹൈറേഞ്ചു കളിലേയും പല റോഡുകളുമായി ബന്ധപ്പെട്ട് പലപ്രേതകഥകളും കേട്ടിട്ടുണ്ടാകും. രാത്രിയില്‍ വാഹനങ്ങള്‍ മറിച്ചിടുകയും, വഴിതെറ്റിക്കുകയുമൊക്കെ ചെയ്യുന്ന 'റോഡുമറുതകളാണ്' അവയിലേറെയും. കൂടാതെ അസമയത്ത് ഒറ്റയ്ക്കു വാഹനമോടിച്ചുപോകുമ്പോള്‍ കണ്ടുമുട്ടുന്ന പ്രേതങ്ങളെപ്പറ്റിയും കേട്ടിട്ടുണ്ടാകും. അങ്ങനെയൊരു പ്രേതത്തെ ഒരിക്കല്‍ ഞാനുംകണ്ടു. രാത്രിയില്‍ അസമയത്ത് ഒറ്റയ്ക്കു യാത്ര, അതും ജനവാസമില്ലാത്ത ഹൈറേഞ്ചുറോഡുകളില്‍ എത്രയും ഒഴിവാക്കാറുണ്ടെങ്കിലും അതിനുപറ്റാതെവന്ന ഒരു പാതിരാത്രിയായിരുന്നു അത്. വലിയ ഒരു വളവുതിരിഞ്ഞപ്പോള്‍ കുറെമുമ്പിലായി ഒരാള്‍ റോഡുമുറിച്ചുകടന്ന് അരികുപറ്റി നടന്നു പോകുന്നു. കൈയ്യില്‍ ചെറിയതൂമ്പാ പോലെ എന്തോ ഒന്നുണ്ട്. അടുത്തെത്തിയപ്പോള്‍ അല്പം സ്പീഡുകുറച്ചു.
അപ്പോളാണ് അയാള് തലയില്‍ റബര്‍ ടാപ്പിങ്ങിനൊക്കെ ഉപയോഗിക്കുന്ന ഹെഡ്ലൈറ്റ് ഫിറ്റുചെയ്തിരുന്നതു ശ്രദ്ധിച്ചത്. വിട്ടുപോന്ന് രണ്ടുമിനിറ്റുകഴിഞ്ഞാണ് പെട്ടെന്നോര്‍ത്തത് അയാള്‍ വഴിയില്‍പെട്ടുപോയതാണോ എന്നു ചോദിക്കാമായിരുന്നെന്ന്. വണ്ടി സൈഡാക്കി, എന്‍ജിനും ലൈറ്റും ഓഫാക്കി. അല്പനേരം കിടക്കുമ്പോള്‍ അയാള്‍ വരികയാണെങ്കില്‍ സഹായം വേണോ എന്നു ചോദിക്കാം. ഡോറെല്ലാം ലോക്കാണെന്ന് ഉറപ്പാക്കി. ഗ്ലാസെല്ലാം ഉയര്‍ത്തിത്തന്നെ ആയിരുന്നു. അസമയത്ത് അപകടമാണെന്ന് മനസ്സുപറഞ്ഞെങ്കിലും കാലു ക്ലച്ചിലും ഇടതുകൈ ഗിയര്‍ലിവറിലും വലതുകൈ താക്കോലിലും പിടിച്ചു റെഡിയായി ഇരുന്നു. സാവകാശം നടന്നാലും അയാള്‍ക്ക് എത്താന്‍ പത്തു മിനിറ്റുമതി. പന്ത്രണ്ടു മിനിറ്റായിട്ടും ഒന്നും സംഭവിച്ചില്ല. സാധാരണ കേള്‍ക്കുന്നതുപോല, പ്രേതമാണെങ്കില്‍ തീര്‍ച്ചയായിട്ടും പാര്‍ട്ടി മുന്നിലെവിടെയെങ്കിലും ഇനിയും എത്തും എന്നു പ്രതീക്ഷിച്ച് ഒരോ വളവും ശ്രദ്ധിച്ചു ഞാന്‍ വിട്ടുപോന്നു. ഒന്നും സംഭവിച്ചില്ല. ആ ദിവസങ്ങളില്‍ വേറെ ചിലരും ഇങ്ങനെയൊരു രൂപത്തെ ആ പരിസരത്തുവച്ചുതന്നെ കണ്ടു എന്നു കൂടെ കേട്ടപ്പോള്‍ എന്തോ ദുരൂഹതയുണ്ടല്ലോ എന്നോര്‍ത്തു. പിന്നീട്അതിനെപ്പറ്റി യൊന്നും കേട്ടില്ല. അതെല്ലാം അങ്ങു മറന്നു പോവുകയും ചെയ്തു.
പരിചയമുണ്ടായിരുന്ന ചിലരോട് അന്യസംസ്ഥാനക്കാരായാലും വേണ്ടില്ല, പറമ്പില്‍പണിക്കു പറ്റിയ ആരെയെങ്കിലും കിട്ടിയാല്‍ അറിയിക്കണമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ എത്തിയതായിരുന്നു ഒരാള്‍ അതിരാവിലെ. പത്തുനാല്‍പതു വയസ്സുമതിക്കും. സാമാന്യം വീര്‍ത്ത ഒരു പ്ലാസ്റ്റിക്സഞ്ചി മാത്രമായിരുന്നു കൈവശം.
"ഇയാളുടെ പേരെന്താ?"
"തേവന്‍."
"എന്തുപണിയൊക്കെ അറിയാം?"
"