top of page

ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു

Mar 17, 2024

1 min read

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍

Illustration of Jesus carrying the cross

ഞാന്‍ ദരിദ്രനായിരുന്നു; മുന്‍തലമുറകളുടെ-

പാപമെന്നു നിങ്ങളുടെ നീതിശാസ്ത്രം!

എനിക്കു വിശന്നു; നിങ്ങളീണത്തിലെനിക്കായ്,

വര്‍ണക്കൊന്തമണികള്‍, ഭക്തിയിലെണ്ണിത്തീര്‍ത്തു...!

ഏകാന്തതയുടെ കല്‍പ്പടവുകളില്‍ ഞാനിരുന്നപ്പോള്‍

'ചാനല്‍ഭക്തിയുടെ' ദൃശ്യങ്ങളില്‍ നിങ്ങള്‍ ലയിച്ചു...!


ഞാന്‍ രോഗിയായിരുന്നു; 'കാര്യസാദ്ധ്യ' നൊവേനയ്ക്കായ്

'തീര്‍ത്ഥാടനകേന്ദ്ര'ത്തിലേക്ക് നിങ്ങള്‍ ധൃതിയില്‍ കടന്നുപോയി!

അരുമമകളുടെ മംഗല്യം പറയാന്‍ ഞാനെത്തിയപ്പോള്‍

വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനത്തിനു നിങ്ങള്‍ പറന്നുയര്‍ന്നു...!


വിശുദ്ധിയുടെ പടവുകളില്‍ നിങ്ങളിനിയും കയറുക;

ഇവിടെയീ മണ്ണിലെ കുരിശില്‍ ഞാനിനിയും കരേറാം...!

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍

0

0

Featured Posts

Recent Posts

bottom of page