top of page
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍

വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (Bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് വികസിപ്പിച്ച 14 ദിവസം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം (Mood Mapping) പന്ത്രണ്ടാം ദിനത്തിലാണ് നാമിപ്പോള്‍ വിഷാദത്തില്‍ നിന്നുള്ള മോചനത്തെക്കുറിച്ച് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നു. മനോനില( mood)യെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് നാം മുന്നേ കണ്ടു. ശാന്തവും ക്രിയാല്‍ മകവുമായ പുതിയ മനോനിലയിലേക്കുള്ള അഞ്ചു താക്കോലുകളാണ് ആ അഞ്ചു ഘടകങ്ങള്‍. ചുറ്റുപാട്, ശാരീരിക ആരോഗ്യം, ബന്ധങ്ങള്‍ എന്നീ മൂന്നു താക്കോലുകള്‍ ഉപയോഗിച്ച് പുതിയ മനോനിലയിലേക്കുള്ള വാതില്‍ എങ്ങിനെ തുറക്കാമെന്ന് കഴിഞ്ഞ ലക്കങ്ങളില്‍ നാം പഠിച്ചു. ഈ ലക്കത്തില്‍ പുതിയൊരു മനോനിലയിലേക്ക് മാറുന്നതിന് നമ്മുടെ 'അറിവി' നെ ഏതു രീതിയില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് പരിശോധിക്കുന്നു.
നമ്മുടെ അറിവ്: ശാന്തതയിലേക്കും കര്‍മ്മോല്‍സുകതയിലേക്കും തുറക്കുന്ന നാലാം താക്കോല്‍
നിരാശയില്‍ തളര്‍ന്നു കിടക്കുന്ന നമ്മുടെ ചിന്താഗതി നാം തന്നെ നിവര്‍ത്തിക്കുന്ന ഒരു പ്രവചനമായി മാറും. കാര്യങ്ങളാകെ മോശമാണെന്ന നിങ്ങളുടെ ചിന്ത തീര്‍ച്ചയായും യാഥാര്‍ത്ഥ്യമായി ഭവിക്കും അതിനുമപ്പുറം അത് ഒരു കൂട്ടം ഋണാല്‍മക,( നെഗറ്റീവ് ) ചിന്തകള്‍ക്കും ഋണാല്‍മക സംഭവങ്ങള്‍ക്കുമുള്ള തുടക്കമായിത്തീരും . അത് ആവര്‍ത്തിക്കുകയും ചെയ്യും. ചുരുക്കത്തില്‍ നിങ്ങളൊരു ദുരിത ചക്രത്തിലകപ്പെട്ട് കറങ്ങിക്കൊണ്ടിരിക്കും. അതില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല.
അതേ സമയം അതിന്‍റെ നേരേ വിപരീതാവസ്ഥയും ഇതുപോലെ തന്നെയാണ്. നിങ്ങള്‍ ധനാല്‍മകമായി (പോസിറ്റീവായി) ചിന്തിക്കുകയും തുടര്‍ച്ചയായി പൊസീറ്റീവ് ചിന്തകളില്‍ മുഴുകുകയും ചെയ്താല്‍ നിങ്ങളുടെ മനോനില (mood)യ്ക്കും ധനാല്‍മകമായ മാറ്റമുണ്ടാകും. ഒപ്പം നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ ജീവിതത്തെയും നോക്കി കാണുന്ന രീതിയും പൊസിറ്റീവാകും!
1 അവനവനോട് പോസിറ്റീവായി സംസാരിക്കുക
നിങ്ങള്‍ നിങ്ങളോട് എങ്ങിനെ സംസാരിക്കുന്നു എന്നത് വളരെ പ്രധാന കാര്യമാണ്. നിങ്ങള്‍ തളര്‍ന്നിരിക്കുന്ന അവസരം നിങ്ങളുടെ പിഴവുകള്‍ ഓര്‍മ്മിച്ചെടുക്കാനുള്ള അവസരമല്ല തന്നെ. സ്വയം കുറച്ചു കരുണ കാണിക്കുക. നിങ്ങള്‍ നിങ്ങളുടെ ഏറ്റവുമടുത്ത ആളോട് ഒരിക്കലും പറയില്ലാത്ത കടുത്ത കാര്യങ്ങള്‍ സ്വയം പറയാതെയിരിക്കുക. അതുകൊണ്, 'ഞാനൊരു കഴിവുകെട്ടവനാണ്' എന്ന് ഒരിക്കലും പറയാതെയിരിക്കുക. പകരം 'എല്ലാമൊന്നും ശരിയായി ചെയ്യാന്‍ എനിക്ക് പറ്റിയില്ല . പക്ഷേ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തു. ചിലപ്പോഴൊക്കെ പറ്റുന്നതിനേക്കാള്‍' എന്നു പറയാം. 'ഞാനൊരു മരമണ്ടനാണ്' എന്നു പറയാതിരിക്കുക. 'പഠിത്തത്തിലൊന്നും ഞാനത്ര കേമനല്ലെന്നത് ശരിയാ , പക്ഷേ എനിക്ക് സാമാന്യ ബുദ്ധിയൊക്കെയുണ്ട്. ഏതു സാഹചര്യത്തെയും നേരിടാന്‍ എനിക്ക് കഴിയും' എന്നതാവണം പകരം സ്വയം ഓര്‍മ്മിപ്പിക്കേണ്ട രീതി. മറ്റുള്ളവര്‍ നമുക്ക് നല്‍കുന്ന മര്യാദ നാം സ്വയം അര്‍ഹിക്കുന്നില്ലെന്ന് തോന്നുക സ്വാഭാവികമാണ്. നാം നമ്മുടെ മേല്‍ ചൊരിയുന്ന അതിനിശിത വിമര്‍ശനങ്ങള്‍ നമുക്ക് വേണ്ടപെട്ട ഒരാളുടെ നേരേയാണെങ്കില്‍ അവര്‍ക്കുണ്ടാകുന്ന അവസ്ഥയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. ' ഭയാനകം' എന്നേ മിക്കപ്പോഴും ആ അവസ്ഥയെ വിശേഷിപ്പിക്കാനാകൂ എന്ന് നമുക്ക് മനസിലാകും. അപ്പോൾ നാം നമ്മോട് സംസാരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ മാനസികാവസ്ഥയ്ക്കു കാരണമാകുമെന്ന് വ്യക്തമല്ലേ? ഇതൊരു വെളിപാടാണ്. സ്വയം പൊസിറ്റീവായി വിലയിരുത്തുക പൊസിറ്റീവായി ജീവിക്കുക.
2 ചികില്‍സ
വിഷാദ ചിന്ത എന്നത് നാം നമ്മെ പരാജയമായി കാണുന്ന, ലോകത്തെ നമ്മുടെ ശത്രുവായി കാണുന്ന, നമ്മുടെ ഭാവി ഇരുണ്ടതായി കാണുന്ന ഒരു മാനസികാവസ്ഥയാണ്. ഈ ചിന്താഗതി മാറ്റുന്നതിന് Cognitive behavioral therapy ഉപകാരപ്പെട്ടേക്കാം. ഋണാല്‍മക ചിന്തകളെ നേരിടുന്നതിന്, അനാരോഗ്യകരമായ മാനസിക പ്രവണതകളെ ഒഴിവാക്കുന്നതിന് ഈ ചികില്‍സാ രീതിക്ക് കഴിയും
3 'മന്ത്രം'
വിഷാദാത്മക മനോനിലയില്‍ സ്വയം സംസാരിക്കാന്‍ തക്ക മാനസിക ഊര്‍ജമൊന്നും നമുക്ക് ' ഉണ്ടായെന്ന് വരില്ല. പക്ഷേ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ ചില പൊടിക്കൈകള്‍ കരുതി വയ്ക്കുന്നത് നല്ലതാണ്. നമുക്കവയെ 'മന്ത്ര' ങ്ങള്‍ എന്നു പറയാം. നിങ്ങള്‍ക്ക് നിങ്ങളോട് ആവര്‍ത്തിച്ച് പറയാവുന്നതാണ് ആ മന്ത്രങ്ങള്‍ . അതു നിങ്ങള്‍ക്ക് ഊർജ്ജം പകർന്നു നല്കും.ഉദാഹരണത്തിന് "ഓരോ ദിവസവും മികച്ചതാണ", ഇതും കടന്നുപോകും "ഞാന്‍ മറികടക്കും", തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക. നിങ്ങള്‍ക്ക് സ്വയം വിശ്വാസം തോന്നുന്ന പ്രയോഗങ്ങള്‍ സ്വയം രൂപപ്പെടുത്തുക. ആതുരാലയത്തിലായിരുന്നപ്പോള്‍ എനിക്കേറ്റം താങ്ങായ മന്ത്രം "വെളിച്ചത്തെ ഓര്‍ക്കുക" എന്നതായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം ഞാന്‍ കണ്ട ദീപ്തമായ പുലരിയെ അതെന്നെ ഓര്‍മ്മിപ്പിച്ചു. അതിനു ശേഷം രണ്ടു മാസത്തിനു ശേഷമാണ് പുറത്തിറങ്ങി അസ്തമയ സൂര്യനെ കാണാന്‍ എനിക്ക് അനുവാദം ലഭിച്ചത്.
മന്ത്രങ്ങള്‍ ദിവസം മുഴുവന്‍ തുടര്‍ച്ചയായി ഉപയോഗിക്കുക. അത് നിങ്ങളെ നിങ്ങളുടെ ഈ വിഷാദം താല്‍ക്കാലികമാണെന്ന് ബോധ്യപ്പെടുത്തും. ഇത് യാഥാര്‍ത്ഥ്യമല്ല. നിങ്ങള്‍ അനുഭവിക്കുന്നത് നിങ്ങളുടെ ഇപ്പോഴത്തെ മനോനിലയുടെ പ്രതിഫലനം മാത്രമാണ്. സഹായകമെന്ന് കണ്ടെത്തിയ കുറെ മന്ത്രങ്ങള്‍ എഴുതി വയ്ക്കുന്നതും നല്ലതാണ്. ഓരോ ദിവസവും ഒന്നോ രണ്ടോ മന്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ദിവസം മുഴുവന്‍ ആവര്‍ത്തിക്കുക.
4 അഭിനന്ദിക്കുക
വിഷാദാവസ്ഥയില്‍ സംസാരിക്കാ ന് വിഷയം കണ്ടെത്തുക വിഷമമാണ്. സംഭാഷണം തുടങ്ങാന്‍ ഒന്നും കാണുന്നില്ലെങ്കില്‍ അടുത്തിരിക്കുന്ന ആളെക്കുറിച്ച് കൊള്ളാവുന്ന എന്തെങ്കിലും പറയുക. അഭിനന്ദനം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. നിങ്ങള്‍ ഉണ്ടാക്കിയ ആ ധനാല്‍മക ഊര്‍ജം- പോസിറ്റീവ് എനര്‍ജി- നിങ്ങളെ തന്നെ സഹായിക്കും.
5 പ്രചോദനാത്മകമായ എന്തെങ്കിലും വായി ക്കുക
വിഷാദാവസ്ഥയില്‍ ഒരു വരി വായിക്കുക തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ പ്രചോദനാത്മക -മായ ചെറിയ ഉദ്ധരണികള്‍ വായിക്കാന്‍ കഴിഞ്ഞേക്കും. അത് നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ഉണര്‍വ് നല്‍കും.
(തുടരും)
Featured Posts
bottom of page