top of page

സംസാരം

Apr 3, 2023

1 min read

സിബിന്‍ ചെറിയാന്‍
A boat is sailing through a  sea

6 മീറ്റര്‍ കറുത്ത തുണി

ചിലപ്പോള്‍ കാലില്‍ ഉടക്കി

ഞാന്‍ കമഴ്ന്നു വീഴുന്നു.

എന്നാല്‍

വീഴാത്തവര്‍ക്ക് ഉള്ളതല്ല

ഈ ജീവിതം എന്ന വാക്ക്

എന്നെബലപ്പെടുത്തുന്നു.

"ചോദിക്കും മുന്‍പ് എല്ലാമറിയുന്ന പിതാവ്"

ഈ വാചകം

പ്രാര്‍ത്ഥനയുടെഅതിഭാഷണത്തിന്ഇന്ന്

ഇന്ന് മുള്ളുവേലി തീര്‍ക്കുന്നു"

സംസാരം - ഒരുവന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ആണ്

"എന്‍റെ  സംസാരം

എന്‍റെ  പ്രാര്‍ത്ഥനപ്രാര്‍ത്ഥന = സംസാരം

സംസാരം =some + സാരം

some + സാരം= ജീവിതം"ക്രിസ്തുവേ

എന്‍റെ  സംസാരം

ഇനി നിനക്കുവേണ്ടി

മനുഷ്യര്‍ വെറുത്തവര്‍ക്ക് വേണ്ടി

അവരുടെ വാക്കുകളാല്‍

കവിതയെഴുതിയ ക്രിസ്തുവേ

ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥനയുടെ ഭാവുകത്വത്തെ

തിരുത്തി എഴുതാം.


സിബിന്‍ ചെറിയാന്‍

0

1

Featured Posts

Recent Posts

bottom of page