

മലയാളത്തിലെ ഒരു സാഹിത്യമാസികയില്‍ പണ്ട് അങ്ങനെയൊരു മത്സരമുണ്ടായിരുന്നു. ഏതെങ്കിലും ഒരു കവിയുടെ രണ്ടു വരി -മുമ്പെങ്ങും പ്രസിദ്ധീക രിച്ചിട്ടില്ലാത്തത്- ഇടുക. എന്നിട്ട് അതാരുടെ വരികളാണെന്ന് വായനക്കാര്‍ നിര്‍ണയിക്കുക. ആവശ്യത്തിലേറെ ശരിയുത്തരങ്ങളില്‍നിന്ന് വിജയിയെ നറുക്കിട്ട് കണ്ടെത്തേണ്ടിയിരുന്നു. ഗുണപാഠം അതാണ്; ഒരു രണ്ടു വരി കവിതയില്‍ പ്പോലും ആരുടെ എന്നു പിടുത്തം കിട്ടുന്ന ഒരു മുദ്രയുണ്ട്. ഏതൊക്കെ പദങ്ങളാണ് ഒരു കവി കൂടുതലായി ഉപയോഗിക്കുന്നതെന്ന് കേവലവായന ക്കാരനു പോലും ധാരണയുണ്ടാവുന്നു.
ഓര്‍ക്കുന്നുണ്ട്, ഒരുകാലത്ത് സ്കൂള്‍ സാഹിത്യസമാജങ്ങളില്‍ ഒരേ കവിത പല കവികളുടെ ഫ്ളേവറില്‍ അവതരിപ്പിക്കുന്ന ഒരിനം.
ദൈവരാജ്യമെന്നൊരു ന്യൂക്ലിയസ്സിനു ചുറ്റുമായിരുന്നു അവന്‍റെ ചിന്തയുടെയും വാക്കിന്‍റെയും ഇടപെടലിന്‍റെയും ഭ്രമണപഥങ്ങള്‍. വയലില്‍ വിതയ്ക്കുന്ന കര്‍ഷകനും വലയെറിയുന്ന മുക്കുവനും അപ്പത്തിനുവേണ്ടി മാവുകുഴയ്ക്കുന്ന സ്ത്രീയും എല്ലാംതന്നെ അവനെ ഓര്‍മ്മിപ്പിച്ചത് ദൈവരാജ്യത്തെക്കുറിച്ചായിരുന്നു.ആ ദൃശ്യലോകത്തിന്‍റെ അവകാശിയായിട്ടാണ് അവിടുന്ന് നമുക്കിടയിലൂടെ സഞ്ചരിച്ചത്
'നെഞ്ചത്തൊ രു പന്തംകുത്തി നില്‍പ്പൂ കാട്ടാളന്‍' എന്ന കടമ്മനിട്ടയുടെ വരി ഒ. എന്‍. വി.യിലേക്കെത്തു മ്പോള്‍ 'നെഞ്ചത്തൊരു പന്തം കുത്തി നില്‍പ്പൂ കാട്ടാളന്‍, സഖീ നില്‍പ്പൂ കാട്ടാളന്‍' എന്ന് അതിഗൂഢ സുസ്മിതമാകുന്നു. ('ആരു കുത്തിയാ രാത്രിയില്‍, പന്തമോ നെഞ്ചില്‍' എന്നിങ്ങനെ സുഗതകുമാരി വെര്‍ഷനുമൊക്കെ അന്നു സുലഭമായിരുന്നു.)താക്കോല്‍ പദങ്ങളെന്നാണ് ഇതിനുള്ള പേര്. ഓരോരുത്തരുടെയും ജീവിതത്തില്‍ പതിവായും നിരന്തരമായും ഉപയോഗിക്കുന്ന പദങ്ങള്‍ പെറുക്കി യെടുത്താല്‍ ഈ 'ബാലരമ'യിലൊക്കെ കുത്തുകള്‍ യോജിപ്പിച്ച് ആളെ രൂപപ്പെടുത്തുന്ന കളി പോലെ നിങ്ങളുടെ ഉള്ളത്തെ അടയാളപ്പെടുത്താനാവും.
'സാരമില്ല' എന്ന പദമായിരുന്നു അപ്പന്‍ കൂടുതല്‍ ഉപയോഗിച്ചതെന്ന് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. അതു പരീക്ഷയ്ക്കു തോറ്റാലും സിനിമയ്ക്കു പോയത് പാതി ടിക്കറ്റോടെ പിടിയിലാകുമ്പോഴുമൊക്കെ വളരെ പതുക്ക ഉച്ചരിച്ചിരുന്നു. സാരമില്ലാത്തതു പോലും സംഭവമെന്നു പറഞ്ഞ് പൊലിപ്പിക്കുന്നവരുടെ മദ്ധ്യേ പാര്‍ക്കുമ്പോഴാണ് അപ്പാ, പകരംവയ്ക്കാനാവാത്ത നിങ്ങളുടെ ആ താക്കോല്‍പദം ഞങ്ങള്‍ ഓര്‍മ്മിച്ചെടു ക്കുന്നത്.
കൊച്ചുവര്‍ത്തമാനങ്ങള്‍ അവസാനിപ്പിച്ച് കാര്യത്തിലേക്ക് വരട്ടെ. എന്തായിരുന്നു യേശുവിന്‍റെ താക്കോല്‍പദങ്ങള്‍?
