top of page

ബിഗ് ഫാറ്റ് ഫ്ലഫി ബ്രെയിന്‍ (big fat fluffy brain) സ്ഥിരതയുള്ള ഒരു മനസ്സിന്‍റെ ഗുണങ്ങളായ വിശ്രാന്തവും വികാസമുള്ളതും കാര്യക്ഷമതയു മുള്ള ഒരു തലച്ചോറിനെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുന്നത് എന്ന പഴ ഞ്ചോല്ലിനോട് ഈ ആശയം ചേര്‍ന്ന് നില്‍ക്കുന്നു. മാനസീക ആരോഗ്യവും ശാരീരിക ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നൈസര്‍ഗികമായ ആനന്ദത്തിനു നമുക്ക് ബിഗ് ഫാറ്റ് ഫ്ലഫി ബ്രെയിന്‍ ഉണ്ടാകേണ്ടത് അത്യാവശ്യം ആണെന്ന്, ന്യുറോ സയന്‍റിസ്റ്റും എഴുത്തുകാരിയും ദീര്‍ഘകാലമായി ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ (NYU) പ്രൊഫസറുമായ വെന്‍റി സുസുക്കി, പറയുന്നു. കാര്യക്ഷമതയുള്ള ഒരു ബ്രെയിന്‍ ഉണ്ടാകുന്നതിനു നമ്മളെ സഹായിക്കുന്ന, ഡോ. സുസുക്കിയുടെ ദര്‍ശനങ്ങളാണ് ഈ ലേഖനത്തില്‍ പങ്കുവയ്ക്കുന്നത്. അത് പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ബ്രെയിനിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങളെയും അതിന്‍റെ ചുമതലകളെയും കുറിച്ച് നമുക്ക് പരിശോധിക്കാം.
ഹിപ്പോകാമ്പസ് (Hippocampus): തലയ്ക്കു ള്ളില്‍, പിന്‍ഭാഗത്തായി ആഴത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു.
പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് (Prefrontal Cortex): നെറ്റിക്ക് തൊട്ടുപിന്നിലാണ് ഇതിന്‍റെ സ്ഥാനം.
അമിഗ്ഡാല (Amygdala): മസ്തിഷ്കത്തിന്‍റെ ഉള്‍ഭാഗത്താണ് ഇതുള്ളത്.
സെറിബെല്ലം (Cerebellum): തലയുടെ പിന്നില്‍, വൃത്താകൃതിയിലുള്ള ഭാഗത്തിനു താഴെ സ്ഥിതിചെയ്യുന്നു..
ബ്രെയിന്‍സ്റ്റെം (Brainstem) : തലച്ചോറിന്‍റെ ഏറ്റവും അടിയിലായി സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഭാഗമാണ്.
എങ്ങനെയാണ് ഇവയുടെ പ്രവര്‍ത്തനം
ഈ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ വളരെ ലളിതമായി മനസ്സിലാക്കാന്‍ ഒരു ഉദാഹരണം സഹായിക്കും. നിങ്ങളൊരു യാത്രപോകുന്നു എന്നു കരുതുക. എവിടെ പോകണം എന്തൊക്കെ പായ്ക്ക് ചെയ്യണം എന്നിങ്ങനെയുള്ള തീരുമാനങ്ങളെടുക്കു വാന്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ് ആണ് നിങ്ങളെ പ്രാപ്തരാക്കുന്നത്. നിങ്ങളുടെ മുന്‍കാലയാത്രക ളുടെ പ്ലാനുകളും യാത്രവിവരങ്ങളും എല്ലാം ഹിപ്പോ കാമ്പസിലാണ് ശേഖരിച്ചിരിക്കുന്നത്. യാത്രാ സംബന്ധിയായ എല്ലാ ഉത്കണ്ഠകളെയും പ്രതീ ക്ഷകളെയും പ്രോസസ്സ് ചെയ്യുന്നത് അമിഗ്ഡാ ലയാണ്. വളരെ സുഖകരമായ രീതിയില്‍ പുതിയ സ്ഥലങ്ങളെ ആസ്വദിക്കുവാന്‍ നിങ്ങളെ സഹായി ക്കുന്നത് സെറിബെല്ലമാണ്. ശരീരത്തിന്‍റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാ ക്കുന്നത് ബ്രെയിന്‍ സ്റ്റെം ആണ്. യാത്രയില്‍ എത്തി ച്ചേരുന്ന പുതിയ പരിസ്ഥിതയോടും സാഹചര്യങ്ങ ളോട് അനുരൂപപ്പെടാന്‍ നിങ്ങളുടെ തലച്ചോറിനെ പ്രാപ്തമാക്കുന്നത് ന്യുറോ പ്ളാസ്റ്റിസിറ്റിയാണ് (neuroplasticity).
ഈ വിഷയത്തിന്‍റെ പ്രസക്തി
ജീവിതശൈലിയിലുണ്ടായിട്ടുള്ള മാറ്റത്തിന്‍റെ ഫലമായി ഇന്നത്തെ തലമുറയിലെ ധാരാളം ആളു കള്‍ക്ക് മാനസികമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. കായിക പ്രവര്‍ത്തനങ്ങ ളെയും അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളെയും ഇല്ലാതാക്കുന്ന വര്‍ദ്ധിച്ച സ്ക്രീന്‍ ടൈം, തലച്ചോ റിനെ പ്രയാസപ്പെടുത്തുകയും വൈജ്ഞാനിക പ്രകടനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ, ലഭിക്കുന്ന ചെറിയ സന്തോഷത്തിന്‍റെ (quick satisfaction) ആകര്‍ ഷണം, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാ ക്കുകയും ക്രിയാത്മകമായ ചിന്തയെ തടയുകയും ചെയ്യുന്നു.
ഈ ഡിജിറ്റല്‍ യുഗത്തിലെ മറ്റു ജീവിത ശൈലി കളോടൊപ് പം, ഫാസ്റ്റ് ഫുഡും, ഉറക്കമില്ലായ്മയും, കഠിനമായ സമ്മര്‍ദ്ദവും തലച്ചോറിന്‍റെ പ്രവര്‍ത്ത നങ്ങളെ തകരാറിലാക്കുകയും ഉത്കണ്ഠ, വിഷാദം, ഓര്‍മ്മനഷ്ടം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സാവ ധാനം അല്‍ഷിമേഴ്സിലേക്കും ഡിമെന്‍ഷ്യയി ലേക്കുമുള്ള വഴിയാണ് അതു തുറക്കുന്നത്.
ഫ്ലഫി ബ്രെയിന്‍ എങ്ങനെ സ്വായത്തമാക്കാം.
1. കായിക വ്യായാമം
തലച്ചോറിന് ചെറിയ ഒരു മസ്സാജ് നല്കുന്നതു പോലെയാണ് സ്ഥിരമായി ചെയ്യുന്ന കായിക വ്യായാമം. ഇത് തലച്ചോറില്‍ പുതിയ ന്യൂറോണു കള്‍ രൂപപ്പെടുന്നതിനും അങ്ങനെ തലച്ചോറിന്‍റെ പ്രവര്ത്തനങ് ങളെ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന തരത്തില്‍, തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. അതു വഴി തലച്ചോറിലേക്ക് കൂടുതല്‍ ഓക്സിജനും ന്യുട്രിയെന്‍റ്സും എത്തുന്നു.
കായികമായ വ്യായാമം മൂലം, ഫീല്‍ ഗുഡ് കെമിക്കല്‍സ് എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. സമ്മര്‍ദ്ദം കുറയ്ക്കാനും നല്ല മാനസക നില കൈവരിക്കാനും സഹായിക്കുന്നതാണിത്. ബിഗ് ഫ്ലാറ്റ് ഫ്ലഫിയര്‍ ബെയിന്‍ (fluffier brain) ഉണ്ടാകാന്‍ ഇത് സഹാ യിക്കും. അതോടൊപ്പം തെളിമ നിറഞ്ഞ ചിന്തകളും. സ്ഥിരമായ വ്യായാമം, പ്രത്യകിച്ച് എറോബിക് എക്സെര്‍സൈസ്, തലച്ചോറിന്‍റെ ആരോഗ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്ന് ഡോ. സുസുക്കി വ്യക്തമാക്കുന്നു.
പഠനം, ഓര ്മ്മ തുടങ്ങിയവയെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസില്‍ പുതിയ ന്യുറോണുകള്‍ ഉണ്ടാകുന്നതിന് വ്യായാമം പ്രചോദനമാകുന്നു. ഇത് വൈജ്ഞാനികമായ കഴി വുകളെ വര്‍ധിപ്പിക്കുകയും ന്യുറോ സെല്ലുകളുടെ നാശം മൂലം ഉണ്ടാകുന്ന അല്‍ഷിമേഴ്സ്, ഡിമെ ന്‍ഷ്യ തുടങ്ങിയ ന്യുറോ ഡീജെനറേറ്റീവ് (neuro degenerative diseases) രോഗങ്ങളെ പ്രതിരോധിക്കു കയും ചെയ്യുന്നു. കായിക വ്യായാമം മാനസീകാ രോഗ്യത്തെ ബലപ്പെടുത്തുന്നതോടൊപ്പം തന്നെ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ചെറിയ വര്‍ക്ക് ഔട്ടിനു പോലും നമ്മുടെ മനോ നിലയില്‍ (Mood) മാറ്റം വരുത്താനും, സമ്മര്‍ദ്ദം ലഘൂകരിക്കാനും, ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്.
നിങ്ങളുടെ തലച്ചോറിനെ ഒരു പൂന്തോട്ടമായി സങ്കല്പപ്പിക്കുക. അനുദിനം ചെയ്യുന്ന വ്യായാമം, തോട്ടം നനയ്ക ്കുന്നതുപോലെയാണ്. പുതിയ പൂക്കള്‍ (ന്യുറോണ്‍സ്) വളരാന്‍ അത് സഹായി ക്കുന്നു, പ്രത്യേകിച്ചും ഹിപ്പോകാമ്പസില്‍. ഉദാഹര ണത്തിന്, പ്രഭാതത്തില്‍ ഒരു 30 മിനിട്ട് നേരം വേഗത്തില്‍ നടക്കുന്നത് തലച്ചോറില്‍ പുതിയ ന്യുറോണുകള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. അത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും നല്ല ഓര്‍മ്മ ശക്തിയുണ്ടാകുന്നതിനും സഹായിക്കും. നന്നായി പരിപാലിക്കുന്ന തോട്ടം നന്നായി പൂക്കുന്നതു പോലെ വ്യായാമത്തിലൂടെ പരിപോഷിപ്പിക്ക പ്പെടുന്ന മസ്തിഷ്കം ശരിയായി വികസിക്കുന്നു.
2. കാപ്പി നല്ലതോ ചീത്തയോ?
നൂതനമായ പഠനം അനുസരിച്ച് ചെറിയ അള വില്‍ കാപ്പി കുടിക്കുന്നത് ഓര്‍മ്മ ശക്തി വര്‍ധി പ്പിച്ചേക്കാം. ഡോ. സുസുക്കിയുടെ നിരീക്ഷണങ്ങള്‍ ഇക്കാര്യം ശരിവയ്ക്കുന്നു. ചെറിയ അളവില്‍ കഫീ ന്‍ ചെല്ലുന്നത് മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നാണ് ഡോ.സുസുക്കിയുടെ കണ്ടെത്തല്‍. എന്നാല്‍ അമിതമായി കാപ്പി കുടിക്കുന്നതു, മസ്തിഷ്കത്തിലെ ഊര്‍ജ്ജം നഷ്ടമാ കുന്ന തരത്തിലുള്ള അവസ്ഥയും സൃഷ്ടിച്ചേക്കാം. വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കഫീന്‍റെ പ്രത്യാ ഘാതങ്ങളെ ചെറുക്കാന്‍ കഴിയുന്ന സമഗ്രമായ ഒരു ഭക്ഷണക്രമമാണ് നമുക്കാവശ്യം. ഉദാഹരണത്തിന്, നട്സ് പോലെ ഹെല്‍ത്തി ഫാറ്റ്സ്, പ്രോട്ടീന്‍സ്, എന്നിവ നല്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, കാപ്പിയോടൊപ്പം, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തലച്ചോറിനെ സഹായിക്കാനുള്ള കഫീന്‍റെ കഴിവിനെ ഉപയോഗിക്കുന്നതിനൊപ്പം തന്നെ സന്തു ലിതമായ ഒരു ഭക്ഷണക്രമത്തിലൂടെ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും വേണം.
3. സോഷ്യല്‍ ബ്രെയിന്‍
നിങ്ങളുടേത് ഒരു സോഷ്യല്‍ ബ്രെയിന്‍ ആണോ? (Is your brain a social brain?) ജീവിതകാലം മുഴുവന്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം ശരിയായി നിലനിര്‍ത്തുന്നതിന് ശക്തമായ സാമൂഹിക ബന്ധങ്ങള്‍ നമുക്ക് ആവശ്യമാണ്. ഏകാന്തതയും സാമൂഹീകമായ ഒറ്റപ്പെടലും ഹിപ്പോകാമ്പസിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി സാധിക്കുമെന്ന് സമീ പകാല പഠനങ്ങള്‍ തെളിയിക്കുന്നു. സാമൂഹികമായ ഒറ്റപ്പെടല്‍ മൂലം ഹിപ്പോകാമ്പസ് ചുരുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകുകയും അത് തലച്ചോറിന്‍റെയും ബുദ്ധിയുടെയും അകാല വാര്‍ദ്ധക്യത്തിലേക്ക് നയി ക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ വികാരങ്ങളെയും മറ്റും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗങ്ങള്‍ക്കും കാര്യമായ കേടു പാടുകള്‍ ഇതുണ്ടാക്കിയേക്കാം. സാമൂഹികമായ ഒറ്റപ്പെടല്‍ മൂലം അമിഗ്ഡാല അമിതമായി പ്രവര്‍ ത്തിക്കുന്നു. സാമൂഹിക ഇടപെടലുകളെ വ്യാഖ്യാ നിക്കാനുള്ള മനസ്സിന്‍റെ കഴിവിനെ അതില്ലാതാ ക്കുകയും അനിയന്ത്രിതമായ ഉത്കണ്ഠ അവരില്‍ ഉളവാക്കുകയും ചെയ്യുന്നു.
നല്ല സാമൂഹിക ബന്ധങ്ങള്‍ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും. ഭാഷ, സഹാനുഭൂതി, വൈകാരിക നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്ന ഫ്രണ്ടല്‍ ലോബ്, ടെമ്പറല്‍ ലോബ് തുടങ്ങി തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളെ, സാമൂഹീക ബന്ധങ്ങളും പ്രവര്‍ത്തന ങ്ങളും, സജീവമാക്കുന്നു. സാമൂഹിക ബന്ധത്തിന്‍റെ പടിവാതിലായി കരുതപ്പെടുന്ന ചിരി, സമ്മര്‍ദ്ദം മൂലം മസ്തിഷ്കത്തെ നശിപ്പിക്കുന്ന സ്ട്രെസ്സ് കെമിക്കല്‍സിന്‍റെ അളവു കുറയ്ക്കുകയും ആനന്ദം പ്രദാനം ചെയ്യുന്ന എന്‍ഡോര്‍ഫിന്‍സ് പുറത്തു വിടുകയും ചെയ്യുന്നു. എപ്പോഴും നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് ഹിപ്പോകാമ്പസിലും മറ്റും പുതിയ ന്യൂറോണുകള്‍ ഉണ്ടാകാന്‍ സഹായി ക്കുന്നു. പ്രായം മൂലമുണ്ടാകുന്ന മസ്തിഷ്കത്തിന്‍റെ നാശത്തെ കുറയ്ക്കുന്ന ഒരു ബഫര്‍ സോണായി അത് പ്രവര്‍ത്തിക്കും. ചുരുക്കത്തില്‍ നല്ല സാമൂ ഹിക ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ ശാരീരിക മാനസീക ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കും.
4. ശരിയായ ഉറക്ക ശീലം
താളം തെറ്റിയ ഉറക്കശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക നിങ്ങളുടെ മാനസീക ആരോഗ്യം അപകടത്തിലായേക്കാം. രാത്രി മുഴുവന്‍ ജോലി ചെയ്യേണ്ടിവരുന്നവരാണ് പുതിയ തലമുറ യില്‍പ്പെട്ടവര്‍. പ്രത്യേകിച്ചും ഐ ടി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍. പക്ഷെ അതിനായി അവര്‍ നല്കേണ്ടി വരുന്ന വിലയോ? ശരിയായ വിധത്തില്‍ ഉറക്കം ലഭിക്കാതെ വരുന്നത് മസ്തിഷ്കത്തിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങളെ ബാധിക്കുകയും വ്യക്ത മായി ചിന്തിക്കാനും തീരുമാനമെടുക്കുവാനുമുള്ള കഴിവിനെ നശിപ്പിക്കുകയും ചെയ്യും.
ഓര്‍മ്മ ശക്തിയെ കാര്യമായിത്തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. അലങ്കോലപ്പെട്ടു കിടക്കുന്ന ജോലി സ്ഥലം പോലെയാണ്, ആവശ്യ ത്തിന് ഉറക്കം കിട്ടാത്ത ഹിപ്പോകാമ്പസ്. പുതിയ കാര്യങ്ങള്‍ പഠിക്കാനും ഓര്‍മ്മകളെ ഏകീകരി ക്കാനും, പഠിച്ച കാര്യങ്ങളോ അനുഭവങ്ങളോ ഓര്‍ത്തെടുക്കാനും അത് (ഹിപ്പോകാമ്പസ്) വല്ലാ തെ കഷ്ടപ്പെടുന്നു. വികാരങ്ങളെ നിയന്ത്രിക്കുന്ന പ്രീ ഫ്രണ്ടല്‍ കോര്‍ട്ടെക്സിനെയും ഉറക്കക്കുറവ് ബാധിക്കുന്നുണ്ട്. കാര്യകാരണ സഹിതം തീരുമാന ങ്ങള്‍ എടുക്കുന്നതിനും, പ്രതിസന്ധികള്‍ പരിഹരി ക്കുന്നതിനും എകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യു ന്നതിനുമുള്ള കഴിവിനെ ഉറക്കമില്ലായ്മ സാരമായി ബാധിക്കും. ഉറക്കം ഒരു ആഡംബരമല്ല, മറിച്ച് തല ച്ചോറിന്‍റെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ് എന്ന വസ്തുത വിസ്മരിക്കരുത്.
വിശ്വ വിഖ്യാതനായ വില്യം ഷേക്സ്പിയര്‍ മാക്ബെത്ത് എന്ന നാടകത്തില്‍ ഉറക്കത്തെ വര്‍ണിക്കുന്നത് ഇപ്രകാരമാണ്:
നിഷ്കളങ്കമായ നിദ്ര
ഉദ്വേഗത്തിന്‍റെ കുരുങ്ങിയ
നൂലാമാലയെ ക്രമപ്പെടുത്തുന്ന നിദ്ര
ഓരോ ദിവസത്തെ ജീവിതത്തിന്‍റെയും
മരണം പരവശമായ അധ്വാനത്തിന്‍റെ സ്നാനം
വ്രണിതമനസ്സുകളുടെ വേദനസംഹാരി
മഹത്തായ പ്രകൃതിയുടെ പ്രധാന വിഭവം
ജീവിതത്തിന്‍റെ സദ്യയിലെ മുഖ്യ പോഷകവസ്തു.
(വില്യം ഷേക്സ്പിയര്‍, മാക് ബെത്ത് ആക്ട് 2 സീന്‍ 2)
5. ധ്യാനം (മൈന്‍ഡ് ഫുള്‍നെസ്സ്)
മസ്തിഷ്കത്തിന്‍റെ പ്രതിരോധശേഷി വര്‍ധി പ്പിക്കാന്‍ ധ്യാനം (മൈന്‍ഡ് ഫുള്‍നെസ്സ്) സഹാ യിക്കും. ധ്യാനം, പ്രാണായാമ തുടങ്ങിയവയുടെ പരിശീലനങ്ങള്‍ മനസ്സിന് ശാന്തി പകരുന്നതാണ്. മസ്തിഷ്കത്തിന്‍റെ ഘടനയിലും പ്രവര്‍ത്തന ത്തിലും ഗണ്യമായ സ്വാധീനം ചെലുത്തുവാന്‍ അതിന് കഴിയും. പുതിയ കാര്യങ്ങള്‍ സ്വാംശീ കരിക്കാനും മാറ്റം വരുത്തുവാനുമുള്ള ബ്രെയിനിന്‍റെ കഴിവ് (ന്യുറോപ്ലാസ്റ്റിസിറ്റി) മൂലമാണ് ഇത് സാധ്യമാകുന്നത്. അമിതമായ മാനസീക സമ്മര്‍ദ്ദം മസ്തിഷ്കത്തിലെ ഭയത്തെ കൈകാര്യം ചെയ്യുന്ന അമിഗ്ഡാലയെ സജീവമാക്കുന്നു. അനിയന്ത്രിത മായ ഉത്കണ്ഠയും വൈകാരിക വിക്ഷോഭങ്ങളും ഉണ്ടാകാന്‍ അതിടയാക്കുന്നു. എന്നാല്‍ മൈന്‍ഡ് ഫുള്‍നെസ്സ് പരിശീലനം മസ്തിഷ്കത്തിന്‍റെ സി ഇ ഓ ആയ പ്രീ ഫ്രണ്ടല്‍ കോര്‍ട്ടെക്സിനെ ഉത്തേ ജിപ്പിക്കുന്നു. അത് അമിഗ്ഡാലയുടെ പ്രവര്‍ത്ത നത്തെ നിയന്ത്രിക്കുകയും ശരിയായ മാനസീക നില കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. വൈകാ രിക പക്വത കൈവരിക്കാന്‍ ഈ പരിശീലനങ്ങള്‍ വളരെയധികം സഹായകരമാണ്.
നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടു ന്നുണ്ടോ? എങ്കില്‍ ധ്യാനം(Mindfulness) നിങ്ങളെ സഹായിക്കും. അത് സ്ട്രെസ്സ് ഹോര്‍മോണുകള്‍ കുറയ്ക്കുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിന്‍റെ വളരെ പ്രധാനപ്പെട്ട ഭാഗമായ പ്രീ ഫ്രണ്ടല്‍ കോര്‍ട്ടെക്സില്‍ പുതിയ ന്യുറോണ്‍ കണ ക്ഷനുകള്‍ ഉണ്ടാകുന്നതിനും ബലപ്പെടുന്നതിനും മൈന്‍ഡ് ഫുള്‍നെസ്സ് സഹായിക്കുന്നു. ഇത് ഏകാഗ്രത യോടെ പ്രവര്‍ത്തിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നു.
ഉപസംഹാരം
പൂര്‍ണ്ണമായ ആരോഗ്യാവസ്ഥയിലുള്ള മനസ്സിനെയാണ് ബിഗ് ഫാറ്റ് ഫ്ലഫി ബ്രെയിന്‍ എന്ന ആശയം സൂചിപ്പിക്കുന്നത്. കായികമായ വ്യായാമം, ശാരീ രിക അധ്വാനം, സമീകൃതമായ ആഹാരം, ശരിയായ ഉറക്കം, നല്ല സാമൂഹിക ബന്ധങ്ങള്‍, മൈന്‍ഡ് ഫുള്‍നെസ്സ് എന്നിവയിലൂടെ എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥയാണത്.
ഇത്തരം ഒരു മാനസീകമായ സന്തുലിതാ വസ്ഥ കൈവരിക്കുന്നത് രോഗങ്ങളെ പ്രതിരോധി ക്കുന്നതോടൊപ്പം തന്നെ, ബുദ്ധിയുടെ ശരിയായ വികസനത്തിനും ശാരീരികവും മാനസീകവുമായ സ്വാസ്ഥ്യം നിലനിറുത്തുന്നതിനും അത്യാവശ്യ മാണ്. ജീവിതത്തിന്‍റെ എല്ലാ സാഹസികതകളെയും നേരിടുന്നതിനും പ്രതിസന്ധികളെ അതിജീവിക്കു ന്നതിനും സഹായിക്കുന്ന വിധം, ശാരീരികവും മാനസീകവുമായ ആരോഗ്യമുള്ള വ്യക്തികളായി മാറാന്‍ പരിശ്രമിക്കാം. അതിനായി അനുകൂലമായ സാഹചര്യങ്ങളെ നമുക്ക് ബോധപൂര്‍വ്വം സൃഷ്ടിക്കാം.
പരിഭാഷ: റോണി
Featured Posts
Recent Posts
bottom of page