top of page

രോഹിത് എഴുതുന്നു

Feb 1, 2016

1 min read

രേവതി കെ. പി.
A boy looking upto the sky.

സ്വപ്നം കാണുവാനായിരുന്നു നിങ്ങള്‍ എന്നെ

പഠിപ്പിച്ചത്...

നക്ഷത്രങ്ങളെക്കുറിച്ചും, ശാസ്ത്രങ്ങളെക്കുറിച്ചും..

ദൂഗോളത്തിന്‍റെ ഗതിവിധികളെക്കുറിച്ചും....

എന്‍റെ സഞ്ചാരത്തെ നിങ്ങള്‍ തടഞ്ഞു വച്ചു

അവയെ യാഥാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കാത്തവര്‍ക്കൊപ്പം,

ഈ പഥികന്‍ എങ്ങനെ യാത്ര തുടരും?

ഞാന്‍... രോഹിത് വെമുല....

സവര്‍ണ മേധാവിത്വത്തിന്‍റെ പുതിയ ഇര.,

ജനിച്ചു വീണപ്പോഴെ ജാതി തിരിച്ചറിഞ്ഞെങ്കില്‍ ,

എന്നിലെ ജീവനെ തച്ചുടയ്ക്കാമായിരുന്നു...

ഏകാന്തതയുടെ തീക്ഷ്ണമായൊരു ബാല്യം,

പിന്നിട്ടു വന്നപ്പോള്‍

മറ്റുള്ളവര്‍ക്കു മുന്നില്‍ ഞാന്‍ എനിക്കു തന്നെ

മനസ്സിലാകാത്ത

ഭീകരജീവിയായി സൃഷ്ടിക്കപ്പെടുകയായിരുന്നു.

സ്നേഹത്തിന്‍റെ ചങ്ങലക്കെട്ടുകളാല്‍ ,

ബന്ധിതമായ

മാനവ സംസ്കാരത്തിന് മതഭ്രാന്തിന്‍റെ,

കൃത്രിമ ചായക്കൂട്ടുകള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ...

ഏകലവ്യന് പെരുവിരല്‍ നഷ്ട്ടപ്പെട്ട പോലെ ,

ശംബൂകന് ശിരസ്സ് നഷ്ട്ടപ്പെട്ട പോലെ ,

ഇന്ന് ഞാനും ... ഒരു ശൂന്യത മാത്രം

അവശേഷിപ്പിച്ച് യാത്രയാകുന്നു..........

അന്ന് ലോകം ഉച്ചത്തില്‍ വിളിച്ച് പറയും,

ആത്മഹത്യ കീഴടങ്ങലിന്‍റെ ലക്ഷണമാണെന്ന്....

പക്ഷേ എന്‍റെ മരണം,

കീഴടങ്ങാന്‍ മനസ്സില്ലാത്തവന്‍റെ,

വിലാപത്തിന്‍റെയും നിലവിളിയുടെയും

ശബ്ദം മാത്രമായി പ്രതിധ്വനിക്കും..............

Featured Posts

Recent Posts

bottom of page