top of page

"കാണപ്പെടുന്നവ കാണപ്പെടാത്തവയിൽ നിന്ന് ഉണ്ടായി" എന്നും മറ്റും ബൈബിൾ പലപ്പോഴും പലവിധത്തിൽ പറയുന്നുണ്ട്. വിശ്വാസത്തിന്റെ ഊന്നലത്രയും കാണപ്പെടാത്തവയിലാണ്. കാണപ്പെടുന്നവ അളക്കപ്പെടാവുന്നവയുമാണ് (quantifiable). അളക്കപ്പെടാനാവാത്തവ എന്ന അർത്ഥത്തിൽക്കൂടി ആവണം വേദഗ്രന്ഥങ്ങൾ 'കാണപ്പെടാത്തവ' എന്ന പ്രയോഗം ഉപയോഗിക്കുന്നത്.
ജീവിതത്തിൽ ഏറ്റവും മൂല്യവത്തായതൊക്കെയും അളക്കപ്പെടാ നാവാത്തത് ആണല്ലോ. പണവും വസ്തുവകകളും സ്ഥാനമാനങ്ങളും പദവിയും ഒക്കെ അളക്കപ്പെടാവുന്നവയാണ്. എന്നാൽ, അളക്കപ്പെടാൻ ആവാത്തവ: സ്നേഹം, കാരുണ്യം, വിശ്വാസം, സത്യസന്ധത, പ്രതിജ്ഞാബദ്ധത, പ്രത്യാശ, നിശ്ചയദാർഢ്യം, സകാരാത്മകത (positivity) എന്നിവയൊക്കെയല്ലേ? അളക്കപ്പെടാൻ ആവാത്തവ ഇല്ലെങ്കിൽ അളക്കപ്പെടാൻ ആവുന്നവ എത്രതന്നെ ഉണ്ടായിട്ടും എന്താണ് ഫലം?
ജീവിതത്തിന് അർത്ഥമോ മൂല്യമോ ഉണ്ടാവുന്നത് കാണപ്പെടാത്തതും അളക്കപ്പെടാനോ കണക്കാക്കപ്പെടാനോ ആവാത്തതുമായവ ഉണ്ടാകുമ്പോഴാണ്.
Featured Posts
Recent Posts
bottom of page