പുതിയനിയമം വായിക്കുമ്പോൾ - 5

മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗത്തോട് കിടപിടിക്കാൻ പോന്ന ഭാഗങ്ങളൊന്നും ഇല്ലാത്തതിനാലായിരിക്കാം മർക്കോസിൻറെ സുവിശേഷത്തിന് ആദിമ ക്രൈസ്‌തവരുടെ ഇടയിൽ വലിയ പ്രചാരമൊന്നും സിദ്‌ധിച്ചിരുന്നില്ല. ആദ്യ സുവിശേഷത്തിൻ്റെ ഒരു സംക്‌ഷിപ്‌ത രൂപമാണിതെന്ന വിശ്വാസവും അവരുടെയിടയിൽ ഉണ്ടായിരുന്നു. എന്നാൽ വിമർശനാത്മകമായ ബൈബിൾ പഠനത്തിൻ്റെ ആവ ിർഭാവത്തോടെ ഈ ചിന്താഗതിക്ക് മാറ്റം വന്നു. നിരൂപകരൊന്നാകെ മർക്കോസിൻ്റെ സുവിശേഷത്തെ ക്രിസ്‌തുവചനങ്ങളുടേയും സൂക്‌തങ്ങളുടെയും പ്രഥമ രേഖയായും അതിനാൽ, മത്താ-ലൂക്കാ സുവിശേഷങ്ങളേക്കാൾ ആധികാരികത ഉള തായും ഇന്നു പരിഗണിച്ചു പോരുന്നു.
1. മർക്കോസ് സുവിശേഷത്തെക്കുറിച്ചുള്ള പാരമ്പര്യം
കഴിഞ്ഞ അധ്യായത്തിൽ പരാമർശിതനായ ( cf. അദ്‌ധ്യായംII, ഭാഗം 1) ഹിയെ റൊപോളീസിലെ പപ്പിയാസ് മർക്കോസിനെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു: "പത്രോസിൻ്റെ വ്യാഖ്യാതാവ് എന്ന് മർക്കോസിനെ വിശേഷിപ്പിക്കാം. യേശു പറഞ്ഞതും ചെയ്തതതുമായി അദ്ദേഹം അനു സ്‌മരിച്ചവയെല്ലാം, അനുക്രമമായിട്ടല്ലെങ്കിലും, നിയതമായി അദ്ദേഹം എഴുതിവച്ചു. കർത്താവിനെ നേരിൽ ശ്രവിച്ച് അനുഗമിച്ച ഒരു ശിഷ്യനായിരുന്നില്ല മർക്കോസ് എന്നതു വാസ്‌തവം തന്നെ... എന്നിരിക്കിലും ക്രിസ്‌തു സ്‌മരണകൾ അപ്പാടെ കുറിച്ചടുക്കുന്നതിൽ അദ്ദേഹത്തിന് പാളിച്ച പററിയിട്ടില്ല. താൻ കേട്ടിട്ടുള്ളവയൊന്നും വളച്ചൊടിക്കയൊ വിട്ടുകളയുകയോ ചെയ്യാതിരിക്കാൻ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
"അനുക്രമമായല്ലെങ്കിലും" എന്നതുകൊണ്ട് പപ്പിയാസ് എന്താണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്‌തമല്ല. ഒരു പക്ഷേ മത്തായി സുവിശേഷത്തിൻ്റെ
സവിശേഷതയായ പ്രസംഗങ്ങളുടേയും വിവരണങ്ങളുടേയും സുന്ദര ക്രമീകരണം മർക്കോസ് സുവിശേഷത്തിൽ ഇല്ല എന്നായിരിക്കാം അദ്ദേഹം പറയുന്നത്. പത്രോസിൻ്റെ ശിഷ്യനായിരുന്നു മർക്കോസ് എന്നഭിപ്രായമുള്ള പണ്ഡിതമാര ുണ്ട്.
രണ്ടാമത്തെ സുവിശേഷത്തിൻ്റെ രചയിതാവ് ജറുസലേമിൽ താമസിച്ചിരുന്ന മറിയത്തിൻ്റെ മകനും ബാർണ്ണബാസിൻ്റെ പിതൃസഹോദര സന്താനവുമായ (കൊളോ. 4:10) യോഹന്നാൻ മർക്കോസ് ആണ്. അയാളുടെ വീട്ടിൽ വിശ്വാസികൾ പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്നതായി അപ്പസ്‌തോല പ്രവർത്തനങ്ങളിൽ കാണാം (അപ്പ: 1:12). ഒരിക്കൽ ബാർണ്ണബാസിനോടും പൗലോസിനോടുമൊപ്പം ഒരു പ്രേഷിതയാത്രയ്ക്കിറങ്ങിയ അദ്ദേഹം വഴിമദ്ധ്യേ യാത്ര അവസാനിപ്പിച്ച് ജറുസലത്തേയ്ക്ക് മടങ്ങുന്നതായി കാണുന്നു (അപ്പ: 13:5-13). മറെറാരു പ്രേഷിതയാത്രയിൽ മർക്കോസിനെക്കൂടി കൊണ്ടുപോകുവാൻ ബാർണ്ണബാസ് ആഗ്രഹിച്ചെങ്കിലും പൗലോസിൻ്റെ എതിർപ്പുമൂലം പൗലോസുമായി അവർക്ക് കൂട്ടുപിരിയേണ്ടി വന്നു (അപ്പ 15:37-39). എന്നിരിക്കിലും പിന്നീട് മർക്കോസ് പൗലോസുമായി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നതായി കാണാം (ഫില. 24).
പീഡാനുഭവവിവരണത്തിലെ ഉപാഖ്യനാത്തിൽ നഗ്നനായി പട്ടാളക്കാരുടെ കണ്ണിൽ നിന്നും ഓടിമറയുന്ന യുവാവിൻ്റെ പരാമർശം (മർക്കോ. 14:51-52) നമ്മുടെ സുവിശേഷകൻ വ്യക്‌തിപരമായ അനുഭവം തന്നെയായിരുന്നു എന്നു സമർത്‌ഥിക്കുന്ന അനേകം പണ്ഡിതരുണ്ട്. മററു ചിലരാകട്ടെ വിശ്വാസ്യതയില്ലാത്ത വെറുമൊരു അഭ്യൂഹമായി ഇതിനെ തളളിക്കളയുന്നു. ഒരു ജറുസലേം നിവാസിയെന്ന നിലയ്ക്ക് മർക്കോസ് യേശുവിനെ കാണുകയും കേൾക്കുകയും ചെയ്തിരിക്കാമെങ്കിലും അദ്ദേഹം യേശുവിനെ അനുഗമിച്ചവരുടെ ഗണത്തിൽ ഉൾപ്പെട്ടിരുന്നില്ല. സുവിശേഷ കർത്താക്കളായി മത്തായിയേയും യോഹന്നാനെയും പോലുള്ള അപ്പസ്തോലന്മാരെ മാത്രം അംഗീകരിക്കാനുള്ള ആദിമസഭയുടെ പ്രവണതയെ മറികടന്ന് രണ്ടാമത്തെ സുവിശേഷത്തിൻ്റെ രചയിതാവായി ഒരു ശിഷ്യൻ പോലുമല്ലാത്ത മർക്കോസിനെ അംഗീകരിക്കുന്നതു വ്യക്തവും 'ഈടുറ്റതുമായ ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ ആയിരിക്കണം.
A. D 70 നോടടുത്തായിരിക്കാം മർക്കോസ് തൻ്റെ സുവിശേഷം എഴുതിയതെന്ന് മിക്കവാറും വ്യക്‌തമായിട്ടുണ്ട്. ജറുസലേമിനു സംഭവിക്കാതിരിക്കുന്ന നാശത്തെക്കുറിച്ച് 13-ാം അദ്‌ധ്യായത്തിൽ സൂചിതമായിട്ടുള്ള അവബോധം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗലീലി, സിറിയ തുടങ്ങിയ സ്ഥലങ്ങളുടെ സാദ്‌ധ്യതകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും റോമിലാണ് ഈ സു വിശേഷരചന നടന്നതെന്ന് ഇന്നു പരക്കെ അംഗീകരിക്കപ്പെടുന്നു.
2. സാഹിത്യസ്വഭാവം
മർക്കോസിൻ്റെ സുവിശേഷം പ്രഥമവും പ്രധാനവുമായി ദൈവപുത്രനായ യേശു ക്രിസ്‌തുവിലുളള വിശ്വാസത്തിൻ്റെ ഏറ്റു പറച്ചിലാണെന്ന് പറയാം (1:1). ലളിതവും സാധാരണവുമായ ഭാഷയിലും ശൈലിയിലും എഴുതപ്പെട്ട ഈ ഗ്രന്ഥത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ പലതും വീണ്ടും", "ആ ദിവസങ്ങളിൽ", "അവിടെനിന്ന് തുടങ്ങിയ അനിയതമായ പ്രയോഗങ്ങളിലൂടെ കോർത്തിണക്കിയിരിക്കുന്നതായി കാണാം. euthus, 'പെട്ടെന്ന്', 'ഉടനെ' എന്ന ക്രിയാവിശേഷണത്തിൻ്റെ ആവർത്തിച്ചുള്ള പ്രയോഗം സാമാന്യ ജനപരമായ ആഖ്യാനരീതിയെ സൂചിപ്പിക്കുന്നു: വെളളത്തിൽ നിന്നു കയറുമ്പോൾ പെട്ടെന്ന് ആകാശം പിളരുന്നത് അവൻ കണ്ടു. (1:10); ഉടനെ ആത് മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു (1:12); ഉടനെ വല ഉപേക്‌ഷിച്ചു ശിമയോനും അന്ത്രയോസും അവനെ അനുഗമിച്ചു (1:18); യേശു സബദിപുത്രന്മാരെ കണ്ടു. ഉടനെ അവൻ അവരേയും വിളിച്ചു (1:20).
വീണ്ടും രണ്ടാമത്തെ സുവിശേഷത്തിൻ്റെ സാധാരണത്വം അതിലെ വിശദാംശങ്ങളുടെ സുലഭതയിൽ വ്യക്‌തമാകുന്നുണ്ട്. തളർവാതരോഗിയെ വഹിച്ചുകൊണ്ടെത്തിയ നാലു പേർ ക്രിസ്‌തുവിൻ്റെ സമീപമെത്താൻ വഴികാണാഞ്ഞ് മേൽക്കൂര പൊളിച്ച് രോഗിയെ അവിടുത്തെ മുന്നിലേക്കിറക്കുന്നു (2:4). ശവകുടീരങ്ങൾക്കിടയിൽ താമസിച്ചിരുന്ന ഗെരസേനറിലെ പിശാചുബാധിതനെ ചങ്ങലകൊണ്ടു പോലും ബന്‌ധിച്ചിടാൻ സാധിച്ചിരുന്നില്ല. പലപ്പോഴും അവനെ കാൽ വിലങ്ങുകളാലും ചങ്ങലകളാലും ബന്‌ധിച്ചിരുന്നെങ്കിലും അവൻ ചങ്ങലകൾ വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തുകളയുകയും ചെയ്‌തിരുന്നു. അവനെ ഒതുക്കി നിർത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല (5:3-5). തോണി കൊടുങ്കാററിൽപെട്ട് ഉലഞ്ഞുകൊണ്ടിരുന്നപ്പോഴും യേശു അമരത്ത് തലയിണവെച്ച് ഉറങ്ങുകയായിരുന്നു(4:38).
പ്രസംഗങ്ങളെക്കാളേറെ വിവരണങ്ങൾ മുന്നിട്ടു നില്ക്കുന്ന ആഖ്യാനരീതി മർക്കോസിൻ്റെ സാമാന്യ ജനോന്മുഖ ശൈലിയെയാണ് കാണിക്കുന്നത്. പ്രസംഗങ്ങളുടെ വൈരള്യം തന്നെയാണ് മർക്കോസ് സുവിശേഷത്തിൽ ഹ്രസ്വതയ്ക്ക് നിദാനമായിരിക്കുന്നതും. ക്രിസ്‌തു സൂക്‌തങ്ങളെ അധികമൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവിടുത്തെ പ്രസംഗങ്ങളെപ്പറ്റി നമ്മുടെ സു വിശേഷകൻ പലപ്പോഴും പരാമർശിക്കുന്ന തായി കാണാം. (1:14-15, 22, 39, 2:2 13, etc.)
സേമിററിക് ചുവയുള്ളതാണ് മർക്കോസിൻ്റെ ഭാഷാരീതി. അറമായ ഭാഷയിലെ നമ്മുടെ കർത്താവിൻ്റെ തിരുവചനങ്ങളെ കുറെയെല്ലാം നിലനിർത്തിയിട്ടുളളത് അദ്ദേഹമാണ്: "തലീത്താകുമി'- ബാലികേ എഴുന്നേൽക്കു (5:41) "എഫ് ഫാത്ത- തുറ പ്പെടട്ടെ (7:24), എന്നീ കല്‌പനകളും, "എലോയ്, എലോയ് - എൻ്റെ ദൈവമെ, എൻ്റെ ദൈവമെ എന്ന വിലാപവും (15:24) ഓർമ്മിക്കുക.
പാമ്പര്യത്തിൽനിന്നു തനിക്കു ലഭിച്ച വിവരങ്ങളെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്യാൻ നമ്മുടെ സുവിശേഷകനു കഴിഞ്ഞു. ഉദാഹരണത്തിന് വരാനിരിക്കുന്ന സംഭവങ്ങളിലേയ്ക്ക് അദ്ദേഹം മുൻകുട്ടി സൂചനകൾ നൽകുന്നത് ശ്രദ്‌ധിക്കുക: തനിക്കായി ഒരു വഞ്ചി ഒരുക്കി നിർത്താൻ ക്രിസ്തു ആവശ്യപ്പെടുന്നു (3.9) 'എന്നത് അവൻ വലിയിൽ കയറിയിരുന്നു. (4:1) എന്നതിലേയ്ക്കുളള സൂചനയാണ്; അവൻ ദേവാലയത്തിൽ പ്രവേശിച്ച് ചുററും നോക്കി എല്ലാം വീക്ഷിച്ചു (11:11) എന്നത് ദേവാലയശുദ്ധീകരണത്തിന് (11:15-19) പശ്ചാത്തലമൊരുക്കുന്നു. 14: 53-ൽ ചേർത്തിരിക്കുന്ന പത്രോസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ 14: 66-72 ൽ കാണുന്ന പത്രോസിൻ്റെ ഗുരു നിഷേധത്തെ അവതരിപ്പിക്കുന്നതിന് ആമുഖമാക്കിയിരിക്കുന്നു; ക്രിസ്‌തുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കളളന്മാരെക്കുറിച്ചുള്ള പരാമർശം (15:27) യേശു പടയാളികളാൽ പരിഹാസിതനാകുന്ന ഭാഗത്തിനായി (15:22) അനുവാചകരെ ഒരുക്കുന്നു. 'അടക്കി വയ്ക്കൽ' (inclusion) എന്നറിയപ്പെടുന്ന ഇത്തരം ആഖ്യാന രീതി പഴയനിയമത്തിൽ സാമാന്യമായി കാണപ്പെടുന്നതാണ്. വരാനിരിക്കുന്ന സംഭവത്തിലേക്ക് സൂചന നൽകുന്ന ഒരു പ്രസ്‌താവത്തിനുശേഷം സംഭവം വിവരിക്കുക എന്നതാണ് ഇതിൻ്റെ രീതി.
കാലവിളംബം കുറയ്ക്കുന്നതിനായി മർക്കോസ് ചില ഉപസംഭവങ്ങൾ പ്രധാന സംഭവ വിവരണത്തിൽ തിരുകിച്ചേർത്തിരിക്കുന്നതായി കാണാം. യേശു പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നത് ബേൽസബൂലിനെ കൊണ്ടാണെന്നുള്ള ആരോപണവും അതിനെക്കുറിച്ചുള്ള അവിടുത്തെ നിഷേധവും(3: 22-30), യേശുവിൻ്റെ ബന്ധുക്കൾ അവിടുത്തേയ്ക്കു ചിത്തഭ്രമം ബാധിച്ചിരിക്കുന്നതായി സംശയിച്ചിരിക്കുന്ന ഭാഗത്തിനും (3.21) അവിടുത്തെ അമ്മയും സഹോദരന്മാരും യേശു പഠിപ്പിച്ചിരുന്ന വീട്ടിൽ വരുന്നുതുമായ (3:31) ഭാഗത്തിനുമിടയിൽ തിരുകി ചേർത്തിരിക്കുന്നു. അതുപോലെ തന്നെ രക്തസ്രാവക്കാരിയായ സ്ത്രീയെ സുഖപ്പെടുത്തുന്ന ഭാഗം (3:25-34), ജായ്റോസ് തൻ മകളെ സുഖപ്പെടുത്തുവാനായി അവിടുത്തോട് അഭ്യർത്ഥിക്കുന്ന ഭാഗത്തിനും (5:21-24) യേശു അവൾക്ക് സൗഖ്യം നല്‌കുന്ന ഭാഗത്തിനും (5:35-43) മദ്ധ്യേ ചേർത്തു വച്ചിരിക്കുന്നു. ഇവ കൂടാതെ മററു ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനാവും.
രണ്ടാം സുവിശേഷത്തിൻ്റെ ഭൂമിശാസ്ത്രപരമായ പശ്‌ചാത്തല ക്രമീകരണം ഇപ്രകാരമാണ്: ഗലീലി (1:1-6:8a), ഗലീലിയും അയൽപ്രദേശങ്ങളും (6:66-10:52), ജറുസലേം (11:1-16:8). ഗലീലിയിലെ അവിടുത്തെ ആദ്യപര്യടനങ്ങൾ ഒരു വൻവിജയമായിരുന്നെന്ന് പറയാം. എന്നാൽ താമസിയാതെ യഹുദാധികാരികൾ അവിടുത്തേക്കെതിരെ തിരിഞ്ഞു. അവരുടെ ശത്രുത ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടിരുന്നു. അവസാനം അവിടുത്തെ വകവരുത്തുവാൻ തന്നെ അവർ തീരുമാനിച്ചു (3:6). നസ്രത്തിലെ തിരസ്കരണത്തോടുകൂടി ഗലീലിയിലെ അവിടുത്തെ പ്രവർത്തനങ്ങൾക്കു തിരശ്ശീല വീണു (6:1-43) പിന്നീട് നാം അവിടുത്തെ കാണുന്നത് നാടുകൾ തോറും ചുററി സഞ്ചരിക്കുന്നവനായിട്ടാണ്.
ഗലീലിയിലും വിജാതീയദേശങ്ങളായ ടയർ (7:24), ടയർ സീദോൻ (7:31), കേസറിയ ഫിലിപ്പി പ്രദേശങ്ങളിലും (8:27) യേശു ചുറ്റിസഞ്ചരിക്കുന്നു. പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനം (8:27-20). യേശുവിൻ്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിന് നാന്ദി കുറിക്കുന്നു. തുടർന്ന് അവിടുത്തെ പീഡാനുഭവത്തേയും മരണത്തേയും കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യപ്പെടുകയാണ് (8:31). (ക്രിസ്‌തു ദൗത്യത്തിൻ്റെ ആദ്യഘട്ടത്തിൽത്തന്നെയുണ്ടായിരുന്ന കുരിശിനെപ്പററിയുളള അവബോധം ഇപ്പോൾ അവിടുത്ത കൂടുതൽ ഗ്രസിച്ചിരിക്കുന്നു: അവ്യക്തമായിരുന്നതു കൂടുതൽ വ്യക്‌തമായതുപോലെ.
യാത്രകളുടെ പരിസമാപ്തി യേശുവിനെ ജറുസലത്താണ് എത്തിക്കുന്നത്. അവിടെ അത് പരിപൂർത്തിയിലെത്തുകയും ചെയ്യുന്നു. (11:1-16:8). ഗലീലിയിലെ വിവാദങ്ങൾക്കു (2:1-3:6) സദൃശ്യമാണ് ജറുസലേമിലെ വിവാദങ്ങളും (11:27-11:40) എന്നതു ശ്രദ്ധേയമാണ്. ഇരുഖണ്ഡങ്ങളിലു ം യഹൂദർക്കു യേശുവിനോടുള്ള വിരോധമാണ് വിഷയമായിരിക്കുന്നത്. അതായത് ഇവ രണ്ടും ക്രിസ്തു ജീവിതത്തിൽ കുരിശു വഹിക്കാനുള്ള കാരണത്തെ എടുത്തുകാണിക്കുന്നു എന്നർത്ഥം.
മർക്കോസ് സുവിശേഷത്തിൽ കാണുന്ന ക്രിസ്‌തുരഹസ്യത്തിൻ്റെ അനാവരണത്തിൽ ഗലീലിക്ക് ഒരു നിർണ്ണായകസ്ഥാനമുണ്ട്: അവിടുന്ന് ഗലീലിയിൽ നിന്നും വരുന്നു (1:9); ഉത്ഥാനത്തിനുശേഷം ഗലീലിയി ഇപ്പോൾ അവിടുത്തെ കൂടുതൽ ഗ്രസിച്ചി രിക്കുന്നു: അവ്യക്‌തമായിരുന്നത് കുടു തൽ വ്യക്‌തമായത് പോലെ.
യാത്രകളുടെ പരിസമാപ്തി യേശുവിനെ ജറുസലത്താണ് എത്തിക്കുന്നത്. അവിടെ അത് പരിപൂർത്തിയിലെത്തുകയും ചെയ്യുന്നു (11:1-16:8). ഗലീലിയിലെ വിവാദങ്ങൾക്ക് (2:1-1:6) സദ്യശ്യമാണ് ജറു സലേമിലെ വിവാദങ്ങളും (11:27-12140) എന്നത് ശ്രദ്ധേയമാണ്. ഇരു ഖണ്ഡങ്ങളിലും യഹൂദർക്ക് യേശുവിനോടുള്ള വിരോധമാമാണ് വിഷയമായിരിക്കുന്നത്. അതായത്. ഇവ രണ്ടും ക്രിസ്തു ജീവിതത്തിൽ കുരിശു വഹിക്കാനുള്ള കാരണത്തെ എടുത്തു കാണിക്കുന്നു എന്തർത്ഥം:
മർക്കോസ് സുവിശേഷത്തിൽ കാണുന്ന ക്രിസ്‌തുരഹസ്യത്തിൻ്റെ അനാവരണത്തിൽ ഗലീലിക്ക് ഒരു നിർണായക സ്‌ഥാനമുണ്ട്: അവിടുന്ന് ഗലീലിയിൽ നിന്നും വരുന്നു (1:2); ഉത്ഥാനത്തിനു ശേഷം ഗലീലിയിലേക്കു ചെല്ലുമെന്നു വാഗ്ദാനം ചെയ്യുന്നു (14:25); വിജാതീയ ദേശത്തേയ്ക്കുളള പ്രേഷിതയാത്ര ഗലീലിയിൽ നിന്നാരംഭിക്കുന്നു (16:7). ജറുസലേമാകട്ടെ നിഷേധാർത്ഥക രൂപത്തിലാണ് ആദ്യം മുതലേ പ്രത്യക്‌ഷപ്പെടുന്നത് : ജറുസലേമിൽ നിന്നെത്തിയ നിയമജ്‌ഞർ യേശു പിശാചുമായി സഖ്യത്തിലാണെന്ന് ആരോപിക്കുന്ന ു (3:22); പാപികളുമായി കൂട്ടു ചേർന്ന് പൂർവ്വികരുടെ പാരമ്പര്യങ്ങൾ പാലിക്കാത്തവനെന്ന് യേശുവിനെ അവർ വി മർശിക്കുന്നു (7:1); ജറുസലേമിലെ ജനനേതാക്കൾക്കു അവിടുത്തോടുള്ള ശത്രുതയും പ്രത്യേകമായി പരാമർശിതമായിട്ടുണ്ട് (11:18).
നാമിവിടെക്കാണുന്ന ഭൂമിശാസ്ത്രപരമായ പശ്ചാത്തലത്തിൻ്റെ പിന്നിൽ ദൈവശാസ്ത്രപരമായ പരിഗണനകളാണുളളത്. യേശുവെന്ന വ്യക്‌തിയുടേയും അവിടുത്തെ പ്രവൃത്തികളുടേതുമായ രഹസ്യം വെളിപ്പെടുത്തുക എന്നതാണത് : യഹൂദർ യേശുവിനെ സ്വീകരിക്കാൻ വിസമ്മതിക്കുന്നിടത്ത് വിജാതീയർ അവിടുത്തെ സ്വീകരിക്കുകയും അങ്ങനെ രക്ഷയ്ക്കർഹരായിത്തീരുകയും ചെയ്യുന്നു. ജറുസലേമിനോ അവിടത്തെ അധികാരികൾക്കൊ വലിയ പ്രാധാന്യം കല്പിക്കാത്ത വിജാതീയ ക്രൈസ്തവരെ ഉദ്ദേശിച്ചാണ് മർക്കോസ് ഈ സുവിശേഷം എഴുതിയിട്ടുള്ളത്.
(തുടരും)
ഡോ. കെ ലൂക്ക് കപ്പുച്ചിൻ
അസ്സീസി മാസിക 1991 നവംബർ