top of page
2025-ല്‍ കത്തോലിക്കാ സഭ രക്ഷകനും ദൈവ വുമായ യേശുവിന്‍റെ ജനനത്തിന്‍റെ ജൂബിലി വര്‍ഷ മായി ആഘോഷിക്കുന്നു. ഈ ജൂബിലി പതിവു പോലെ കൃപയുടെയും അനുരഞ്ജനത്തിന്‍റെയും സമ്പന്നമായ പാരമ്പര്യത്തെ അനുസ്മരിക്കുന്നു. വിശ്വാസികള്‍ക്ക് ആത്മീയ നവീകരണത്തിന്‍റെയും ഗഹനവിചിന്തനത്തിന്‍റെയും ഒരസാധാരണ അവ സരമായി ഈ ജൂബിലി വര്‍ഷം മാറുന്നു. ദൈവവു മായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും സുവിശേഷത്തിന്‍റെ ആധികാരിക സന്ദേശം ഹൃദയ ത്തില്‍ സ്വീകരിക്കാനും ഈ വര്‍ഷം വിശ്വാസികളെ ക്ഷണിക്കുന്നു.
ജൂബിലി വര്‍ഷം 2025, മുന്‍ ജൂബിലി വര്‍ഷ ങ്ങളുടെ ആഘോഷങ്ങളുടെ തുടര്‍ച്ചയായി കാണ പ്പെടുന്നു. യേശുക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ട് സഹസ്രാബ്ദങ്ങള്‍ ആഘോഷിച്ച 2000-ലെ മഹാ ജൂബിലി വര്‍ഷത്തിന്‍റെ അനുബന്ധമായാണ് ഈ ആഘോഷങ്ങള്‍. ഈ ചരിത്രപരമായ പശ്ചാത്തലം, സഭയുടെ തുടര്‍ച്ചയായ വിശ്വാസയാത്രയെ ശക്തമായി ഉത്തേജിപ്പിക്കുകയും ഊന്നിപ്പറയു കയും ചെയ്യുന്നു. ചരിത്രത്തിലുടനീളം ക്രിസ്തു വിന്‍റെ മാനവ വീണ്ടെടുപ്പിന്‍റെ പ്രാധാന്യത്തെ ഓര്‍ ത്തു ചിന്തിക്കേണ്ടതിന്‍റെ അനുഗ്രഹീത സമയവു മാണിത്. യേശുവിന്‍റെ പീഡാസഹനം, മരണം, ഉത്ഥാനം വഴി മനുഷ്യര്‍ക്കു ലഭിച്ച വീണ്ടെടുപ്പിന്‍റെ 2000 വര്‍ഷം തികയുന്ന 2033-ലെ സുപ്രധാന വാര്‍ഷികത്തിലേക്കുള്ള ആഴമേറിയ തയ്യാറെടുപ്പു കൂടിയാണ് ഈ ജൂബിലി വര്‍ഷം.
പ്രത്യാശയുടെയും കരുണയുടെയും വര്‍ഷം
2025-ലെ ജൂബിലി വര്‍ഷത്തിന്‍റെ കേന്ദ്ര പ്രമേ യം ദൈവത്തിന്‍റെ കരുണയുടെയും അനുരഞ്ജ നത്തിന്‍റെയും ആഹ്വാനത്തെയായിരിക്കും ഊന്നി പ്രഘോഷിക്കുന്നത്. വിശുദ്ധ വര്‍ഷം, 'ദൈവത്തിന്‍റെ കരുണയുള്ള മുഖം' അനുഭവിക്കുന്നതിനുള്ള വിശ്വാ സികളുടെ പ്രിയ അവസരമായിരിക്കും എന്ന് ഫ്രാന്‍ സിസ് പാപ്പ വ്യക്തമാക്കി. ഈ പ്രമേയം ക്രിസ്തുമ തത്തിന്‍റെ അടിസ്ഥാന സന്ദേശവുമായി ആഴത്തില്‍ ഏകീകരിച്ചിരിക്കുന്നു.
ജൂബിലി വര്‍ഷം, എല്ലാ മനുഷ്യരെയും വിശുദ്ധ വാതിലിന്‍റെ ഉമ്മറപ്പടി കടന്ന് ദൈവത്തിന്‍റെ സ്നേ ഹവും കരുണയും അനുഭവിക്കുവാന്‍ ക്ഷണി ക്കുന്നു. ഈ വിശുദ്ധ വാതില്‍ ദൈവത്തിന്‍റെ ആവാ ഹത്തിന്‍റെ പ്രതീകമാണെന്നു പ്രത്യക്ഷമാക്കുന്നു. ആത്മീയ നവീകരണത്തിനും പ്രത്യാശയ്ക്കും കര്‍ത്താവിന്‍റെ കരുണ നിതാന്തമായ സഹായമാണ്.
ഇന്നത്തെ ലോകം അനേകം വെല്ലുവിളികള്‍ നേരിടുന്നിടത്ത്, അര്‍ത്ഥവും ബന്ധവും തേടുന്നവര്‍ ക്കായി ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കാനുള്ള ഈ ആഹ്വാനം പ്രത്യേക പ്രസക്തി നിറഞ്ഞതാണ്. ഈ പ്രമേയം സുവിശേഷത്തിന്‍റെ ആഴമുള്ള സന്ദേ ശവുമായി മികച്ച സംവാദം പുലര്‍ത്തുകയും ദൈവ സ്നേഹത്തിന്‍റെ പരിവര്‍ത്തനശക്തിയെ ശക്തമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
പ്രധാനപ്പെട്ട ആഘോഷങ്ങള്‍
ജൂബിലി വര്‍ഷത്തില്‍ വിശ്വാസികളെ പൂര്‍ണ മായും ഉള്‍പ്പെടുത്തി, സമൂഹത്തിന്‍റെ ദാനധര്‍മ്മ മനോഭാവം വളര്‍ത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആരാധനാക്രമങ്ങളും, അജപാലനപരവും സാംസ്കാരികവുമായി പരിപാടികളും നടപ്പിലാക്കും. ഈ പരിപാടികള്‍, റോമില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രാദേശിക ഇടവകകളി ലേക്കും സമൂഹങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ജൂബിലിയുടെ ആത്മീയ ഫലങ്ങള്‍ക്കു വേണ്ടിയുള്ള ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പി ക്കലാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
സെന്‍റ് പീറ്റേഴ്സ് ബസിലിക്ക ഉള്‍ പ്പെടെ യുള്ള പ്രധാന ബസിലിക്കകളില്‍ വിശുദ്ധ വാതിലുകള്‍ തുറക്കുന്നത് ഈ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായി രിക്കും. ഈ പ്രവൃത്തി, ദൈവവുമാ യുള്ള ആഴത്തിലുള്ള ബന്ധത്തില്‍ ഏര്‍പ്പെ ടാനും, ജൂബിലിയുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ അനുഭവിക്കാനുമുള്ള ക്ഷണത്തെ പ്രതീകപ്പെടുത്തുന്നു.
ജൂബിലിയുടെ ആത്മീയ യാത്രയില്‍ വിശ്വാസികളുടെ പങ്കാളിത്തം പ്രോത്സാ ഹിപ്പിക്കുന്നതിന്, പ്രത്യേക കുര്‍ബാന കളും, പ്രാര്‍ത്ഥനകളും, ആചാരണാനുഷ്ടാ നങ്ങളും സംഘടിപ്പിക്കും. ജൂബിലി വര്‍ഷ ത്തില്‍ തീര്‍ത്ഥാടനങ്ങള്‍ക്ക് ഒരു നിര്‍ണാ യകമായ പങ്ക് ഉണ്ട് വിശ്വാസികളെ വിശു ദ്ധ സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും അതിന്‍റെ ഭാഗമാണ്.
വിശുദ്ധിയിലും സാക്ഷ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ജൂബിലി വര്‍ഷം, വിശുദ്ധിയിലേക്കുള്ള മനുഷ്യ ന്‍റെ വിളിയുടെയും, സമകാലിക സമൂഹത്തില്‍ വിശ്വാസത്തിന്‍റെ സാക്ഷിയായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാവും. വിശ്വാ സികള്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ചും വിളിയെ ക്കുറിച്ചും ചിന്തിക്കുന്നതിനും ക്രിസ്തുവിന്‍റെ സ്നേ ഹവും പ്രബോധനങ്ങളും ദൈനംദിന ജീവിതത്തില്‍ പകര്‍ത്തുന്നതിനും വിശ്വാസ ജീവിതം ജീവിക്കു ന്നതിനും അവസരം ഒരുക്കുകയാണ് ജൂബിലി വര്‍ ഷത്തിന്‍റെ ലക്ഷ്യം. ലോകത്തില്‍ ആധികാരികവും ഊര്‍ജസ്വലവുമായ ക്രിസ്തീയ സാക്ഷ്യം വളര്‍ത്തി യെടുക്കുന്നതിന് അനിവാര്യമായ വിശുദ്ധിയിലേ ക്കുള്ള ആഹ്വാനമാണത്.
ചുരുക്കത്തില്‍, 2025-ലെ ജൂബിലി വര്‍ഷം, കത്തോലിക്കാ സഭയിലെ ഒരു സുപ്രധാന നിമിഷ മാണ്. ദൈവ കരുണയുടെ ആഴത്തിലുള്ള അനുഭവ ത്തിലേക്ക് വിശ്വാസികളെ ക്ഷണിക്കുകയും, വിശു ദ്ധിയോടുള്ള അവരുടെ പ്രതിബദ്ധത പുതുക്കു കയും ചെയ്യുന്നു. 2033-ലെ മാനവ വീണ്ടെടുപ്പിന്‍റെ സുപ്രധാന വാര്‍ഷികത്തോടനുബന്ധിച്ച് സഭയുടെ ജീവിതത്തില്‍ ഓരോ വിശ്വാസിയുടെയും സജീവ മായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഈ വര്‍ഷം, അതിനുള്ള നിര്‍ണായക ദിശാബോധം നല്‍കുകയും ചെയ്യുന്നു.
Featured Posts
bottom of page