ആഗോള കത്തോലിക്ക സഭ ഈശോയുടെ തിരുപ്പിറവിയുടെ രണ്ടാംസഹസ്രാബ്ദോത്തര രജത ജൂബിലിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. 2024 ഡിസംബര്‍ 24 ന് സെന്‍റ് പീറ്റേഴ്സ് ബസിലി ക്കയിലെ ജൂബിലി കവാടം മാര്‍പാപ്പ തുറക്കുന്ന തോടെ ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങ ള്‍ക്ക് തുടക്കം കുറിക്കുന്നു. 2026 ജനുവരി 6നാണ് ജൂബിലി കവാടം അടക്കുന്നതും ജൂബിലി ഔദ്യോ ഗികമായി അവസാനിക്കുന്നതും.
ജൂബിലി വര്‍ഷത്തിനോടനുബന്ധിച്ചു 2025ആം ആണ്ടിനെ അനുഗ്രഹത്തിന്‍റെ വര്‍ഷമായി (Year of Grace) മാര്‍പാപ്പ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രത്യാശ യുടെ തീര്‍ത്ഥാടകര്‍ Pilgrims of Hope) എന്ന താണ് ഈ ജൂബിലി വര്‍ഷത്തിന്‍റെ ആപ്തവാക്യം.
പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ (Pilgrims of Hope)
ആമസോണ്‍ കാടുകളില്‍ വിമാനം തകര്‍ന്നു കാണാതായ നാല് കുട്ടികളെ 40 ദിവസത്തിനു ശേഷം കണ്ടെത്തിയ വാര്‍ത്ത ലോകം അമ്പരപ്പോടെയാണ് സ്വീകരിച്ചത് 2023 മെയ് മാസത്തില്‍ കൊളംബയില്‍ നിന്നും നാല് കുട്ടികളും അവരുടെ അമ്മയും അടങ്ങുന്ന ഏഴംഗസംഘത്തിന്‍റെ വിമാനം അപകടത്തില്‍ പെടുകയും അതില്‍ കാണാ തായ നാലു കുട്ടികളെ 40 ദിവസത്തെ തിരച്ചിലിനു ശേഷം കണ്ടെത്തുകയും ചെയ്ത സംഭവം വലിയ വാര്‍ത്താ പ്രാധാന്യത്തോടെ അന്താരാഷ്ട്ര മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാണാതായവരെ കണ്ടെത്താനുള്ള രക്ഷാകര സംഘത്തിന്‍റെ ദൗത്യ ത്തിന് കൊളംബിയന്‍ സര്‍ക്കാര്‍ കൊടുത്ത് പേര് 'ഓപ്പറേഷന്‍ ഹോപ്പ്' എന്നാണ്. അവരുടെ പ്രതീ ക്ഷകളെ പൂര്‍ത്തീകരിച്ചുകൊണ്ട് ആ പരിശ്രമം സഫലമാവുകയും അവര്‍ ലക്ഷ്യം നേടുകയും അപ കടത്തില്‍ രക്ഷപെട്ടവരെ കണ്ടെത്താനും ജീവ നിലേക്ക് തിരിച്ചു കൊണ്ടുവരാനും സാധിക്കുകയും ചെയ്തു. അതിനു ശേഷം നടന്ന പത്രസമ്മേളന ത്തില്‍ കൊളംബിയന്‍ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞ ഒരു കാര്യം ഇപ്രകാരമാണ് എന്തു വന്നാലും ആ കുട്ടികളെ കണ്ടെത്തും എന്നുള്ള ദൃഢവിശ്വാസവും പ്രതീക്ഷയുമാണ് പാതി വഴിയില്‍ അന്വേഷണം ഉപേക്ഷിക്കാതെ 40 ദിവസത്തോളം അതു തുടരാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്നാണ്. സത്യത്തില്‍ ഏതൊരു ക്രൈസ്തവന്‍റെയും ജീവിതത്തിനു നല്‍ കാവുന്ന ഒരു ടൈറ്റിലാണ് ഈ 'ഓപ്പറേഷന്‍ ഹോപ്പ്'. കാരണം സ്വര്‍ഗം എന്നുള്ള ലക്ഷ്യം കണക്കാക്കി തികഞ്ഞ പ്രത്യാശയോടെ മുന്നോട്ട് പോകുന്നവരാണ് ഓരോ ക്രൈസ്തവനും.
ആ ക്രൈസ്തവ യാത്രയെ ഒന്നു ശക്തിപ്പെടു ത്തുക എന്നുള്ള ലക്ഷ്യവും ഫ്രാന്‍സിസ് മാര്‍പ്പാ പ്പയുടെ ജൂബിലി പ്രഖ്യാപത്തില്‍ ഉണ്ട് എന്നതാണ് വാസ്തവം.
ദൈവിക പുണ്യങ്ങളില്‍ രണ്ടാമത്തേതാണ് പ്രത്യാശ. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിട ത്തോളം പ്രത്യാശയോടെ സ്വര്‍ഗ്ഗം ലക്ഷ്യമാക്കി നീങ്ങുന്ന യാത്രികരാണ് നമ്മള്‍. 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' (റോമാ 5:5) എന്നാണ് വി. പൗലോസ് ശ്ലീഹ റോമായിലെ സഭയ്ക്ക് നല്‍കുന്ന ഉപദേശങ്ങളിലൊന്ന്. സ്വര്‍ഗ്ഗം ലക്ഷ്യമാക്കി പ്രതീ ക്ഷയോടെ നീങ്ങുന്ന ക്രൈസ്തവരെ സംബന്ധി ച്ചിടത്തോളം ഈ ലോകത്തെ കഷ്ടതകള്‍ ഒരു പരി ധിയില്‍ കവിഞ്ഞു നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. അതുകൊണ്ട് തന്നെയാണ് പൗലോസ് ശ്ലീഹ വീണ്ടും പറയുന്നത് 'വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാ രമാണ്' എന്ന്( റോമ 8:18). എന്നു പറഞ്ഞാല്‍ സ്വര്‍ഗം ലക്ഷ്യമാക്കി നടത്തുന്ന യാത്രയില്‍ ഭൂമി യിലെ ചെറിയ ചെറിയ പ്രതിസന്ധികള്‍ ക്രൈസ്ത വരായ നമ്മെ ഒരു പരിധിയില്‍ അപ്പുറം ആലോസര പ്പെടുത്താന്‍ പാടില്ല എന്ന് ചുരുക്കം. എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ എത്തപ്പെട്ടവര്‍ അവിടെ എത്താനുള്ള അതിയായ ആഗ്രഹം കൊണ്ടും അവിടെ എത്തപ്പെട്ടതിലുള്ള സന്തോഷം കൊണ്ടും ആ ലഷ്യം നേടിയ ശേഷം അവിടെ എത്തപ്പെ ടാനുള്ള കഷ്ടപ്പാടുകള്‍ പാടെ വിസ്മരിക്കുന്നതു പോലെ സ്വര്‍ഗ്ഗമാകുന്ന ലക്ഷ്യം മാത്രം നോക്കി യാത്രയാകുമ്പോള്‍ അതിലേക്ക് എത്താനുള്ള വഴിയുടെ
ദൂരവും യാത്രയുടെ ദൈര്‍ഘ്യവും ക്ലേശ വുംനമ്മള്‍ കണക്കാക്കേണ്ടതില്ല. എത്ര കഷ്ടപ്പെ ട്ടാലും ഒരുനാള്‍ സ്വര്‍ഗം എത്തിപ്പിടിക്കാന്‍ നമു ക്കാകും എന്നതാണ് ക്രൈസ്ത ജീവിതത്തിന്‍റെ പ്രതീക്ഷ . അതുകൊണ്ടാണ് ബെനഡിക്ട് മാര്‍പാപ്പ എപ്രകാരം പറയുന്നത് 'പ്രതീക്ഷയിലാണ് നമ്മുടെ രക്ഷ' എന്ന് ( Spe Salvi) .
സാഹോദര്യത്തിന്‍റെ ജൂബിലി വര്‍ഷം
'നിങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പോകണ മെങ്കില്‍ ഒറ്റക്ക് പോകുക; കൂടുതല്‍ ദൂരത്തില്‍ പോകണമെങ്കില്‍ ഒരുമിച്ചു പോകുക.' എന്ന ഒരു ആഫ്രിക്കന്‍. പഴമൊഴിയുണ്ട്. അതായത് സ് വര്ഗ്ഗ മെന്ന വിദൂര ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മടുപ്പ് കൂടാതെ സഞ്ചരിക്കാനുള്ള മാര്‍ഗമാണ് ക്രൈസ്തവ സാഹോദര്യം.
ജൂബിലിവര്‍ഷത്തിന്‍റെ ലോഗോയില്‍ നാലു വ്യത്യസ്ത നിറങ്ങളിലുള്ള വ്യക്തികള്‍ പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതായി കാണുന്നു.. ഈ നാല് വ്യത്യസ്ത നിറങ്ങള്‍ ഉദ്ദേശിക്കുന്നത് വ്യത്യസ്ത മായ ഭൂഖണ്ഡങ്ങളിലെ ജന വൈവിധ്യത്തെയാണ്. ഇവര്‍ തമ്മില്‍ പുണര്‍ന്നു നില്‍ക്കുന്നത് ക്രൈ സ്തവ സഹോദര്യത്തെ സൂചിപ്പിക്കുന്നു. പല പ്പോഴും നമ്മുടെ ജീവിത യാത്രയില്‍ മറ്റുള്ളവരെ ഒഴിവാക്കികൊണ്ടുള്ള ശൈലിയിലേക്ക് മാറി പോ കുന്നു. അത്തരം നിലപാടുകള്‍ തികച്ചും ക്രൈസ്ത വമല്ല. നമ്മള്‍ ആരും ഒറ്റയ്ക്കല്ല മറിച്ചു ഒരുമിച്ചാണ് യാത്ര ചെയ്യുന്നതും ലക്ഷ്യം നേടിയെടുക്കുന്നതും. അതുകൊണ്ട് നമുക്കിടയിലുള്ള വ്യത്യസ്തതകള്‍ അംഗീകരിക്കാനും പരസ്പരം സ്നേഹിച്ചു കൊണ്ടു സഹോദരത്തിന്‍റെ ചരടില്‍ കോര്‍ത്ത് മുന്നേറുവാനുമുള്ള ആഹ്വാനം മാര്‍പാപ്പ നല്‍കു ന്നുണ്ട്. വ്യത്യസ്തതകളെ അംഗീകരിക്കാനും ബഹുമാനിക്കുവാനുമുള്ള ഒരു തുറവി ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരമൊരു ജീവിത ശൈലിയിലേക്ക് ക്രൈസ്തവര്‍ വളരണമെന്ന് തന്നെയാണ് ഈ ജൂബിലി വര്‍ഷം ആവശ്യപ്പെടു ന്നത്.
കുരിശാകുന്ന നങ്കൂരം
ജൂബിലി വര്‍ഷ ലോഗോയില്‍ കാണുന്ന നാലു വ്യത്യസ്ത നിറങ്ങളിലുള്ള വ്യക്തികള്‍ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് കുരിശിനെ പുണരു ന്നതായി നമ്മള്‍ കാണുന്നു. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം കര്‍ത്താവിന്‍റെ കുരിശാണ് നമ്മുടെ പ്രതീക്ഷയുടെ പ്രതീകമായി നില കൊള്ളു ന്നത്. സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ജീവിത യാത്രയില്‍ കാറ്റിലും കോളിലും പെട്ട് ജീവിതമാകുന്ന തോണി ഉലയുമ്പോള്‍ കര്‍ത്താ വിന്‍റെ കുരി ശാകുന്ന നങ്കൂരമാണ് നമുക്ക് പ്രതീക്ഷ. എന്ന് പറ ഞ്ഞാല്‍ സഹനങ്ങളും കഷ്ടപ്പാടുകളും കര്‍ത്താവിനെപോലെ ജീവിതത്തില്‍ നേരിടേണ്ടി വരുമ്പോഴും നിരാശരാകാതെ പ്രത്യാശയോടെ സ്വര്‍ഗ്ഗം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങേണ്ടവരാണ് ക്രൈസ്തവര്‍ എന്നു ചുരുക്കം.
ഉപസംഹാരം
പ്രതീക്ഷയുടെ ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടവ നാണ് ക്രൈസ്തവര്‍.
ഒരു ദൗത്യ വാഹകന് ആദ്യം ഉണ്ടാകേണ്ടത് ലക്ഷ്യബോധമാണ്. എവിടേക്കാണ് യാത്ര പോകേ ണ്ടത് എന്നതില്‍ വ്യക്തത ഉണ്ടായാല്‍ മാത്രമേ എങ്ങനെ പോകണം എന്ന് തീര്‍ച്ച വരുത്താന്‍ പറ്റൂ. അതായത് ലക്ഷ്യമാണ് വഴി നിശ്ചയിക്കുന്നത്. ഈശോ പറയുന്നു 'ഞാന്‍ വഴിയും സത്യവും ജീവനുമാണെന്ന്' (യോഹ 14:6) . ഈശോ ആകുന്ന വഴിയിലൂടെ നടന്നു അവന്‍റെ കുരിശിനെ പുണര്‍ന്ന് ക്രൈസ്തവ സഹോദര്യത്തിന്‍റെ ചരടില്‍ പിടിച്ചു കൊണ്ട് 'ഓപ്പറേഷന്‍ ഹോപ്പിലൂടെ' സ്വര്‍ഗമെന്ന ലക്ഷ്യം നമുക്കും നേടിയെടുക്കാം. ഈ യാത്രയില്‍ ദിവ്യകാരുണ്യമാകുന്ന പാഥേയം നമുക്ക് ശക്തി പകരും തീര്‍ച്ച.