top of page

അമ്മേ,
ഒരു താരാട്ടിന്‍റെ ശീലുകളിനിയും
വ്രണിതഹൃദയത്തിനു തെന്നലാവുന്നു
ഒരു സ്പര്‍ശത്തിന്‍റെ ധന്യത
ഗ്രീഷ്മത്തില്‍ പൂക്കളാവുന്നു
ഉറക്കം വരാത്ത രാവുകളില്‍
അമ്മ ചൊല്ലി യ ആയിരം കഥകള്‍
സ്വപ്നങ്ങളില്‍ വര്‍ണം ചാലിക്കുന്നു
നീലമേഘങ്ങള്‍ക്കപ്പുറത്തുനിന്ന്
നക്ഷത്രകുട്ടന്മാരിറങ്ങിവരും
ഈ നക്ഷത്രകുട്ടനെ പുണരാന്‍
തിരികെ വിളിക്കുക
കണ്ണീരുകൊണ്ട്
കണ്ണീരിലും മായാത്ത പുഞ്ചിരികൊണ്ട്
ഉണ്ണിക്ക് ഇനി മടങ്ങേണം
അത്താഴം
പണം
നിന്‍റെ
കീശയില്‍നിന്നുമെടുത്തത്
സിനിമ
കാണാനായിരുന്നില്ല
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
വാങ്ങാനായിരുന്നില്ല
ഉടുമുണ്ട്
വാങ്ങാനായിരുന്നില്ല
ജന്മദിനാഘോഷത്തിന്
കേക്കു വാങ്ങാനായിരുന്നില്ല
ഉടലാഗ്രഹത്തെ
തീറ്റിപ്പോറ്റാനായിരുന്നില്ല
നിനക്ക്
എന്നിലുണ്ടായ
മനുഷ്യജന്മങ്ങള്‍ക്ക്
അത്താഴം
വാങ്ങാനായിരുന്നു
Featured Posts
Recent Posts
bottom of page