top of page

സ്നേഹം ഒരു ചെടി പോലെയാണ്.
റിലേഷന്‍ഷിപ്പ് ഏതുമാകട്ടെ, മക്കള്‍ - മാതാപിതാക്കള്‍, ഭാര്യ - ഭര്‍ത്താവ്, മനുഷ്യന്‍ - ദൈവം, സൗഹൃദങ്ങള്‍, പ്രണയം ...
എന്നെങ്കിലുമൊരിക്കല്‍ നട്ടു വച്ചതു കൊണ്ട് മാത്രം അതൊരിക്കലും വളര്‍ന്നു ഫലം ചൂടില്ല. നിര ന്തരമായ ശ്രദ്ധയും പരിചരണ വും ബോധപൂര്‍വ മായ ഇടപെടലും കൊണ്ടു മാത്രമേ അതു വളരൂ. നോട്ടം ചെല്ലാത്ത ഏതോ ഒരു സമയത്താവും അതു വാടി വീഴുന്നത്.സമയം... വാക്കുകള്‍... സ്പര്‍ശനം... സമ്മാ നങ്ങള്‍... സാന്ത്വനം... ക്ഷമിക്കല്‍... തോല്‍ക്കല്‍... മറക്കല്‍... അനുകമ്പ... കരുതല്‍... സര്‍പ്രൈസ്... കാത്തിരിക്കല്‍... ഇതെല്ലാം സ്നേഹത്തിന്‍റെ keywords ആണ്.
ഒരാളെ നേടുക എന്നത് മാത്രമല്ല നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതുമുണ്ട് അതില്‍. ചിട്ടിക്കുടിശിക വരുത്തിയവനെ ഇടപാടില്‍ നിന്നും പുറത്താക്കു ന്നതു പോലെ ഒരു ലാഭ-നഷ്ട ഇടപാടല്ല അത്.
അങ്ങോട്ടു കൊടുത്തതിന്‍റെ കണക്കു പുസ്ത കം സൂക്ഷിക്കുകയും ഇങ്ങോട്ട് കിട്ടാത്തതിന്‍റെ വിലാപകാവ്യം രചിക്കുകയും ചെയ്യുന്നിടത്ത് സ്നേഹമില്ല.
ഒരിക്കല്‍ വായിച്ചു - റിലേഷന്‍ഷിപ്പ് ഒരു ബോക്സ് പോലെയാണ്. നിങ്ങള്‍ നിക്ഷേപിക്കുന്നതു മാത്രമേ അതിലുണ്ടാകൂ. അതു മാത്രമേ എടുക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളൂ. പലരും തങ്ങള്‍ നിക്ഷേപിക്കാത്തവയാണ് ഈ പെട്ടിയില്‍ തിരയു ന്നതും, കിട്ടാതെ ഒടുക്കം നിരാശരാകുന്നതും.
സ്നേഹം യഥാര്‍ത്ഥമെങ്കില്‍, അതൊരിക്കലും രഹസ്യങ്ങള്‍ സൂക്ഷിക്കുകയില്ല. സ്വന്തം ബലഹീന തകളും, ഇടര്‍ച്ചകളും, നിരാശകളും, തോല്‍വികളും, സങ്കടങ്ങളും, സന്തോഷങ്ങളും ഏറ്റുപറയാന്‍ സ്നേഹിക്കുന്ന ഹൃദയത്തോളം നല്ല ഒരു കുമ്പസാരക്കൂട് വേറെയില്ല.
കരുത്തും, കഴിവും, സൗന്ദര്യവും മാത്രമാണ് സ്നേഹത്തിലേക്ക് ആകര്‍ഷിച്ചതെങ്കില്‍, അവയി ല്ലാതായാല്‍ സ്നേഹവും ഇല്ലാതാകുമോ എന്ന ചോദ്യം പ്രസക്തമാണ്. നേരില്‍ കാണാത്തപ്പോഴും സ്നേഹത്തിന്‍റെ അളവു കുറയാതെ കാക്കുന്നുണ്ടോ എന്നതും പ്രധാനമായ ചോദ്യം തന്നെ.
സ്നേഹിക്കാന്‍ മാത്രമല്ല, സ്നേഹം തിരിച്ച റിയാനും, സ്നേഹം സ്വീകരിക്കാനും കൂടി സിദ്ധി നേടണം. നമുക്കു ലഭിക്കുന്നവയെ നാം വ്യാഖ്യാനി ച്ചെടുക്കുമ്പോഴാണ് സ്നേഹമാകുന്നത്.
സ്വയം നഷ്ടപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ് സ്നേഹം. അതില്‍ വിലാപഗാനങ്ങള്‍ക്കു പ്രസക്തി യില്ല. സ്നേഹത്തില്‍ ആവര്‍ത്തനവും വിരസതയുമില്ല.
വിഷാദം, നിര ാശ, കോപം, അലസത തുടങ്ങിയ മുള്ളുകള്‍ അടര്‍ന്ന് മിനുത്തതും ബലമുള്ളതുമായ ഊന്നുവടിയായി നമ്മെത്തന്നെ രൂപാന്തരപ്പെടു ത്തുന്ന പ്രക്രിയ കൂടിയാണ് സ്നേഹം. അവയെല്ലാം നീ സ്വീകരിച്ചേ തീരൂ എന്ന് അടിച്ചേല്‍പ്പിക്കുന്നതല്ല.സ്നേഹത്തിന്‍റെ മോട്ടീവ് സ്നേഹം തന്നെയാണ്. പണത്തിലേക്കോ പദവിയിലേക്കോ ആസക്തി ശമനത്തിലേക്കോ ഉള്ള കുറുക്കു വഴിയല്ല അത്.
പവിത്രമായ ഒരു പ്രാര്‍ത്ഥനാ മന്ത്രം പോലെയാണത്. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന മന്ത്രോച്ചാരണം എത്ര കാതങ്ങള്‍ക്കും കടലുകള്‍ക്കുമപ്പുറമാണെങ്കിലും മറ്റെയാളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും.
അങ്ങനെ സ്നേഹിച്ചിട്ടുണ്ടോ?
Featured Posts
Recent Posts
bottom of page