top of page
02
സാഹചര്യങ്ങള്‍ക്കനുസരിച്ച് സാഹസം

കൊച്ചുതോമ കൊച്ചിയില്‍ നിന്ന് മടങ്ങി വന്നിരിക്കും എന്നു കരുതി പറ്റുപടിക്കാര്‍ കാലത്ത് തന്നെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധം കാരണം കച്ചവടം നടന്നില്ലെന്ന് പാപ്പി കുറ്റിപ്പ ടിക്കാരോട് വിശദീകരിച്ചു പറഞ്ഞു. അവരെല്ലാം നിരാശയോടെ മടങ്ങി. ഉച്ചയോടെ കൊച്ചിയില്‍ നിന്ന് തിരിച്ചെത്തിയ കൊച്ചുതോമ, കുറ്റിപ്പടിക്കാരോട് പാപ്പി പറഞ്ഞ അതേ വചനം, പാപ്പിയോട് പറ ഞ്ഞൊപ്പിച്ചു. പാപ്പിയ്ക്ക് അത് അതേ പടി വിശ്വസി ക്കുവാനും വിശ്വസ ിക്കാതിരിക്കുവാനും കഴിഞ്ഞില്ല. കുറച്ചു രൂപയെങ്കിലും തരപ്പെടുത്താതെ കൊച്ചു തോമ മടങ്ങി വരില്ലെന്ന് പാപ്പിയ്ക്കറിയാം. പക്ഷേ യുദ്ധം? മാറിയ സാഹചര്യത്തില്‍ കൊച്ചുതോമ യുടെ തന്ത്രങ്ങള്‍ സേട്ടിന്‍റെ അടുക്കല്‍ ഫലിച്ചില്ലായി രിക്കുംഎന്നയാള്‍ കരുതി.
വ്യാപാര കാര്യങ്ങളില്‍ പാപ്പിയോട് കൊച്ചു തോമ കള്ളം പറയാറില്ല. പാപ്പി വെറുതെ ഒരു പണി ക്കാരന്‍ മാത്രമല്ല, കൊച്ചുതോമ മനസ്സ് തുറക്കുന്നത് പാപ്പിയുടെ പക്കലാണ്. കൊച്ചുത്രേസ്യാക്കുട്ടിയോട് എല്ലാം തുറന്നു പറയാനാവില്ല. കൊച്ചുതോമയ്ക്ക് ആരോടെങ്കിലും പറയാതിരിക്കാനും വയ്യ. കൊച്ചുത്രേസ്യാക്കുട്ടി ചിലപ്പോഴെല്ലാം ചെറിയ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കും. എന്നാല്‍ ചെറുതും വലുതുമായ എന്തും പാപ്പിയോട് പറയാം. മൗനം കൊണ്ടോ ചെറിയ ചെറിയ വാക്കുകള്‍ കൊണ്ടോ പാപ്പി കൊച്ചുതോമയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കും. കൊച്ചുതോമയ്ക്ക് വലിയ ആശ്വാസവും കിട്ടും. കള്ളുകുടിച്ച് ഉന്മത്താ വസ്ഥയില്‍ എത്തിയാല്‍പോലും, പാപ്പി ഒന്നും മറ്റൊരാളോട് പറയില്ല.
വന്ന പാടെ വസ്ത്രം പോലും മാറാതെ ഒരു വിധം ഊണു കഴിച്ചെന്നു വരുത്തി കൊതവറയുടെ വടക്കേ മൂലയില്‍നിന്ന് തെക്കേ അറ്റത്തേയ്ക്ക് നടക്കുവാന്‍ തുടങ്ങി. കൃത്യം ഒരു മൈല്‍. വെമ്പ നാട് കായല്‍ക്കരയോട് ചേര്‍ന്നുള്ള ശൗരിയാര് പുണ്യവാന്‍റെ തിരുസ്വരൂപത്തിനു മുമ്പില്‍ മുട്ടു കുത്തി തന്‍റെ പരിശ്രമത്തെ ആശീര്‍വാദിച്ചു വളര്‍ത്തണമേ എന്നപേക്ഷിച്ചു. പത്തു രൂപ നേര്‍ച്ച യിട്ടു. പുണ്യവാന്‍ ആശീര്‍വദിച്ചനുഗ്രഹിച്ചതായി കൊച്ചുതോമയ്ക്ക് തോന്നി. യാതൊരു സങ ്കോചവും കൂടാതെ നേരെ പള്ളിമേടയിലേക്കു നടന്നു. "അച്ചോ, എന്നെ അനുഗ്രഹിക്കണം."
"എന്താ കൊച്ചുതോമ?"അച്ചന്‍ ചോദിച്ചു.
കൊച്ചുതോമ ആദ്യമായി ഒരാളുടെ മുമ്പില്‍ മനസ്സ് തുറന്നു. "അച്ചോ, ഞാന്‍ ബോംബെക്ക് ഉരു ളന്‍ തേങ്ങ കയറ്റി അയയ്ക്കാന്‍ പോകുകയാണ്."
അച്ചന്‍ ഒരു നിമിഷം അമ്പരന്നു."അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് വ്യാപാരം ചെയ്യുന്നവന്‍ ആയിരക്കണക്കിന് രൂപായ്ക്ക് വ്യാപാരം ചെയ്യുകയോ?" അച്ചന്‍ പുറത്ത് പറഞ്ഞില്ല.
പക്ഷേ എന്തെന്നില്ലാത്തൊരുത്സാഹം അച്ചന് തോന്നി. "തോമാച്ചാ, ചെയ്യ്, നിന്നെ ഞാന്‍ കര്‍ത്താവിന്‍റെ മുമ്പില്‍ വെച്ച് അനുഗ്രഹിക്കാം."
ശൗരിയാര് പുണ്യവാനോടും അച്ചനോടും പാപ്പിയോടും ധൈര്യപൂര്‍വ്വം തന്‍റെ" പദ്ധതി വെളിപ്പെടുത്തിയ കൊച്ചുതോമ, കൊച്ചുത്രേസ്യാ ക്കുട്ടിയുടെ ചുറ്റും പരുങ്ങി നടന്നു. എങ്ങനെ പറ യണം എന്തെല്ലാം പറയണം എന്നെല്ലാം ആശങ്ക പ്പെട്ടു. ഏതോ ഒരു വലിയ സര്‍ക്കാര്‍ ഗുമസ്തനോട് അനുവാദം വാങ്ങുവാന്‍ നില്‍ക്കുന്ന പ്രതീതിയാ യിരുന്നു കൊച്ചുതോമയ്ക്ക്. കൊച്ചുത്രേസ്യാക്കുട്ടി യോട് അനുവാദം ഒന്നും വാങ്ങേണ്ടതില്ല, എന്നാല്‍ ഏതോ ഒരു തരം സമ്മതം വേണം. കൊച്ചുത്രേസ്യാ ക്കുട്ടിയുടെ പ്രോത്സാഹനം ഇല്ലാ തെ മനസ്സമാധാന ത്തോടെ ഒരു കാര്യം ചെയ്യാന്‍ പറ്റത്തില്ല.
"എന്താ നിന്ന് പരുങ്ങുന്നത്?" കൊച്ചുത്രേസ്യാ കുട്ടി ചോദിച്ചു. "എടീകൊച്ചിയിലെ സേട്ട് സഹായിക്കാമെന്നേറ്റിട്ടുണ്ട്."
"എന്തിന്?"
"ഒരു പുതിയ വ്യാപാരം തുടങ്ങുവാന്‍."
"എന്നാ വ്യാപാരമാ?"
"ബോംബെയ്ക്ക് ഉരുളന്‍തേങ്ങ കയറ്റി അയയ്ക്കണം."
പെട്ടെന്നായിരുന്നു കൊച്ചുത്രേസ്യാക്കുട്ടിയുടെ പൊട്ടിത്തെറി, "മനുഷ്യാ, നിങ്ങള്‍ക്ക് ബോംബെ എന്താണെന്നറിയാമോ?"
"സേട്ട് സഹായിക്കും." ക്ലാസ്സില്‍ തെറ്റ് ഉത്തരം പറഞ്ഞ കുട്ടിയെപ്പോലെ കൊച്ചുതോമ തലകുനിച്ചു നിന്നു.
"സേട്ട് പറ്റിച്ചാല്‍?" ഈ ചോദ്യം പ്രതീക്ഷി ച്ചാണ് കൊച്ചുതോമ തലകുനിച്ച് നിന്നത്. എല്ലാ അഭ്യുദയകാംക്ഷികളുടെയും ആദ്യ ചോദ്യം ഇതാ യിരുന്നു. കൊച്ചുതോമയ്ക്ക് ശരിക്കും ഉത്തരം ഇല്ലാതിരുന്നതും ഈ ചോദ്യത്തിനാണ്. യുദ്ധ ത്തെപ്പോലും വിശ്വസിക്കാം മനുഷ്യനെ വിശ്വ സിക്കാന്‍ പറ്റത്തില്ല.
"സേട്ട് കൊച്ചിയില്‍ ഉണ്ടല്ലോ, പിന്നെ സേട്ടാണ് പണം മുടക്കിയിരിക്കുന്നത്."
"എന്ത് സേട്ട് പണം തന്നെന്നോ? കുറ്റിപ്പടി ക്കാര്‍ക്കുള്ളതല്ലേ? കണ്ട കടക്കാരെല്ലാം ഇവിടെ കേറി ഇറങ്ങാനാണോ?"
കൊച്ചുതോമ അവസാനത്തെ ആയുധ മെടുത്തു, "ഞാന്‍ അച്ചനോട് പറഞ്ഞപ്പോള്‍ അച്ചന്‍ എന്നെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അരുളിക്ക മുത്തിച്ചിട്ട് എന്നോട് നല്ലപോലെ വ്യാപാരം ച െയ്യുവാന് പറഞ്ഞു. അദ്ദേഹം ഏന്തോ നന്മ കാണുന്നുണ്ട്." "അന്നാല്‍ നിങ്ങളുടെ ഇഷ്ടം." കൊച്ചുത്രേസ്യാക്കുട്ടി അനുവാദം കൊടുത്തു.
സേട്ടിന്‍റെ സഹായത്തോടെ വ്യാപാരം വിപുലീകരിയ്ക്കുവാന്‍ തീരുമാനിച്ചതിനു ശേഷം കൊച്ചുതോമ വലിയ ഭക്തനായി മാറി. എല്ലാദിവ സവും പള്ളിയില്‍ പോകും. അതുവരെ ആഴ്ച യില്‍ മൂന്നു ദിവസങ്ങള്‍ മാത്രമാണ് കൊച്ചുതോമ പള്ളിയില്‍ പൊയ്ക്കൊണ്ടിരുന്നത്, വെള്ളി, ശനി, ഞായര്‍. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുമെന്ന് മാത്രമല്ല മുട്ടു കുത്തേണ്ട സമയം മുഴുവന്‍ മുട്ടിന്മേല്‍ തന്നെ നില്‍ക്കും. അള്‍ത്താരയില്‍ നിന്ന് കണ്ണു പറിക്കാറില്ല. കുര്‍ ബാന കഴിഞ്ഞും പത്തുപതിനഞ്ച് നിമിഷങ്ങളോളം പ്രാര്‍ത്ഥിക്കും. എല്ലാ ദിവസവും പള്ളിയില്‍ പൊയ്ക്കൊണ്ടിരുന്ന കൊച്ചുത്രേസ്യാക്കുട്ടിക്ക് ഇതില്‍പരം എന്തു സന്തോഷം. കൂട്ടിന് ഒരാളെ കിട്ടി എന്നു മാത്രമല്ല തന്‍റെം ഭക്തിക്ക് അംഗീകാരവു മായി എന്നൊരു തോന്നല്‍ ഉണ്ടായി. സന്ധ്യാപ്രാര്‍ ഥനയുടെ നീളവും കൂടി. കൂടാതെ കൊച്ചുതോമ തനിയെ ചില പ്രാര്‍ത്ഥനകള്‍ ചൊല്ലുവാന്‍ തുടങ്ങി. കാര്യങ്ങള്‍ നല്ല രീതിയില്‍ നടന്നില്ലെങ്കില്‍ എല്ലാവ രുടെയും കാര്യം കഷ്ടത്തില്‍ ആകും.
പറ്റുപടിക്കാരുടെ തേങ്ങ കൊണ്ടു മാത്രം ആവ ശ്യത്തിനുള്ള തേങ്ങ ആകില്ല. എന്നാല്‍ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് കൊച്ചുതോമയ്ക്കറിയി ല്ലായിരുന്നു. വ്യാപാര നിലവാരവും കച്ചവട തന്ത്രവും നന്നായി അറിയാമെങ്കിലും പരിധിവിട്ട് കച്ചവടത്തിന് ഇറങ്ങാന്‍ കൊച്ചുതോമ ഭയപ്പെട്ടു. തന്നെപ്പോലെ തന്നെ തേങ്ങ വെട്ടി ഉണക്കി വില്‍ ക്കുന്ന കൃഷ്ണനോട് കൊച്ചുതോമ അഭിപ്രായം ചോദിച്ചു. കമ്പോളങ്ങളെല്ലാം അടഞ്ഞുകിട ന്നിരുന്നതിനാല്‍ തേങ്ങ വെട്ടി വില്‍ക്കുവാന്‍ പറ്റുന്ന സാഹചര്യമല്ലായിരുന്നു അപ്പോള്‍. തേങ്ങ വില്‍ക്കു വാനുള്ള കൃഷ്ണന്‍റെസ ഉത്സാഹം കണ്ടപ്പോള്‍ കൊച്ചുതോമയ്ക്ക് ധൈര്യമായി. കച്ചവടം നടന്നാല്‍ കിട്ടുന്നതില്‍ പങ്ക്എന്ന വ്യവസ്ഥയില്‍ കൊച്ചുതോമ കളക്കാരുടെയെല്ലാം തേങ്ങ എടുക്കുവാന്‍ തുടങ്ങി. വ്യാപാരം തുടങ്ങുന്നതിനു മുന്‍പേ മൂലധനം മിച്ചമായി. കളക്കാര്‍ക്ക് വ്യാപാരത്തിനു ശേഷം അവരുടെ പങ്ക് കൊടുത്താല്‍ മതി. പറ്റുപടിക്കാര്‍ക്ക് പണം കൊടുത്തതുമില്ലഎല്ലാത്തിനുമുപരി വിക്രം സേട്ട് കൊടുത്ത പണം കയ്യില്‍ മിച്ചം. വിജയിച്ചാല്‍ വ്യാപാരം വികസിപ്പിക്കുക, പരാജയപ്പെട്ടാല്‍ വിക്രം സേട്ടിന്‍റെ പണം വീതിക്കുക, ഉള്ളത് വിറ്റുപെറുക്കി കടം വീട്ടി കാട് കയറുക.
നാട്ടില്‍ നില്‍ക്കാന്‍ ആവാത്ത സാഹചര്യം വന്നാല്‍ നാട്ടുകാര്‍ക്ക് കുടിയേറാന്‍ കാട് ഉണ്ടാ യിരുന്നു. പാഴ്ഭൂമി ആയിരുന്നതിനാല്‍ കാടുവെട്ടി ത്തെളിച്ച് കൃഷിയിറക്കാന്‍ രാജാവ് പ്രോത്സാഹിപ്പി ക്കുന്നുണ്ടായിരുന്നു. ഭക്ഷ്യവിള വര്‍ദ്ധിപ്പിക്കുവാന്‍േ വണ്ടി ആയിരുന്നു ഈ നടപടി. കാട് വെട്ടിതെളി യിക്കുകയെന്നത്യുദ്ധത്തിന് പോകുന്നത്പോലെ യായിരുന്നു. വന്യമൃഗങ്ങളെ തന്ത്രങ്ങളും കൂട്ടായ പ്രയോഗങ്ങളും കൊണ്ട് പ്രതിരോധിക്കാം. എന്നാല്‍ മലമ്പനിയും കോളറായും വന്നാല്‍ കൂട്ടമരണം തീര്‍ച്ച. ആരും തിരിഞ്ഞു നോക്കുക പോലുമില്ല.
(തുടരും)
Featured Posts
bottom of page