top of page

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

Dec 1, 2013

1 min read

Assisi Magazine
Madhav Gadgil

ഭൂമിയുടെ ഉപയോഗം

  • പശ്ചിമഘട്ടത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകളും പുതിയ ഹില്‍സ്റ്റേഷനുകളും പാടില്ല.

  • പൊതുഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാറ്റരുത്.

  • വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുംവേണ്ടി മാറ്റരുത്.

  • നിലവിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്ര പരിസ്ഥിതിവകുപ്പിന്‍റെ നിയമമനുസരിക്കണം.

  • റോഡുകള്‍ മുതലായ അടിസ്ഥാന വികസനപദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാതപത്രിക നിര്‍ബന്ധം.


കെട്ടിടനിയമങ്ങള്‍

  • സിമന്‍റ്, കമ്പി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഹരിതഹര്‍മ്യനിയമങ്ങള്‍ ഉണ്ടാവണം.

  • മഴവെള്ളക്കൊയ്ത്ത്, പാരമ്പര്യേതര ഊര്‍ജോപയോഗം എന്നിവ നടത്തണം.


മാലിന്യസംസ്കരണം

  • സോണ്‍ ഒന്നിലും രണ്ടിലും അപകടകാരികളും വിഷമയമായതും ആയ മാലിന്യങ്ങളുടെ സംസ്കരണസംവിധാനം പാടില്ല.


വ്യവസായങ്ങള്‍


  • സോണ്‍ ഒന്നിലും രണ്ടിലും മാരക വിഷവസ്തുക്കള്‍ ഉണ്ടാകാനിടയുള്ള വ്യവസായ യൂണിറ്റുകള്‍ക്ക് നിരോധനം. നിലവിലുള്ളവ 2016 നകം മാലിന്യമുക്തമാക്കണം.


ഖനനം

  • പുതിയ ലൈസന്‍സ് നല്‍കി നിലവിലുള്ള ഖനികള്‍ അഞ്ചുവര്‍ഷത്തിനകം നിര്‍ത്തണം. അനധികൃത ഖനനം ഉടന്‍ നിരോധിക്കണം.

  • പാറപൊട്ടിക്കല്‍, മണല്‍വാരല്‍ എന്നിവ സോണ്‍ ഒന്നില്‍ പുതുതായി അനുവദിക്കില്ല. നിലവിലുള്ളത് പരിസ്ഥിതി ആഘാത പഠനത്തിന് വിധേയം.


ഗതാഗതം

  • സോണ്‍ ഒന്നിലും രണ്ടിലും പുതിയ റോഡുകള്‍, റെയിലുകള്‍, എക്സ്പ്രസ്സ് ഹൈവേ എന്നിവ അനുവദിക്കില്ല.


ഊര്‍ജജം

  • സൗരോര്‍ജം പ്രോത്സാഹിപ്പിക്കുക. വികേന്ദ്രീകൃത വിതരണം നടപ്പാക്കുക.

  • സോണ്‍ ഒന്ന്, രണ്ട് എന്നിവയില്‍ വന്‍കിട അണക്കെട്ടുകള്‍ അനുവദിക്കില്ല. മൂന്ന് മീറ്ററില്‍ കൂടുതല്‍ ഉയരമില്ലാത്ത തടയണകള്‍ വഴി ഒഴുകുന്ന പുഴയില്‍ നിന്ന് ഊര്‍ജമെടുക്കുന്നപദ്ധതികള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കാം.

  • സോണ്‍ ഒന്നിലും രണ്ടിലും പുതിയ താപനിലയങ്ങള്‍, വലിയ കാറ്റാടി പദ്ധതികള്‍ എന്നിവ അനുവദിക്കില്ല.

  • സോണ്‍ മൂന്നില്‍ വലിയ വൈദ്യുതപദ്ധതികള്‍ നിയന്ത്രണവിധേയമായി ആവാം. നിലവിലുള്ള അണക്കെട്ടുകള്‍ തുടരാം.

  • നദികള്‍ തിരിച്ചുവിടുന്നത് പാടില്ല. കല്പിതായുസ്സ് കഴിഞ്ഞവയും കാര്യക്ഷമമകാത്തവയുമായ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനരഹിതമാക്കണം.

  • സോണ്‍ രണ്ടില്‍ 15 മീറ്ററിലധികം ഉയരമുള്ള അണക്കെട്ടുകള്‍ പാടില്ല.


കാര്‍ഷിക മേഖലയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും മാറ്റരുത്.

  • ജനിതക മാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യരുത്.

  • പൂര്‍ണ്ണമായും ജൈവകൃഷിയിലേക്കു മാറണം. ഇതിന് ആവശ്യമായ നഷ്ടപരിഹാരവും എല്ലാത്തരത്തിലുമുള്ള പിന്തുണയും കര്‍ഷകര്‍ക്ക് നല്കണം.

  • യൂക്കാലിപ്സ് പോലുള്ള വിദേശമരങ്ങളുടെ വ്യാപനവും ഏകവിള കൃഷിയും തടയണം.

  • എന്‍ഡോ സള്‍ഫാന്‍ പോലുള്ള കീടനാശിനികളുടെ ഉപയോഗം തടയണം.

  • പരമ്പരാഗത വിത്തിനങ്ങളും കന്നുകാലി ഇനങ്ങളും നിലനിര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രത്യേക സഹായം.

  • കാലിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കണം. രണ്ടുപശുക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ബയോഗ്യാസ് പ്ലാന്‍റ് നല്കണം.

Featured Posts

Recent Posts

bottom of page