top of page

യഹൂദ അമിച്ചായ് -യുടെ കവിത
മനുഷ്യന് അവന്‍റെ ജീവിതത്തില്‍ സമയമില്ല,
എല്ലാറ്റിനും സമയം കണ്ടെത്താനായി.
അവന്‍റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം കണ്ടെത്താന്‍
ആവശ്യത്തിന് ഋതുഭേദങ്ങളില്ല.
സഭാപ്രസംഗകന് തെറ്റിയിരിക്കുന്നു.
മനുഷ്യന് ഒരേ സമയം തന്നെ സ്നേഹിക്കുകയും
വെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കണ്ണുകള്‍കൊണ്ട് തന്നെ കരയുകയും
ചിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഒരേ കൈകള്‍കൊണ്ട് തന്നെ കല്ലെറിയുകയും
അവ ശേഖരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഒരേ സമയം തന്നെ യുദ്ധത്തില്‍ സ്നേഹിക്കുകയും
സ്നേഹത്തില്‍ യുദ്ധം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു.
വെറുക്കാനും പൊറുക്കാനും, ഓര്‍മ്മിക്കാനും മറക്കാനും
അലങ്കരിക്കാനും അലങ്കോലപ്പെടുത്താനും, കഴിക്കാനും ദഹിക്കാനും
ചരിത്രത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്നു.
മനുഷ്യനാകട്ടെ ഒന്നിനും സമയമില്ല.
നഷ്ടപ്പെടുമ്പോള്‍ അവന്‍ അന്വേഷിക്കുന്നു
കണ്ടുകിട്ടുമ്പോള്‍ അവന്‍ മറക്കുന്നു.
മറക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു.
സ്നേഹിക്കുമ്പോള്‍ അവന്‍ മറക്കാന്‍ തുടങ്ങുന്നു.
അവന്‍റെ ആത്മാവ് വളരെ ഔദ്യോഗികമായി
പരുവപ്പെടുത്തിയെടുത്തിരിക്കുകയാണ്.
അവന്‍റെ ശരീരം മാത്രമേ എല്ലാക്കാലത്തും നൈസര്‍ഗികത നിലനിര്‍ത്തുന്നുള്ളൂ.
അതു ശ്രമിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
കളങ്കപ്പെടുകയും എന്നാല്‍ ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നു,
മദ്യപിക്കുകയും അതിന്‍റെ സുഖത്തിലും വേദനയിലും
ഉന്മാദം കൊള്ളുകയും ചെയ്യുന്നു.
ശരത്തില്‍ മരിക്കുന്ന അത്തിമരങ്ങളെപ് പോലെ അവനും മരിക്കും,
സര്‍വ്വാഡംബരങ്ങളും പൊഴിച്ച് ഉണങ്ങിയങ്ങനെ.
ഇലകളൊക്കെ മണ്ണില്‍ ഉണങ്ങി വളര്‍ന്നുകൊണ്ടിരിക്കും,
നഗ്നമായ ശിഖരങ്ങള്‍ മാത്രം വിരല്‍ചൂണ്ടി നില്‍ക്കും,
എല്ലാറ്റിനും സമയമുള്ള ശൂന്യമായ ഒരിടത്തേക്ക്...
ഒരുവന്‍ അവന്‍റെ ജീവിതത്തില്‍
മ നുഷ്യന് അവന്‍റെ ജീവിതത്തില്‍ സമയമില്ല,
എല്ലാറ്റിനും സമയം കണ്ടെത്താനായി.
അവന്‍റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം കണ്ടെത്താന്‍
ആവശ്യത്തിന് ഋതുഭേദങ്ങളില്ല.
സഭാപ്രസംഗകന് തെറ്റിയിരിക്കുന്നു.
മനുഷ്യന് ഒരേ സമയം തന്നെ സ്നേഹിക്കുകയും
വെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കണ്ണുകള്‍കൊണ്ട് തന്നെ കരയുകയും
ചിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഒരേ കൈകള്‍കൊണ്ട് തന്നെ കല്ലെറിയുകയും
അവ ശേഖരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഒരേ സമയം തന്നെ യുദ്ധത്തില്‍ സ്നേഹിക്കുകയും
സ്നേഹത്തില്‍ യുദ്ധം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു.
വെറുക ്കാനും പൊറുക്കാനും, ഓര്‍മ്മിക്കാനും മറക്കാനും
അലങ്കരിക്കാനും അലങ്കോലപ്പെടുത്താനും, കഴിക്കാനും ദഹിക്കാനും
ചരിത്രത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്നു.
മനുഷ്യനാകട്ടെ ഒന്നിനും സമയമില്ല.
നഷ്ടപ്പെടുമ്പോള്‍ അവന്‍ അന്വേഷിക്കുന്നു
കണ്ടുകിട്ടുമ്പോള്‍ അവന്‍ മറക്കുന്നു.
മറക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു.
സ്നേഹിക്കുമ്പോള്‍ അവന്‍ മറക്കാന്‍ തുടങ്ങുന്നു.
അവന്‍റെ ആത്മാവ് വളരെ ഔദ്യോഗികമായി
പരുവപ്പെടുത്തിയെടുത്തിരിക്കുകയാണ്.
അവന്‍റെ ശരീരം മാത്രമേ എല്ലാക്കാലത്തും നൈസര്‍ഗികത നിലനിര്‍ത്തുന്നുള്ളൂ.
അതു ശ്രമിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
കളങ്കപ്പെടുകയും എന്നാല്‍ ഒന്നും പഠിക്കാതിരിക്കുകയും ചെയ ്യുന്നു,
മദ്യപിക്കുകയും അതിന്‍റെ സുഖത്തിലും വേദനയിലും
ഉന്മാദം കൊള്ളുകയും ചെയ്യുന്നു.
ശരത്തില്‍ മരിക്കുന്ന അത്തിമരങ്ങളെപ്പോലെ അവനും മരിക്കും,
സര്‍വ്വാഡംബരങ്ങളും പൊഴിച്ച് ഉണങ്ങിയങ്ങനെ.
ഇലകളൊക്കെ മണ്ണില്‍ ഉണങ്ങി വളര്‍ന്നുകൊണ്ടിരിക്കും,
നഗ്നമായ ശിഖരങ്ങള്‍ മാത്രം വിരല്‍ചൂണ്ടി നില്‍ക്കും,
എല്ലാറ്റിനും സമയമുള്ള ശൂന്യമായ ഒരിടത്തേക്ക്...
എന്‍റെ കുഞ്ഞ് സമാധാനം മണക്കുന്നു
എന്‍റെ കുഞ്ഞ് സമാധാനം മണക്കുന്നു;
എന്‍റെ കുഞ്ഞിനെ പുണരുമ്പോള്‍
അവന്‍ മണക്കുന്നതു സോപ്പിന്‍ സുഗന്ധമല്ല.
എല്ലാ മനുഷ്യരും സമാധാനം മണക്കുന്ന കുഞ്ഞുങ്ങളാണ്.
(ഈ നാട്ടിലെങ്ങും ഇനിയും തിരിയുന്ന
ഒരു തിരികല്ല് പോലും അവശേഷിച്ചിട്ടില്ല)
ഓ! തുന്നിച്ചേര്‍ക്കാനാവാത്തവിധം പിഞ്ചിയ തുണിപോല്‍
ഛിന്നഭിന്നമായ നാടേ...!
ഹോ കഠിനം, മഖ്പെല ഗുഹകളിലെ ഏകാകികളായ പിതാക്കന്മാരെ...
സന്താന രഹിതമായ നിശ്ശബ്ദത!!!
എന്‍റെ കുഞ്ഞ് സമാധാനം മ ണക്കുന്നു.
ദൈവത്തിന് ഞങ്ങള്‍ക്ക് നല്കാനാവാത്തത്
അമ്മയുടെ ഉദരം അവനു കൊടുത്തു.
ധമഖ്പെല: അബ്രാഹമടക്കമുള്ള ഇസ്രയേലിന്‍റെ പിതാക്കന്മാരെ
സംസ്കരിച്ചിരിക്കുന്ന ഹെബ്രോനിലെ ഒരിടം
മറക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു.
സ്നേഹിക്കുമ്പോള്‍ അവന്‍ മറക്കാന്‍ തുടങ്ങുന്നു.
അവന്‍റെ ആത്മാവ് വളരെ ഔദ്യോഗികമായി
പരുവപ്പെടുത്തിയെടുത്തിരിക്കുകയാണ്.
അവന്‍റെ ശരീരം മാത്രമേ എല്ലാക്കാലത്തും നൈസര്‍ഗികത നിലനിര്‍ത്തുന്നുള്ളൂ.
അതു ശ്രമിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
കളങ്കപ്പെടുകയും എന്നാല്‍ ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നു,
മദ്യപിക്കുകയും അതിന്‍റെ സ ുഖത്തിലും വേദനയിലും
ഉന്മാദം കൊള്ളുകയും ചെയ്യുന്നു.
ശരത്തില്‍ മരിക്കുന്ന അത്തിമരങ്ങളെപ്പോലെ അവനും മരിക്കും,
സര്‍വ്വാഡംബരങ്ങളും പൊഴിച്ച് ഉണങ്ങിയങ്ങനെ.
ഇലകളൊക്കെ മണ്ണില്‍ ഉണങ്ങി വളര്‍ന്നുകൊണ്ടിരിക്കും,
നഗ്നമായ ശിഖരങ്ങള്‍ മാത്രം വിരല്‍ചൂണ്ടി നില്‍ക്കും,
എല്ലാറ്റിനും സമയമുള്ള ശൂന്യമായ ഒരിടത്തേക്ക്...
പരിഭാഷ അസ്സീസി
Featured Posts
Recent Posts
bottom of page