

കഴുത്ത് വേദനയും നടുവേദനയും നിസ്സാരമാക്കരുത്, ശരിയായ രോഗനിര്‍ണ്ണയം പ്രധാനം
അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കില്‍ നടുവ് നിവര്‍ത്താന്‍ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് മിക്കവരും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിര്‍ന്ന വരില്‍ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദനയാണ്. എന്നാല്‍ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാല്‍ പലരും ഇതിനെ പലപ്പോഴും നിസ്സാരമായി തന്നെ കാണുന്നു എന്നതാണ്. ഓ ഒരു നടുവ് വേദനയല്ലേ, കുഴമ്പോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വേദനാസംഹാരിയോ പുരട്ടിയാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളു എന്ന് ചിന്തിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗം ആളുകളും. ഇനി അതിലും നിന്നില്ലെങ്കില്‍ ചൂടുപിടിച്ചാല്‍ കുറയും എന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.
എന്നാല്‍ ഈ നടുവ് വേദന/കഴുത്തു വേദന സ്വയം ചികിത്സയില്‍ ഒതുക്കി വയ്ക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
എന്തുകൊണ്ടാണ് നമുക്ക് കഴുത്ത് വേദനയ നുഭവപ്പെടുന്നത്?
