top of page
ഇരുട്ടില്‍ വന്നിരിക്കുന്നു ഞാന്‍
പൂച്ചയെ കാണുവാനായ്
തിളങ്ങുന്ന കണ്ണുകള്‍ ചാര്‍ത്തിയ
പൂച്ചയെ കാണുവാനായ്
പ്രാണഭയത്താലോടും ചുണ്ടെ
ലിയെക്കാണാനെന്തു രസം!
വെയില്‍ കായാനെത്തുന്നു ഞാന്‍
കാക്കയെ കാണുവാനായ്
കര്‍ക്കിടകത്തില്‍ ബലിച്ചോറുണ്ണും
കാക്കയെ കാണാനെന്തുരസം!
കടല്‍ത്തീരത്തെത്തി ഞാന്‍
പശ്ചിമാകാശച്ചരിവില്‍
പൊന്നശോകപ്പൂങ്കുല-
വാടിവീഴുന്നത് കാണുവാന്‍!
കായല്‍ക്കരയില്‍ കാറ്റുകൊള്ളുന്നു ഞാന്‍
തൊഴില്‍ശാലയില്‍ നിന്നെത്തു
മമ്ലത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍
കണ്ണുപൊത്തിക്കളിക്കുന്നത് കാണുവാന്‍
കുന്നിന ് ചരിവിലെത്തി ഞാന്‍
മേയും കാലികളെക്കാണുവാന്‍,
ഭൂമിതന്‍ മാറിടം കീറിപ്പൊളിക്കും
'മണ്ണ് മാന്തി'യെക്കണ്ടുഞാന്‍!
ഇരുട്ടില്‍ വന്നിരിക്കുന്നു ഞാന്‍
പൂച്ചയെ കാണുവാനായ്
പ്രാണഭയത്താലോടും ചുണ്ടെ-
ലിയെ കാണാനെന്ത് രസം!
Featured Posts
bottom of page