top of page

ഗണിത വൈകല്യവും നാഡീമനശ്ശാസ്ത്രവും

Nov 6, 2021

2 min read

ഫത

a boy who sticked his head  to the board

വായന, എഴുത്ത്, ഗണിതം എന്നീ മേഖലകളില്‍ കുട്ടികള്‍ നേരിടുന്ന വൈകല്യത്തെ പഠനവൈകല്യം എന്ന് മനസ്സിലാക്കാം. ഇവരുടെ ചിന്താ വൈകല്യത്തിന് പുറകില്‍ നാഡീസംബന്ധമായ കാരണങ്ങള്‍ പലപ്പോഴും കാണപ്പെടാറുണ്ട്. പഠനവൈകല്യം പലമേഖലകളിലും കാണപ്പെടാം. ഇവ ഭാവിയില്‍ തൊഴില്‍ മേഖലയിലും തടസ്സങ്ങള്‍ സൃഷ്ടിക്കാം.


പഠനവൈകല്യം

കുട്ടികളില്‍ നിരാശ, അഭിമാനകുറവ് വൈകാരിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം. പഠന വൈകല്യമുള്ള കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിംഹാന്‍സ് (NIMHANS) കണ്ടെത്തിയ പൊതുവായ വൈകല്യങ്ങളാണ് വാക്കുകളുടെ തെറ്റായ ഉച്ചാരണം, വാക്കുകള്‍ വായിക്കുമ്പോള്‍ മാറിപ്പോവുക, വാക്യത്തിന്‍റെ ശരിയായ അര്‍ത്ഥം ഗ്രഹിക്കുവാന്‍ കഴിയാതെ പോവുക, അക്ഷരങ്ങള്‍ തല തിരിച്ച് എഴുതുക (b,d), അക്ഷരത്തെറ്റുകള്‍ വരുത്തുക, സംഖ്യകളുടെ സ്ഥാനവില വലുത് ചെറുത് സംഖ്യകള്‍ തിരിച്ചറിയുവാന്‍ കഴിയാതെ പോവുക. നാഡീ മനശ്ശാസ്ത്രം എന്നുള്ളത് ഒരു ശാസ്ത്ര ശാഖയാണ്. ഇതില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രവൃത്തിയുമായി ബന്ധിക്കുന്നു എന്നാണ് പഠിക്കുന്നത്.


ഗണിത വൈകല്യം

ഗണിത വൈകല്യം എന്ന് പറയുന്നത് അടിസ്ഥാനപരമായ കണക്കുകൂട്ടലുകള്‍ ചെയ്യുവാന്‍ പ്രയാസപ്പെടുന്ന പഠന വൈകല്യം ആണ്. ഗണിത വൈകല്യങ്ങള്‍ പലതലങ്ങളില്‍ കാണപ്പെടുന്നു. ആദ്യകാലങ്ങളില്‍ അക്കങ്ങള്‍ തിരിച്ചറിയുവാന്‍ പ്രയാസപ്പെടുന്നു. രണ്ടാം തലത്തില്‍ അധികം, ന്യൂനം, ഗുണനം, ഹരണം തുടങ്ങിയ ക്രിയകള്‍ ചെയ്യുവാന്‍ പ്രയാസപ്പെടുന്നു. വേഗതയിലും കൃത്യതയിലും ഇവര്‍ പുറകിലേക്ക് നില്‍ക്കുന്നു. മൂന്നാം തലത്തില്‍ ആള്‍ജിബ്ര, ട്രിഗണോമെട്രി, ജോമെട്രി മനസ്സിലാക്കുവാന്‍ പ്രയാസപ്പെടുന്നു. പല നാഡീ മനശ്ശാസ്ത്ര കുറവുകളും ഗണിത വൈകല്യ മായി ബന്ധപ്പെട്ടുണ്ട്.

കാഴ്ചസ്ഥല സംബന്ധമായ തകരാറ് തലച്ചോറിന്‍റെ പരീറ്റല്‍ ലോബില്‍ ഉള്ള തകരാറുമൂലം ആണ്. 9 മുതല്‍ 14 വയസ്സ് പ്രായമുള്ള ഗണിത വൈകല്യമുള്ള കുട്ടികള്‍ അവരുടെ പ്രായത്തിന്‍റെ നിലവാരത്തിന് താഴെയുള്ള പ്രകടനം ഗണിതത്തില്‍ കാഴ്ചവെക്കുമ്പോള്‍ അവരെ മൂന്നു  വിഭാഗ ങ്ങളില്‍ തരംതിരിക്കാം.

വിഭാഗം 1: വായന, എഴുത്ത്, ഗണിത മേഖലകളില്‍ പുറകിലേക്ക് നില്‍ക്കുന്നവര്‍

വിഭാഗം 2: ഗണിത വൈകല്യം ഉണ്ടെങ്കിലും കൂടുതലായി വായന, എഴുത്ത് എന്നിവയില്‍ പുറകിലേക്ക് നില്‍ക്കുന്നവര്‍.

വിഭാഗം3: ഗണിതവൈകല്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നവര്‍, ചെറിയതോതില്‍ വായന, എഴുത്ത്, വൈകല്യം നേരിടുന്നവര്‍. പഠന വൈകല്യം ഉള്ള കുട്ടികള്‍ക്കായി നാഡീ മനശ്ശാസ്ത്ര ടെസ്റ്റുകള്‍ ആയ ഹാല്‍സെറ്റെട് ന്യൂറോസൈക്കോളജിക്കല്‍ ബാറ്ററി, വെഷ്ലര്‍ ഇന്‍റലിജന്‍സ് സ്കെയില്‍ എന്നിവ നടത്താറുണ്ട്.

വിഭാഗം ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ കാഴ്ചസ്ഥല സംബന്ധമായ ടെസ്റ്റുകളില്‍ നില വാരം പുലര്‍ത്തുമ്പോള്‍ മൂന്നാം വിഭാഗത്തിലെ കുട്ടികള്‍ കേള്‍വി, തിരിച്ചറിയല്‍, എഴുത്ത് എന്നിവയില്‍ മുന്നിട്ടുനില്‍ക്കുന്നു.

രണ്ടാം വിഭാഗത്തിലെ കുട്ടികള്‍ക്ക് തലച്ചോറിലെ ഇടത് അര്‍ദ്ധഗോളത്തില്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ടാകാം. മൂന്നാം വിഭാഗത്തിലെ കുട്ടികള്‍ക്ക് തലച്ചോറിന്‍റെ വലത് അര്‍ദ്ധഗോളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തകരാറ് നേരിടുന്നുണ്ട്.


ഗണിത വൈകല്യത്തില്‍ തന്നെ രണ്ട് കാരണങ്ങളാല്‍ കുട്ടികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം

1. അടിസ്ഥാനപരമായ കണക്കുകൂട്ടലുകളുടെ അറിവില്ലായ്മ.

2. ഓര്‍മ്മക്കുറവ് മൂലമുള്ള ഗണിത വൈക ല്യങ്ങള്‍.അക്യാകൂലിയാ, സ്പേഷ്യല്‍ അക്യാകൂലിയാ തുടങ്ങിയ ഗണിത വൈകല്യങ്ങള്‍ കുട്ടികളില്‍ കാണപ്പെടാറുണ്ട്.

ഇവ തലച്ചോറിന്‍റെ വലത് അര്‍ദ്ധഗോളത്തിലെ  തകരാറുമൂലം സംഭവിക്കുന്നതാണ്. ആനാരിത്ര മെട്രിയ എന്നത് മറ്റൊരു ഗണിത വൈകല്യമാണ്. ഇത് ഓര്‍മയില്‍നിന്ന് ഗണിത സംബന്ധമായ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് ചെയ്യുവാന്‍ പ്രയാസം നേരിടുന്നതിനെ സൂചിപ്പിക്കുന്നു. തലച്ചോറിന്‍റെ ഇടത് അര്‍ദ്ധഗോളത്തില്‍ ഉള്ള തകരാര്‍ മൂലമാണ് ഇവ സംഭവിക്കുന്നത്.

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തു വാന്‍ ആയി ആധുനികമായി രൂപം കൊണ്ടവയാണ് പി.ഇ.റ്റി. (PET), എഫ്.എം.ആര്‍.ഐ. (FMRI), ഇ.ആര്‍.പി. (ERP) മുതലായ സംവിധാനങ്ങള്‍. ഇവയിലൂടെ തലച്ചോറിന്‍റെ ദൃശ്യങ്ങളും വിവിധ പ്രവര്‍ത്തനങ്ങളുടെ വിശദാംശവും നമുക്ക് ലഭിക്കുന്നു.

തലച്ചോറിലുള്ള തകരാറുകളും പ്രവര്‍ത്തനങ്ങളും FMRI പഠനത്തിലൂടെ ലഭ്യമാണ്. ഉദാഹരണമായി 7 മാസം പ്രായമുള്ളപ്പോള്‍ ബൈക്ക് അപകടത്തില്‍ തലച്ചോറിന്‍റെ വലതുഭാഗത്ത് പരിക്കേറ്റ, നിലവില്‍ 17 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ FMRI പഠനത്തില്‍ നിന്ന് ലഭിക്കുന്ന വിവരം ഇങ്ങനെയാണ് ഗണിതക്രിയകള്‍ ചെയ്യുമ്പോള്‍ തലച്ചോറിന്‍റെ ഇടത് അര്‍ദ്ധഗോളത്തില്‍ ആയി കൂടുതലായി രക്ത ഒഴുക്ക് കാണപ്പെടുന്നു എന്നാല്‍ തലച്ചോറിന് തകരാറൊന്നും തന്നെ സംഭവിക്കാത്ത ഇതേ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തിലൂടെ വ്യക്തമാകുന്നത് ഗണിതക്രിയകള്‍ ചെയ്യുമ്പോള്‍ തലച്ചോറിന്‍റെ ഇടതും വലതും അര്‍ദ്ധഗോളത്തിലൂടെയും രക്തസഞ്ചാരം ഒരേ രീതിയില്‍ നടക്കുന്നു എന്നാണ്. നാഡീ മനശാസ്ത്ര പഠനങ്ങളിലൂടെ ഗണിത വൈകല്യവും ഇതിന്‍റെ കാരണങ്ങളും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്.


ഫത

0

0

Featured Posts

bottom of page