top of page

ഞാന്‍ കാത്തിരിക്കും.....
ഞാന്‍ സുരക്ഷിതയാണ്,
നിന്മിഴികള്‍ക്കുള്ളില്‍.
സന്തോഷവതിയാണ്,
നിന്‍റെ ഹൃദയത്തിനുള്ളില്‍.
പക്ഷെ, പ്രിയ വിപ്ലവമേ....
ഇവിടെ ഞാന്‍ തനിച്ചാണ്,
എന്‍റെ മുറിയില്‍.
നീ അവിടെ തനിച്ചല്ല?
ജയിലറയില്‍ കൂടെ സമരസഖാക്കള്‍.....
ഉണ്ടില്ലിനിയും.... ഉറങ്ങി ല്ല.
ഞാന്‍ ഇവിടെ...., നീ അവിടെ......
നീ ഉറക്കെ വിളിച്ച മുദ്രവാക്യം ഞാനും ഏറ്റുവിളിച്ചു.
നീ ചോദിച്ചതൊക്കെയും ഞാനും....
എന്നെ കേള്‍ക്കാതെ,
അറിയാതെ അവര്‍ നിന്നെ മാത്രം കൊണ്ടുപോയി.
ഇവിടെ ഞാന്‍ കാത്തിരി ക്കും....
നീ മോചിതനാവും വരെ....
നമ്മുടെ വിപ്ലവം ജയിക്കാനായി
ഇവിടെ നിന്നെ ഞാന്‍ കാത്തിരിക്കും....
ഒറ്റക്ക്
ബാല്യം ഒരോര്‍മ്മയാണ്.....
ഒരിക്കലും തിരികെ കിട്ടാത്ത
നന്മകളുടെ ബാക്കി.....
കൗമാരം,
യൗവ്വനത്തെ ഓവര്‍ലാപ്പു ചെയ്യുന്ന
കുഞ്ഞൊരു വൃത്തമാണ്...
ഭൂമി പോലെ
ഉരുണ്ടതെന്നും
പരന്നതെന്നും
പരക്കെ പ റഞ്ഞിരുന്ന ചില ഓര്‍മ്മകള്‍......!
നാളെ വാര്‍ദ്ധക്യം
ഒരൂന്നുവടിയായി വിരല്‍ പിടിക്കും...
ഒറ്റക്കാക്കും...
ഒറ്റക്ക്.....
പെണ്ണ്
ഭയമേതുമില്ലാതെ
എവിടെയും പോകുവാന്‍
ഇനി നിനക്കാകില്ല മകളേ.....
പെണ്ണാണ്.... പെണ്ണാണ്....
ഉള്ളും പുറവും പൊതിഞ്ഞു കെട്ടേണ്ടവള്‍ നീ....
അച്ഛനെയേട്ടനെ നൂല് കെട്ടിയകലത്തില്‍
മാറ്റി നിര്‍ത്തേണ്ടവള്‍ നീ....
വില്‍ക്കുവാന്‍ വയ്യ.....
വളര്‍ത്തണം മിടുക്കിയായ്....
നാടിന്‍റെ ശക്തിയായ് മാറണം നീ....
അമ്മ തന്നുള്ളിലെ പുകയുന്ന കനലിലെ
തീയായ് മാറണം നീ....
ഒരുനാള് പിറന്നിടും
എന്നെയും നിന്നെയും
പെണ്ണായ്
ഉശിരുള്ള
മനുഷ്യനായ് കാണുന്ന നാള്‍.....
സമര്‍പ്പണം
അഭയക്ക്...അരൂപക്ക്.... ധനലക്ഷ്മിക്ക്...ശാരിക്ക്... സൗമ്യക്ക്.. റജീനക്ക്.. സുകന്യദേവിക്ക്.....
വിലാസം
നിലാവാണ് മനസ്സില്‍...
നീല നിലാവ്....
തണുത്ത മുല്ലപ്പൂവാസനയുള്ള നിലാവ്....
മഴയാണ് കണ്ണുകളില്‍...
രാത്രിമഴ....
മുല്ലപ്പൂവിനെ നനച്ച രാത്രിമഴ...
ഇരുട്ടു പുരട്ടിയ വഴികളില്‍...
മഴയുടെ വിലാസം തിരിഞ്ഞ്...
ജനാലകള്‍ മലര്‍ക്കെ തുറക്കുന്നു....
Featured Posts
Recent Posts
bottom of page