top of page

കാനിലെ മിന്നാമിന്നികള്‍

Jan 4

3 min read

വിനീത് ജോണ്‍
a shot from All we imagine as light
A shot from All We Imagine As Light

സിനിമയുടെ ശൈശവകാലഘട്ടത്തില്‍ പുതുമ കള്‍ക്കായുള്ള വിശാലമായ ലോകം എഴുത്തുകാര്‍ ക്കുമുന്നില്‍ തുറന്നുകിടന്നിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. ഓരോ ദിവസവും പുതിയ സിനിമകള്‍ റിലീസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു നവ്യാനുഭൂതി സൃഷ്ടിക്കപ്പെടാന്‍ കാരണമാകാത്ത സിനിമകള്‍ വേഗം തന്നെ ചവറ്റു കൊട്ടയിലെറിയപ്പെടും. അവാര്‍ഡുകളും, ഫിലിം ഫെസ്റ്റുകളും കൂടി ഫ്രെയിമില്‍ വന്നതോടുകൂടി സര്‍ഗാത്മകത അതി തീവ്രമായി മാറ്റുരക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം ലോക സിനിമകള്‍ മുഖാമുഖം മത്സരിക്കുന്ന പ്രസിദ്ധമായ കാന്‍ ചലച്ചിത്രമേളയില്‍ "പാം ദോര്‍" വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ സിനിമ നാമനിര്‍ദ്ദേശം നേടി. പാം ദോര്‍ നേടാനായി ല്ലെങ്കിലും ആ സിനിമ 'ഗ്രാന്‍റ് പ്രി' പുരസ്കാരം കരസ്ഥമാക്കി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്/ ഹിന്ദി/ മലയാളം/ മറാത്തി/ 2024/ 115 മിനിറ്റ്.


സിനിമചരിത്രത്തിന്‍റെ ആദ്യപാദം മുതല്‍ തന്നെ സംവിധാന പട്ടികയില്‍ വിരലിലെണ്ണാവും വിധമാമെങ്കിലും സ്ത്രീകള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയി ച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഫത്മാ ബീഗത്തില്‍തുടങ്ങുന്ന ആ ലിസ്റ്റിലെ ഇപ്പോഴത്തെ അവസാന പേരാണ് പായല്‍ കപാഡിയ. കേരളത്തില്‍ സിനിമ റിലീസ് ചെയ്തത് "പ്രഭയായ് നിനച്ചതെല്ലാം" എന്ന പേരിലാണ്. മുംബൈയിലെ നഴ്സ്മാരായ പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ), ഇരുവരും ജോലിചെയ്യുന്ന ആശുപത്രി കാന്‍റീനിലെ ജീവന ക്കാരിയായ പാര്‍വ്വതി (ഛായാ കദം), അനുവിന്‍റെ കാമുകന്‍ ഷിയാസ് (ഹൃദു ഹരൂണ്‍) തുടങ്ങിയവ രാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരെക്കൂടാതെ മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള അസ്സീസ് നെടുമങ്ങാട് അതേ ഹോസ്പിറ്റലിലെ ഡോക്ടര്‍ മനോജായും അഭിനയിച്ചിരിക്കുന്നു. ഒറ്റപ്പെട്ട മൂന്നുസ്ത്രീകള്‍ എന്നതിനപ്പുറം പുരുഷ പീഢനങ്ങളോ, മറ്റെന്തെ ങ്കിലും പോരാട്ടങ്ങളോ ഒന്നും തന്നെ ഈ സിനിമ യില്‍ ഇതിവൃത്തമായി വരുന്നില്ല. അതുപോലെ ഇവരാരുംതന്നെ കണ്ണുനീര്‍ത്തുള്ളികളുടെ പര്യായ ങ്ങളുമല്ല. പായലിന്‍റെ ഈ വേറിട്ട സ്ത്രീ കഥാപാത്ര ങ്ങള്‍തന്നെയാണ് ആദ്യം പറഞ്ഞ പുതുമ ഈ സിനിമ നമുക്ക് തരുന്നത്.

പായല്‍ കപാഡിയ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏകാന്തതയും, പ്രണയവും, വിരഹവുമെല്ലാം കാണികളെ മുഷിപ്പി ക്കാതിരിക്കത്തക്കവണ്ണം ഒരു സൂക്ഷ്മത തിരക്ക ഥയ്ക്കുണ്ടായിരുന്നു. മൂന്ന് സ്ത്രീകളുടെ ജീവിത ത്തിലൂടെ അവരുടെ ഒരുലോകം കാണിച്ചുകൊണ്ട് വേറിട്ട ശൈലിയിലാണ് ഇതിന്‍റെ കഥ ഒരുക്കി യിരിക്കുന്നത്. ഇതിലെ പുരുഷ കഥാപാത്രങ്ങ ളെല്ലാം വേട്ടക്കാരോ, സ്ത്രീകളെല്ലാം ഇരകളോ അല്ല. അധിനിവേശ രാഷട്രീയംപോലും തെല്ലും ആവര്‍ത്തനവിരസത ഉണ്ടാവാത്തവിധം അവര്‍ ചിത്രീകരിച്ചു. പ്രത്യേകിച്ച് അതിനെതിരെയുള്ള പ്രഭയുടേയും, പാര്‍വ്വതിയുടേയും ചെറുപ്രതിഷേ ധത്തില്‍ ലാളിത്യവും നിസ്സഹായതയും ഒരേപോലെ നിറഞ്ഞുനിന്നു. സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ട റിയലിസത്തിലെ മിനിമലിസം തന്നെയാണ് ഈ സിനിമയും കൈക്കൊണ്ടത്.


രൂപകാലങ്കാരങ്ങളേക്കാള്‍ സറീലയലിസത്തിനാണ് തിരക്കഥ കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ഇരുണ്ട പശ്ചാത്തലത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് രൂപകാലങ്കാരങ്ങളൊന്നും തന്നെ സിനിമയില്‍ തിരക്കഥാകൃത്ത് ഉപയോഗിച്ചിട്ടില്ല. മുംബെയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍നിന്നും പാര്‍വ്വതിയുടെ ഗ്രാമത്തിലേയ്ക്ക് വരുന്നതോടെ പായലിന്‍റെ ഫ്രെയിമുകള്‍ക്ക് ഒരു ഗ്രാമീണ സൗന്ദര്യം കൈവരും. കാടും, മലയും, കടലും ഒക്കെ ഒരേ ഗര്‍ഭത്തില്‍ചുമക്കുന്ന നാടായിരുന്നു പാര്‍വ്വതി യുടേത്. ആര്‍ത്തലയ്ക്കുന്ന ആ കടലിനെ പശ്ചാത്ത ലമാക്കിയാണ് പായല്‍ ഈ സിനിമയില്‍ സറീയ ലിസത്തിന്‍റെ ഇന്ദ്രജാലം തീര്‍ത്തത്. സിനിമയിലെ നായികയായ പ്രഭ തന്‍റെ തിരിച്ചുവരാത്ത ഭര്‍ത്താ വിന്‍റെ ഓര്‍മ്മകള്‍ എന്നന്നേയ്ക്കുമായി ഉപേക്ഷി ക്കുന്ന രംഗം. മുഴുവന്‍ കാണികളിലും മതിഭ്രമം സൃഷ്ടിച്ചുകൊണ്ട് കാണികളുടെ ബോധമണ്ഡ ലത്തെ തകിടം മറിച്ച് പ്രഭയുടെ വ്യഥകളത്രയും കടലിലിഞ്ഞ് ഇല്ലാതാകുന്ന രംഗം. ഇത്ര മനോഹ രമായി സറീലയലിസത്തിന്‍റെ സാദ്ധ്യതകളെ പ്രയോഗിച്ച ഒരു ഇന്ത്യന്‍ സിനിമ അടുത്തെങ്ങും റിലീസ് ചെയ്തതായി അറിയില്ല.

മൂവര്‍സംഘത്തെ തങ്ങളാകുന്ന ഇടങ്ങളായി അവരെ ആ ഗ്രാമം മാറ്റിയെടുത്തു. കാടിന്‍റെ വന്യ സൗന്ദര്യത്തില്‍ അനുവിന്‍റെയും, ഷിയാസിന്‍റെയും പ്രണയം ഒരേസമയം മാംസനിബദ്ധവും എന്നാല്‍ വിധിവിലക്കുകളെ മുന്‍കൂട്ടികാണുന്ന ഒരുള്‍ ക്കാഴ്ചയും ഉള്ളതായിരുന്നു. മനസ്സിലെ ഭാരങ്ങ ളെല്ലാം ഇറക്കിവെച്ച് നാലാളും ഒന്നിക്കുമ്പോള്‍ അത്രമേല്‍ ഇരുട്ടുള്ള പായലിന്‍റെ ഫ്രെയ്മുകള്‍ക്കു മുകളില്‍ സ്വര്‍ണ്ണ വെളിച്ചമുള്ള വിളക്കുകള്‍ തെളിയുന്നതോടെ ചിത്രം അവസാനിക്കുന്നു. എല്ലാ അന്ധകാരങ്ങള്‍ക്കും മേല്‍ തെളിഞ്ഞുവരുന്ന വെളിച്ചം. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്..!


ഛായാ കദത്തെക്കാള്‍ മികച്ചനടിയാണോ കനിയെന്നു ചോദിച്ചാല്‍ ലാപറ്റാ ലേഡീസ് മാത്രം കണ്ടിട്ടുള്ളവര്‍ പോലും രണ്ടാമതൊന്നു ആലോചി ക്കാതെ അല്ല എന്നുത്തരം പറയും. എന്നാല്‍ ഈ ചിത്രം ആ ഉത്തരത്തിനൊരപവാദമാണ്. മിനിമ ലിസത്തില്‍ ഏറ്റവും ശ്രദ്ധവേണ്ട കയ്യടക്കവും, സുക്ഷമതയും കനിയില്‍ ആവോളം ഉണ്ടെന്ന് അവര്‍ തെളിയിച്ചു. ദിവ്യപ്രഭ വിവിധ സിനിമകളില്‍ തന്‍റെ അഭിനയമികവ് പ്രേക്ഷകരെ ബോധ്യപ്പെ ടുത്തിയിട്ടുള്ള വ്യക്തിയാണ്. അതുപോലെ തന്നെ അസ്സീസിന്‍റെ പ്രകടവും എടുത്തുപറയേണ്ടുന്ന ഒന്നാണ്. കോമഡിഷോ, മിമികസ് തുടങ്ങിയ വേദികളില്‍നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം തന്നില്‍ പ്രതിഭയുള്ള ഒരു നടന്‍കൂടിയുണ്ടെന്ന് തെളിയിച്ചു.


crew of all we imagine as light at Can

രണബീര്‍ ദാസ് എന്ന ഛായാഗ്രാഹകന്‍റെ മികവ് എടുത്തുപറയേണ്ട ഒന്നാണ്. മിഡ്ഷോട്ടുകളും, ക്ലോസ് അപ്പ് ഷോട്ടുകള്‍കൊണ്ടും സമ്പന്നമാണ് സിനിമ. എന്നിട്ടും കഥയുടെ ഒഴുക്കിനെതടയാത്തവിധം മൂവര്‍ക്കുമിടയില്‍ മറഞ്ഞിരുന്ന് രണബീര്‍ അവരുടെ ജീവിതം പകര്‍ത്തിയെന്ന് നിസംശയം പറയാം.


സിനിമ അവസാനിക്കുമ്പോള്‍ നമുക്ക് ബോധ്യ മാകും പായല്‍ കപാഡിയ എന്ന സംവിധായിക തനിക്ക് അര്‍ഹതപ്പെട്ട ചുവപ്പ് പരവതാനിയില്‍ക്കൂടി തന്നെയാണ് കാനില്‍ ചുവട് വച്ചത് എന്ന്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് "പാം ദോര്‍" വിഭാഗ ത്തില്‍ ഒരു ഇന്ത്യന്‍ സിനിമ നാമനിര്‍ദ്ദേശം നേടു ന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയിലെ ആദ്യത്തെ നേട്ടവും അവര്‍ക്കായിരുന്നു. ലോക സിനിമ മാറ്റുരയ്ക്കുന്ന ആ വേദിയില്‍ അവര്‍ നേടിയ "ഗ്രാന്‍റ് പ്രി" യെ കാണാതെ കാനിലെ ആ മിന്നാ മിന്നികൂട്ടങ്ങളെ അധിക്ഷേപിച്ച മനോരോഗികള്‍ പ്രഭയ്ക്കും, അനുവിനും ഒക്കെ മുന്നില്‍ എത്രത്തോളം ചെറുതാണെന്ന് സിനിമ കണ്ടുകഴി യുമ്പോള്‍ നമുക്ക് ബോധ്യമാകും. 2024 മെയ് മാസത്തില്‍ കാന്‍ ചലച്ചിത്രമേളയില്‍ അവാര്‍ഡ് സ്വന്തമാക്കിയശേഷം വലുതും ചെറുതുമായ നിരവധി ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പി ക്കപ്പെട്ടു. ഒക്ടോബറില്‍ മുംബെ ചലച്ചിത്രമേളയില്‍ ഉത്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നവംബര്‍ 22 ന് ഇന്ത്യയിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ബാഹുബലി എന്ന സിനിമയിലെ പ്രതിനായക വേഷം ചെയ്ത റാണയുടെ ഉടമ സ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഇന്ത്യയില്‍ ചിത്രത്തിന്‍റെ വിതരണാവകാശം നേടിയിരിക്കുന്നത്.


പുരുഷമേധാവിത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍മാത്രം സ്ത്രീപക്ഷ സിനിമ യായി വരുന്ന നമ്മുടേതുപോലുള്ള സ്ഥലങ്ങളില്‍ മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ തന്‍റെ രാഷ്ട്രീയവും, കാഴ്ചപ്പാടുകളും മനോഹരമായും, ലളിതമായും പറയാനായി എന്നതാണ് പായലിന്‍റെ വിജയം. ഒപ്പം ആ ജീവിതങ്ങള്‍ ലോകസിനിമയുടെ നെറുകയില്‍ മുത്തമിട്ടു എന്നത് പായല്‍ കപാഡിയ എന്ന സംവിധായകന്‍റെ സര്‍ഗാത്മതകയുടെ തെളിവുമായി.

വിനീത് ജോണ്‍

0

14

Featured Posts

bottom of page