top of page

ദാസഗീതം

13 hours ago

1 min read

ജോര്‍ജ് വലിയപാടത്ത്

ഏശയ്യായുടെ പ്രവചന ഗ്രന്ഥത്തിൽ പ്രധാനമായും നാലിടങ്ങളിൽ കർത്തൃ ദാസനെക്കുറിച്ചുള്ള ഗീതങ്ങൾ കടന്നു വരുന്നുണ്ട്. 42-ാം അദ്ധ്യായത്തിലാണ് ഇവയിൽ ആദ്യത്തേത് നാം കാണുന്നത്. കർത്തൃദാസൻ സഹനദാസനാണ്.

ഈ ഗീതങ്ങളെല്ലാം ദൈവത്തിൻ്റെ അഭിഷിക്തനായ ക്രിസ്തുവിനെക്കുറിച്ചാണ് എന്നാണ് ക്രൈസ്തവ ജനത വിശ്വസിക്കുന്നത്. അവ ഇസ്രായേലിനെ കുറിച്ചാണെന്നും, അല്ല, അത് വരാനിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചാണെന്നും യഹൂദ ജനതയിൽ വ്യത്യസ്ത ഭാഷ്യങ്ങളുണ്ട്. ഏതായാലും യേശുവിൻ്റെ ജീവിതവുമായി വളരെ ഇണങ്ങുന്നുണ്ട് ദാസഗീതങ്ങളുടെ ഉള്ളടക്കം. യേശു തന്നെത്തന്നെ ഈ ദാസഗീതങ്ങളിൽ കണ്ടിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

ആദ്യത്തെ ദാസഗീതം ആരംഭിക്കുന്നത് ഇങ്ങനെയാണ്:


"ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ, ഞാൻ തെരഞ്ഞെടുത്ത എൻ്റെ പ്രീതിപാത്രം. ഞാൻ എൻ്റെ ആത്മാവിനെ അവന് നല്കി. അവൻ ജനതകൾക്ക് നീതി പ്രദാനം ചെയ്യും.

അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല. തെരുവീഥിയിൽ ആ സ്വരം കേൾക്കുകയുമില്ല.

ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല. മങ്ങിയ തിരി കെടുത്തുകയുമില്ല."


ഇതിൽ "ജനതകൾ" എന്നുള്ളത് യഹൂദ ജനതയെക്കുറിച്ചല്ല - വിജാതീയ ജനതകളെക്കുറിച്ചാണ്.


സഹനദാസൻ ക്രിസ്തുവാണെങ്കിൽ, അതവൻ്റെ മൗതിക ശരീരത്തെക്കുറിച്ചു കൂടിയാണ് എന്ന് പറയണം. അതായത് സഭ മാത്രമല്ല, അവനിലുള്ളവർ ഏവരുമാണ്. തങ്ങളിൽ ക്രിസ്തുത്വമുള്ള എല്ലാവരും.

ജോര്‍ജ് വലിയപാടത്ത്

0

1

Featured Posts

bottom of page