top of page

കേരളത്തിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം തുടരുകയും ഭാവിയില്‍ അതിന്‍റെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് പ്രോത്സാ ഹിപ്പിക്കേണ്ടതു വളരെ പ്രധാനമാണ്.
രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള സംസ്ഥാനം ഏതാണെന്ന് ആരെ ങ്കിലും ചോദിച്ചാല്‍ ഉത്തരം നമ്മുടെ സംസ്ഥാനം- കേരളം എന്നാ ണ്. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാന്‍ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം. ഓര്‍ക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരു ടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്. ഒരു കോണില്‍ നമ്മള്‍ ആരോഗ്യ പരിപാലന മേഖ ലയില്‍, കുതിച്ചുയരുകയാണ്, എന്നാല്‍ മറ്റൊരു കോണില്‍ പല അനാവശ്യ ഘടകങ്ങളും വളര്‍ച്ച യുടെ വേഗതയെ നശിപ്പിക്കുന്നു.
ഈയിടെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍ മാര്‍ നടത്തിയ പണിമുടക്ക് ഓരോ ഡോക്ടര്‍മാ രുടെയും ജീവിതത്തില്‍ ശരിക്കും വേദനിപ്പിക്കുന്ന സംഭവമാണ്. വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ എല്ലാ ശ്രമങ്ങളും നടത്തണം.. എന്നാല്‍ മാധ്യമ ങ്ങളുടെയു ം രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങ ളുടെയും നിരന്തര വിചാരണ, ശാരീരികമായ ആക്ര മണങ്ങള്‍ എന്നിവ സ്ഥിരമായ സംഭവങ്ങളായി മാറുന്നത് ഈ കഠിനമായ നടപടിയെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി. തീര്‍ച്ചയായും ഇത് സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാന ത്തിന്‍റെ വളര്‍ച്ചയ്ക്ക് നല്ലതല്ല. .
കുട്ടികളുടെ പരാജയത്തിന്, അധ്യാപക നെയോ പ്രധാനാധ്യാപകനെയോ മര്‍ദിക്കുകയും സ്കൂള്‍ നശിപ്പിക്കുകയും ചെയ്യാറില്ലല്ലോ അല്ലെ ങ്കില്‍ ഒരു കേസ് പരാജയപ്പെട്ടതിന് അഭിഭാഷക നെയോ ജഡ്ജിയെയോ മര്‍ദിക്കുകയും കോടതി നശിപ്പിക്കുകയും ചെയ്താല്‍, ആ സാഹചര്യത്തെ നമ്മള്‍ എങ്ങനെ കാണും?
മനുഷ്യജീവനാണ് ഏറ്റവും വിലയേറിയത്, അതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴില്‍ പ്രയാസമേറിയതാണ്. ഇന്ത്യ യിലെ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഫലങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞത് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാ ധ്വാനം കൊണ്ടാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളീയര്‍ ഇത് മനസ്സിലാക്കുന്നില്ല. രോഗികളെ കൈകാര്യം ചെയ്യുന്നത് ഉയര്‍ന്ന അപകടസാധ്യത യുള്ള ജോലിയാണ്. ഫലങ്ങള്‍ എല്ലായ്പ്പോഴും അനുകൂലമായിരിക്കില്ല. ഡോക്ടര്‍മാര്‍ രോഗികളെ മനഃപൂര്‍വം കൊല്ലാറില്ല, എന്നാല്‍ പലരും ഉന്ന യിക്കുന്ന ആരോപണം വളരെ സങ്കടകരമാണ്.
അവരുടെ നിയന്ത ്രണത്തിന് അതീതമായ കാര ണങ്ങളാല്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി ആക്ര മിക്കപ്പെടുകയാണെങ്കില്‍, ഭാവിയില്‍ 'പ്രതിരോധ വൈദ്യശാസ്ത്രം' (Defensive Medicine) ആരോഗ്യ രംഗത്തെ ഭരിക്കും.
അതിന്‍റെ ഫലങ്ങള്‍
1. അപകടസാധ്യത കുറവുള്ള കേസുകള്‍ മാത്രമേ ആശുപത്രികള്‍ കൈകാര്യം ചെയ്യുക യുള്ളൂ. ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളെ മിക്ക ആശുപത്രികളും നിരസിക്കുകയും തല്‍ഫലമായി, ശരിയായ ചികിത്സ ലഭിക്കാതെ അവര്‍ മരിക്കാന്‍ ഇടയാകുകയും ചെയ്യും. ആക്രമ ണങ്ങളെ ഭയന്ന് ഒരു ആശുപത്രിയും ഉയര്‍ന്ന അപ കടസാധ്യതയുള്ള കേസുകള്‍ രക്ഷിക്കാന്‍ അധിക പരിശ്രമം നടത്തില്ല. .
2.ആശുപത്രികളിലെ കനത്ത സുരക്ഷയും പരി മിതമായ പ്രവേശനവും കാരണം രോഗിയുടെ ബന്ധുക്കളുമായും രോഗിയുമായും ആരോഗ്യപ്രവര്‍ ത്തകരുമായും ആശയവിനിമയം കുറയും.സാങ്കേതി കവിദ്യയുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഓണ്‍ ലൈന്‍ വീഡിയോ കോളുകളിലൂടെ രോഗിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ തുടങ്ങും.
3. ചട്ടം അനുസരിച്ച്, രോഗിയുടെ ബന്ധുവുമായി വ്യക്തിപരമായ കോളുകള്‍ വഴിയുള്ള ഒരു ആശയ വിനിമ യവും ഡോക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗികമായി ആശുപത്രി മുഖേന നടത്തുകയും അവ റെക്കോ ര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.
4. ആരോഗ്യ പരിപാലന സമ്പ്രദായം ശരിക്കും അനാകര്‍ഷകമായി മാറുകയും യുവതലമുറ തങ്ങളുടെ അവസാന ഓപ്ഷനായി ആരോഗ്യ സംര ക്ഷണ തൊഴില്‍ കാണാന്‍ തുടങ്ങുകയും ചെയ്യും. ഇത് നമ്മള്‍ ഇപ്പോള്‍ ആസ്വദിക്കുന്ന ആരോഗ്യ പരി രക്ഷയുടെ നിലവാരം തീര്‍ത്തും കുറയ്ക്കും. ഗുരു തരമായ രോഗങ്ങളുടെ മെച്ചപ്പെട്ട പരിചരണത്തി നായി മിക്ക കേരളീയരും സംസ്ഥാനം / രാജ്യം വിടേണ്ടി വരും.
5. ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ അത്യന്താപേക്ഷിതമായ 'ആരോഗ്യ പരിപാലനത്തിലെ മാനുഷിക സ്പര്‍ശം' ഗണ്യമായി കുറയും.
നാമെല്ലാവരും കേരളത്തിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയില്‍ അതിന്‍റെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിന് ആരോഗ്യ പ്രവര്‍ത്തകരോടുള്ള എല്ലാ ആളുകളുടെയും സ്നേഹവും ആദരവും വളരെ പ്രധാനമാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും സാധ്യമായ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. തീവ്രമായ അര്‍പ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഏറ്റവും ഉത്തരവാദിത്തമുള്ള ജോലികളിലൊന്നാണ് ആരോഗ്യമേഖല. അത് ആകര്‍ഷകമാക്കുന്നില്ലെങ്കില്‍ ഉയര്‍ന്ന കഴിവുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ കരിയര്‍ ഓപ്ഷനായി അത് തിരഞ്ഞെടുക്കില്ലെന്നും ഓര്‍ക്കാം.
കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം ഉള്ളതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികള്‍, ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് പോലും, ആരോഗ്യ സംരക്ഷണം തേടി നമ്മുടെ സംസ്ഥാനം സന്ദര്‍ശിക്കുന്നു. കേരളത്തില്‍ മിക്കവാറും എല്ലാത്തരം അസുഖങ്ങളും ലോക നിലവാരത്തിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലും ചികിത്സിക്കാം.
നമ്മള്‍ ഇപ്പോള്‍ ആസ്വദിക്കുന്ന ഉയര്‍ന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണം മനസിലാക്കിയില്ലെങ്കില്‍, ഡോക്ടര്‍മാരെ ദുരുപയോഗം ചെയ്യുകയും ആശുപത്രികള്‍ നശിപ്പിക്കുകയും ചെയ്താല്‍, ഉടന്‍ തന്നെ ആരോഗ്യ പരിപാലന സംവിധാനം തകരും. ഉയര്‍ന്ന അപകടസാധ്യതയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങള്‍ / രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരാകും. കൂടാതെ ചികില്‍സച്ചെലവും പലമടങ്ങ് വര്‍ദ്ധിക്കും.
വൈദ്യശാസ്ത്രപരമായ അനാസ്ഥയുണ്ടെന്ന് ആരോപണമുണ്ടെങ്കില്‍ അത് നിയമപരമായി മാത്രമേ കൈകാര്യം ചെയ്യാവൂ. അതാണ് പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷണം. അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് ശരിയായ സംവിധാനം ഉണ്ട്. സാ ഹചര്യങ്ങളോട് പ്രതികരിക്കാന്‍ അക്രമം ഉപയോഗിക്കുന്നത് തികച്ചും അപരിഷ്കൃതമായ സമീപനമാണ്, അത് കേരളത്തിന് നാണക്കേടുണ്ടാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംസ്ഥാനത്ത് ആളുകള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് ലോകം അറിയു മ്പോള്‍ അത് കേരളത്തിന് എത്രത്തോളം അപമാനകരമാണ്.
ദയവായി ആശുപത്രികളെയും ആരോഗ്യ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുക. ഞങ്ങളെ ശത്രുക്കളായി കാണരുത്. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമാണ്. നമുക്കൊരുമിച്ച് കേരളത്തെ മികച്ച ആരോഗ്യ സംരക്ഷണമുള്ള ഒരു നാടാക്കി മാറ്റാം.
ഡോ. അരുണ്‍ ഉമ്മന്‍
സീനിയര്‍ കണ്‍സള്‍ട്ടന്‍റ്
ന്യൂറോ സര്‍ജന്‍
ലേക്ഷോര്‍ ഹോസ്പിറ്റല്‍,
കൊച്ചി
Featured Posts
Recent Posts
bottom of page